Posted inപുസ്തകങ്ങൾ

മധ്യമാര്‍ഗം

ജീവിതദുഃഖത്തിന്റെ പൊരുള്‍ തേടി രാജകീയസുഖങ്ങളില്‍ നിന്ന് സത്യാന്വേഷണത്തിലേക്ക് സഞ്ചരിച്ച സിദ്ധാര്‍ത്ഥന്റെ ആത്മാന്വേഷണ യാത്രയാണ് ഈ പുസ്തകം പറയുന്നത്. ബോധോദയത്തില്‍ നിന്ന് ലോകശാന്തിയിലേക്കുള്ള ബുദ്ധന്റെ യാത്രയുടെ സൂക്ഷ്മാംശങ്ങള്‍ ഇവിടെ അനാവരണം ചെയ്യുന്നു. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ജീവിതത്തെ പുതുഅര്‍ത്ഥത്തില്‍ കാണാനും മനസ്സിന്റെ ശാന്തി കണ്ടെത്താനും ആഗ്രഹിക്കുന്നവര്‍ക്കുള്ള ആത്മീയയാത്രയായിരിക്കും ഇതിന്റെ വായന. ദുഃഖം, അനിത്യത, കരുണ, ബോധോദയം തുടങ്ങി ബുദ്ധദര്‍ശനത്തിന്റെ നാളിതുവരെ പ്രസക്തമായ സന്ദേശങ്ങള്‍ ഹൃദയത്തില്‍ തൊടുന്ന വിധത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ‘മധ്യമാര്‍ഗം – ശ്രീബുദ്ധന്റെ ജീവിതവും ദര്‍ശനവും’. രാജന്‍ ചെറുകാട്. ജിവി ബുക്‌സ്. […]

Posted inആരോഗ്യം

കൊതുകുനിവാരണ ക്രീമുകള്‍ സുരക്ഷിതമോ?

കൊതുകുനിവാരണ ക്രീമുകള്‍ മിതത്വം പാലിച്ച് ശരിയായി ഉപയോഗിച്ചാല്‍ ചര്‍മത്തില്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഗവേഷകര്‍. ഇതിലെ പ്രധാന ഘടകങ്ങളായ ഡീറ്റ്, പിക്കാരിഡിന്‍ തുടങ്ങിയവയെക്കുറിച്ച് നടന്ന പഠനങ്ങളില്‍ ഇവ ആരോഗ്യത്തിന് സുരക്ഷിതമാണെന്ന് തെളിയിഞ്ഞിട്ടുണ്ട്. എങ്കിലും അമിതമായ ഉപയോഗം ചര്‍മത്തില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. സെന്‍സിറ്റീവ് ചര്‍മമുള്ളവരിലും എക്‌സിമ പോലുള്ള അസുഖങ്ങളുള്ളവരിലും നേരിയ തോതിലുള്ള ചുവന്ന പാടുകളോ ചൊറിച്ചിലോ അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പുറത്തു കാണുന്ന ചര്‍മത്തില്‍ മാത്രം മിതമായ അളവില്‍ ക്രീം പുരട്ടണമെന്നും മുറിവുകളുള്ള ഭാഗങ്ങളില്‍ ഉപയോഗിക്കരുതെന്നും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ മേയ് 7, വ്യാഴം

തോല്‍വിയെക്കുറിച്ച് സഖാക്കള്‍ക്കു നിര്‍ഭയമായി അഭിപ്രായം പറയാന്‍ അവസരം ഒരുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടി ഘടകങ്ങളേയും ജനങ്ങളേയും വിശ്വാസത്തിലെടുത്ത് തുടര്‍ നടപടിയെടുക്കും. പാര്‍ട്ടി അണികളിലെ വോട്ടുചോര്‍ച്ച തിരിച്ചറിയാനായില്ല. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ച, കണ്ണൂര്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍, സംഘടനാ വീഴ്ച എന്നിവയാണു പരാജയകാരണമെന്നാണു വിലയിരുത്തല്‍. സെക്രട്ടേറിയറ്റ് യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ഇറങ്ങിപ്പോയി. രാവിലെ പത്തിന് ആരംഭിച്ച് 13 മണിക്കൂര്‍ നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ച രാത്രി […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    കേരള മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തലസ്ഥാനത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കനും മുകുൾ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു.   ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ. വണ്ടി നിർത്തുമ്പോൾ ഇറങ്ങുക. പറവൂരിൽ […]

Posted inലേറ്റസ്റ്റ്

പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട ഉത്തരവിൽ തുടർ നടപടികൾ നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശം

പറവൂർ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉത്തരവിൽ തുടർ നടപടികൾ തത്ക്കാലം നീട്ടിവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. കാലാവധി പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കെയാണ് നിലവിലെ സമിതിയെ പിരിച്ച് വിട്ടതെന്ന് ചൂണ്ടിക്കാണിച്ച് നൽകിയ ഹർജിയിലാണ് നടപടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറുടെ തീരുമാനം ചോദ്യം ചെയ്ത് ഉപദേശക സമിതി നൽകിയ ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും വിഎം ശ്യാംകുമാറും ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്.

