തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍. നടന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ. കോണ്‍ഗ്രസിന്റേയും സിപിഎം, സിപിഐ പാര്‍ട്ടികളുടേയും പിന്തുണ വിജയ് ആവശ്യപ്പെട്ടിരിക്കേയാണ് എന്‍ഡിഎയുടെ ഘടകക്ഷിയായ എഐഎഡിഎംകെയുടെ വരവ്. പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ […]
കൂടിക്കാഴ്ചയില്‍ നിന്ന് ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന ആവശ്യവുമായി സതീശന്‍ പക്ഷം
എംഎല്‍എമാരും നിരീക്ഷകരും തമ്മിലുളള കൂടിക്കാഴ്ചയില്‍ നിന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന ആവശ്യം സതീശന്‍ ക്യാമ്പ് ഹൈക്കമാന്‍ഡിന് മുന്നില്‍ വച്ചു. നിരീക്ഷകരുമായുളള കൂടിക്കാഴ്ചയില്‍ ദീപാദാസ് മുന്‍ഷിയുടെ സാന്നിധ്യമുണ്ടായാല്‍ എംഎല്‍എമാര്‍ സ്വാധീനിക്കപ്പെടുമെന്ന വാദമാണ് വിഡി പക്ഷം ഉയര്‍ത്തുന്നത്. ഈ കാരണം പറഞ്ഞാണ് എംഎല്‍എമാരുമായുളള കൂടിക്കാഴ്ചയില്‍ നിന്ന് ദീപാ ദാസ് മുന്‍ഷിയെ ഒഴിവാക്കണമെന്ന ആവശ്യം സതീശന്‍ പക്ഷം ഉന്നയിച്ചിരിക്കുന്നതും.
മണപ്പുറം ഫിനാന്‍സിന് 69.7 ശതമാനം ലാഭ വര്‍ധന
തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് നാലാം പാദ ഫലങ്ങളില്‍ 69.7 ശതമാനം ലാഭ വര്‍ധന നേടി. 2026 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം 405 കോടി രൂപയായി. ആസ്തി 22.4 ശതമാനം വര്‍ധിച്ച് 63.798 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി കഴിഞ്ഞുള്ള മൊത്ത ലാഭത്തില്‍ 299.2 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. സ്വര്‍ണ വായ്പാ ആസ്തി 50,953 കോടി […]
ചിപ്പിനായി പുതിയ പങ്കാളികളെ കണ്ടെത്താന്‍ ആപ്പിള്‍
ചിപ്പ് നിര്‍മാണത്തില്‍ പുതിയ പങ്കാളികളെ കണ്ടെത്താന്‍ ആപ്പിള്‍. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പ്പറേഷന്‍, ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്‌സ് എന്നിവരുമായി ആപ്പിള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐഫോണുകളിലും മാക്കുകളിലും ഉപയോഗിക്കുന്ന അത്യാധുനിക 3-നാനോമീറ്റര്‍ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നത് തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകളുടെ ആവശ്യകതയും എ.ഐ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള മാക് കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡും ചിപ്പ് വിതരണത്തില്‍ വലിയ ക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ ഇന്റലുമായി […]
25 വര്‍ഷങ്ങള്‍ക്കിപ്പുറം ‘ദ ലാസ്റ്റ് ടെനന്റ്’ യൂട്യൂബില്‍
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാനും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡിന്റെ വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതിയ വിദ്യ ബാലനും ഒരുമിച്ച് അഭിനയിച്ച സിനിമ ‘ദ ലാസ്റ്റ് ടെനന്റ്’ 25 വര്‍ഷങ്ങള്‍ക്കിപ്പുറം യൂട്യൂബിലെത്തി. 2000 ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പല കാരണങ്ങളാലും റിലീസ് ചെയ്യാനാകാതെ പോയ ചിത്രമായിരുന്നു സാര്‍തക് ദാസ്ഗുപ്തയൊരുക്കിയ ദ ലാസ്റ്റ് ടെനന്റ്. ഇര്‍ഫാന്‍ ഖാന്റെ ആറാം ഓര്‍മ ദിവസത്തോടനുബന്ധിച്ച് ഏപ്രില്‍ 29 നാണ് ചിത്രം യൂട്യൂബിലെത്തിയത്. 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇര്‍ഫാന്റേയും വിദ്യയുടേയും […]
നോളന്‍ ചിത്രം ‘ദ് ഒഡീസി’ പുതിയ ട്രെയിലര്‍
ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ‘ദ് ഒഡീസി’ പുതിയ ട്രെയിലര്‍ എത്തി. ഓസ്‌കര്‍ ചിത്രം ഓപ്പണ്‍ഹൈമറിന് ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഒഡീസി’. പൂര്‍ണമായും ഐമാക്‌സ് ഫിലിം ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജന്‍ യുദ്ധത്തിനുശേഷം ഭാര്യ പെനലോപ്പിനടുത്തേക്ക് പോകുന്ന ഇത്താക്കയിലെ രാജാവ് ഒഡീഷ്യസിന്റെ ക്ലാസിക് കഥയാണ് ഒഡീസി. നോളന്റെ എപ്പിക് ആക്ഷന്‍ ഫാന്റസിയില്‍ നടന്‍ മാറ്റ് ഡാമണ്‍, […]
മദ്ധ്യാഹ്‌ന വാർത്തകൾ
കേരളത്തിലെ മുഖ്യമന്ത്രിയാരെന്ന തീരുമാനം ഞായറാഴ്ചയോടെ ഉണ്ടായേക്കും. മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാന നേതാക്കളോട് നേരിട്ട് അഭിപ്രായം തേടിയേക്കും. എംഎൽഎമാരിൽ ആർക്കാണ് ഭൂരിപക്ഷം എന്നത് നിരീക്ഷകർ ഹൈക്കമാന്‍ഡിനെ അറിയിക്കും. വെള്ളിയാഴ്ചോടെ നടപടികൾ പൂർത്തിയാക്കാനാണ് നിരീക്ഷകർക്ക് നിർദ്ദേശം. സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല. എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല, എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും അതിന് ഒരു കാലതാമസവുമുണ്ടായിട്ടില്ല എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് […]
റഫ് ആന്‍ഡ് ടഫ് രൂപത്തില്‍ മിലിട്ടറി വാഹനവുമായി മഹീന്ദ്ര
മിലിട്ടറിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത എടിവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. ഥാര്‍ റോക്‌സ് അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്തിരിക്കുന്ന വാഹനത്തിന് നിരവധി പ്രത്യേകതകളുണ്ട്. ആനന്ദ് മഹീന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ വാഹനത്തിന്റെ ചിത്രം പുറത്തുവിട്ടത്. റഫ് ആന്‍ഡ് ടഫ് രൂപമാണ് മഹീന്ദ്ര എടിവിക്ക്. ഭാരം കുറയ്ക്കുന്നതിനായി ഡോറുകളും റൂഫും അടക്കമുള്ള ഘടകങ്ങള്‍ എടുത്തു മാറ്റിയിരിക്കുന്നു. ഡോറുകള്‍ക്ക് പകരം എടിവി സ്‌റ്റൈല്‍ ഹാഫ് ഡോറുകളാണ്. വാഹനത്തിന് കൂടുതല്‍ ഉറപ്പ് നല്‍കാന്‍ റോള്‍ കേജ്, സ്റ്റീല്‍ റിമ്മുകള്‍, ഓഫ്-റോഡ്-സ്‌പെക്ക് ടയറുകള്‍, വിന്‍ഡ്ഷീല്‍ഡ് […]
ചര്‍മത്തിലെ ടാന്‍ നീക്കാന്‍ കഞ്ഞിവെള്ളം
ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും കഞ്ഞിവെള്ളം മികച്ചതാണ്. അധികം മെനക്കെടാതെ കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ച് ചര്‍മത്തിലെ ടാന്‍ നീക്കാം. ചര്‍മത്തിലെ കരിവാളിപ്പ് അഥവാ ടാന്‍ ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുന്‍ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും നന്നായി പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ അടിഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. […]
മരുതം മുക്ക്
എം ലീലാവതി ടീച്ചര്‍ ‘മഹാകഥ’ എന്ന് വിശേഷിപ്പിച്ച ‘ഒരു റിപ്പബ്ലിക്കില്‍’ എന്ന കഥയും മരുതം മുക്ക്, അധിപം, ഈ നമ്മളൊക്കെ, ചങ്ങായി വെല്ല്യച്ഛന്‍, ലൈക്ക്, വട്ടക്കൊമ്പുള്ള കാളകള്‍, ആവര്‍ത്തന രസികം, വേയ്സ്റ്റ് എന്നീ കഥകളുമടക്കം വി.എസ്. അനില്‍കുമാറിന്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരം. നന്മതിന്മകള്‍ അരങ്ങേറുന്ന ഒരിടം എന്ന നിലയില്‍ തന്റെ ‘മരുതം മുക്കി’ല്‍ നിന്നുകൊണ്ട് ചുറ്റുമുള്ള ജീവിതത്തെയും രാഷ്ട്രീയത്തെയും സ്‌നേഹത്തെയും വിദ്വേഷത്തെയും മനുഷ്യബന്ധങ്ങളെയും വി.എസ്.അനില്‍കുമാര്‍ വാക്കുകളില്‍ നിര്‍മ്മിച്ചിരിക്കുന്നു. ‘മരുതം മുക്ക്’. വി എസ് അനില്‍ കുമാര്‍. […]