Posted inലേറ്റസ്റ്റ്

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ

ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ കയറരുതെന്നും ഓടുന്ന വണ്ടിയിൽ സമാധാനമായി ഇരിക്കുകയെന്നും കോൺ​ഗ്രസ് നേതാവ് വി ഡി സതീശൻ. വണ്ടി നിർത്തുമ്പോൾ ഇറങ്ങുക. പറവൂരിൽ കണ്ടത് കേരളത്തിലെയും എറണാകുളത്തെയും വൻ വിജയത്തിന്റെ സന്തോഷമാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയോടുള്ള ചോദ്യത്തിനാണ് വിഡി സതീശൻ്റെ പ്രതികരണം. കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിഡി സതീശൻ, നിരീക്ഷരുമായി കൂടിക്കാഴ്ച്ച നടത്തും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തലസ്ഥാനത്തെത്തി

ഹൈക്കമാൻഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകർ തലസ്ഥാനത്തെത്തി. എ ഐ സി സി ജനറൽ സെക്രട്ടറിമാരായ അജയ് മാക്കനും മുകുൾ വാസ്നിക്കുമാണ് തിരുവനന്തപുരത്തെത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് അയച്ചതെന്നും നിയമസഭാ കക്ഷിയിൽ എല്ലാവരുടെയും അഭിപ്രായം കേൾക്കുമെന്നും അജയ് മാക്കൻ പ്രതികരിച്ചു. ആരൊയൊക്കെ കാണണമെന്ന് വിശദമായി തീരുമാനിക്കുമെന്നും ദിപാ ദാസ് മുൻഷി ആരെയൊക്കെയാണോ ക്ഷണിച്ചിട്ടുളളത് അവരുമായെല്ലാം കൂടിക്കാഴ്ച നടത്തുമെന്നും മുകുൾ വാസ്‌നിക്ക് വ്യക്തമാക്കി. പിന്നാലെ ഇന്ദിരാഭവനിൽ എത്തിയ നിരീക്ഷകർ, മുൻ മുഖ്യമന്ത്രി എ കെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വേനൽ മഴ ഇനിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

വേനൽ മഴ ഇനിശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ ശക്തമാവുന്ന സാഹചര്യത്തിൽ 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാജയം അപ്രതീക്ഷിതമെന്നും തിരുത്തലുകൾ വരുത്തി തിരിച്ചുവരുമെന്നും പറഞ്ഞ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാതെ എം വി ഗോവിന്ദൻ ഇറങ്ങിപ്പോവുന്നതാണ് കണ്ടത്. ഇന്നത്തെ യോഗത്തിലുണ്ടായ പ്രാഥമിക വിലയിരുത്തലുകൾ എന്തെല്ലാമെന്ന് പോലും പറയാതെയാണ് അദ്ദേഹം ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയത്. തോൽവിയെ കുറിച്ച് സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറയാൻ അവസരം ഒരുക്കുമെന്ന പാർട്ടി സെക്രട്ടറിയുടെ പരാമർശവും ശ്രദ്ധേയമായി. അപ്പോൾ ഇതുവരെ പാർട്ടിക്കുള്ളിൽ നിർഭയമായി അഭിപ്രായം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സഹോദരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി ജി സുധാകരൻ

സഹോദരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി ജി സുധാകരൻ . ചാരുംമൂട് ഏരിയ കമ്മിറ്റിയുടെ കീഴിലാണ് രക്തസാക്ഷി മണ്ഡപം. കുടുംബസമേതമെത്തിയാണ് ജി സുധാകരൻ ഭുവനേശ്വരന്‍റെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. നിയമസഭ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ ആദ്യം കേട്ട വിമത ശബ്ദങ്ങളില്‍ ഒന്ന് ജി സുധാകരന്റേതായിരുന്നു. യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി ജനവിധി തേടിയ സുധാകരൻ രാഷ്ട്രീയ ചരിത്രം തന്നെ തിരുത്തി കുറിച്ച് സിറ്റിങ് എംഎൽഎ എച്ച് സലാമിനെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു.