Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിൽ

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിൽ. എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തി അഭിപ്രായങ്ങൾ സമന്വയിപ്പിച്ച എ ഐ സി സി  നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്നലെ വൈകീട്ട് തന്നെ ഡൽഹിയിലേക്ക് മടങ്ങി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകളുയർന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗയും ചർച്ചകൾക്കായി ഡൽഹിക്ക് വിളിപ്പിക്കും. തുടർന്ന് ഞായറാഴ്ചയോടെ ഡൽഹിയിൽ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ച ക്രൂയിസ് കപ്പലിൽ 2 ഇന്ത്യക്കാരും ഉണ്ടെന്ന് റിപ്പോർട്

ഹാൻറ്റാ വൈറസ് ബാധ സ്ഥിരീകരിച്ച ഡച്ച് ക്രൂസ് കപ്പലായ എം വി ഹോണ്ടിയസിൽ രണ്ട് ഇന്ത്യക്കാർ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ക്രൂ അംഗങ്ങളുടെ ആരോഗ്യവസ്ഥ കപ്പൽ അധികൃതർ വ്യക്തമാക്കിയിട്ടില്ല. വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ ലോകാരോഗ്യ സംഘടന അടിയന്തര റിപ്പോർട്ട് തേടി. മെയ് 11 ന് കപ്പൽ സ്പെയിനിലെ കാനറി ഐലൻഡിലെത്തുമ്പോൾ എല്ലാ യാത്രക്കാരെയും പുറത്തെത്തിക്കും. കപ്പലിൽ 23 രാജ്യങ്ങളിൽ നിന്നുള്ള […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റ്

എറണാകുളത്ത് അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ വന്‍ റാക്കറ്റ്.  കാസര്‍ഗോഡ് സ്വദേശി നജീബ് ഉള്‍പ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. മൂന്നുവര്‍ഷമായി പ്രതികള്‍ വ്യാജരേഖ ചമയ്ക്കുന്നെന്നാണ് കണ്ടെത്തല്‍. എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പേരിലുള്ള വ്യാജ ശുപാര്‍ശ കത്ത് തയാറാക്കിയായിരുന്നു തട്ടിപ്പ്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ പേരും സീലും ഒപ്പും വച്ചുള്ള ലെറ്റര്‍പാഡുകളും പള്ളിക്കരയിലെ സണ്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ കണ്ടെത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിചർച്ചയില്‍ നാട്ടുകാർക്ക് കുഴപ്പമില്ലെന്ന് കെ മുരളീധരൻ

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ നാട്ടുകാർക്ക് കുഴപ്പമില്ലെന്ന്  കെ മുരളീധരൻ. നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട് ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ്, ജനവികാരം മനസ്സിലാക്കിക്കൊണ്ടുള്ള തീരുമാനം ഹൈകമ്മാൻഡ് ഭാഗത്തുനിന്നും ഉണ്ടാകും തീരുമാനം എന്തായാലും അംഗീകരിക്കും  ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും,  പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | മേയ് 8, വെള്ളി

കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാനുള്ള അണിയറ നീക്കങ്ങള്‍ ഇനി ഡല്‍ഹിയില്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് നിരീക്ഷകര്‍ ഇന്നു റിപ്പോര്‍ട്ടു നല്‍കും. മുഖ്യമന്ത്രി ആരെന്നു ഞായറാഴ്ച പ്രഖ്യാപിക്കും. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലെ എംഎല്‍എമാരില്‍ അധികവും, തങ്ങളുടെ രാഷ്ട്രീയ ഭാവിയില്‍ അധികാരമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പിന്തുണച്ചു. എന്നാല്‍ ഘടകക്ഷി നേതാക്കള്‍ വി.ഡി. സതീശനെയാണു പിന്തുണച്ചത്. എംഎല്‍എമാരുടെ പിന്തുണയാണ് പ്രധാനമെന്നു വ്യക്തമാക്കിയ നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും ഡല്‍ഹിക്കു മടങ്ങി. അരാജക – അരാഷ്ട്രീയ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    കെ സി വേണുഗോപാലിന് 50ലേറെ എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് കെപിസിസി വക്താവ് അനിൽ ബോസ്. എംഎല്‍എമാരുടെ ഭൂരിപക്ഷമുണ്ടെങ്കിൽ കെ സി വേണുഗോപാൽ അല്ലാതെ ആരാണ് മുഖ്യമന്ത്രിയാകേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ഒരു മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു കെപിസിസി വക്താവ്.   കേരളത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾ സജീവമായി നിൽക്കെ വിഡി സതീശന് അനുകൂലമായി രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളുടെ പെരുമഴ. കേരളത്തിലെ വിജയത്തെ അഭിനന്ദിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇതുവരെ ഒരു ലക്ഷത്തി 20000ൽ […]

Posted inബിസിനസ്സ്

അറ്റാദായത്തില്‍ വളര്‍ച്ചയുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്

എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക അറ്റാദായം നേടി സൗത്ത് ഇന്ത്യന്‍ ബാങ്ക്. 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ 1455.14 കോടി രൂപയാണ് അറ്റാദായം. 2024-25 ല്‍ 1302.88 കോടി രൂപയായിരുന്നു. 11.69% വളര്‍ച്ച. എക്കാലത്തെയും ഉയര്‍ന്ന മൊത്ത ബിസിനസും നേടി. 2,23,620 കോടി രൂപ. പ്രവര്‍ത്തന ലാഭത്തിലും റെക്കോര്‍ഡ് നേട്ടമുണ്ട്. 2,373 കോടി രൂപ. പലിശയിതര വരുമാനമായി നേടിയ 2,009 കോടി രൂപയും ചരിത്ര നേട്ടമാണ്. 45% ലാഭവിഹിതവും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. അറ്റ നിഷ്‌ക്രിയ […]

Posted inടെക്നോളജി

മത്സരം കടുപ്പിക്കാന്‍ രണ്ട് മോഡലുകളുമായി വിവോ

ഇന്ത്യന്‍ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മത്സരം കടുപ്പിക്കാന്‍ ചൈനീസ് ബ്രാന്‍ഡായ വിവോ പുതിയ രണ്ട് മോഡലുകള്‍ അവതരിപ്പിച്ചു. വിവോ എക്‌സ്300 അള്‍ട്രാ, എക്‌സ്300 എഫ്ഇ എന്നീ മോഡലുകളാണ് വിപണി പിടിക്കാനായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്യാമറയിലൂടെ ഉപയോക്താക്കളെ കൈയിലെടുക്കുക എന്നതാണ് വിവോ ഈ മോഡലുകളിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എക്‌സ്300 എഫ്ഇ പ്രീമിയം വിഭാഗത്തിലേക്ക് കടക്കുന്നവരെ ഉദ്ദേശിച്ചുള്ള മോഡലാണ്. എക്‌സ്300 അള്‍ട്രയാകട്ടെ പ്രെഫഷണല്‍ ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള വിഭാഗത്തിനായും അവതരിപ്പിച്ചിരിക്കുന്നു. എക്‌സ്300 എഫ്ഇ 79,999 രൂപയില്‍ ആരംഭിക്കുന്നു. 12 ജിബി റാം, […]

Posted inവിനോദം

‘അമ്മ അറിയാന്‍’ 4കെ പതിപ്പ് കാനില്‍ പ്രദര്‍ശിപ്പിക്കും

ജോണ്‍ എബ്രഹാം സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രം ‘അമ്മ അറിയാന്‍’ 4കെ പതിപ്പ് കാനില്‍ മെയ് 16 ന് പ്രദര്‍ശിപ്പിക്കും. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ചിത്രം റീസ്റ്റോര്‍ ചെയ്തത്. ഈ വര്‍ഷം കാനിലെ ലോക ക്ലാസിക് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഏക ഇന്ത്യന്‍ ചിത്രം കൂടിയാണ് അമ്മ അറിയാന്‍. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ റീസ്റ്റോര്‍ ചെയ്ത് കാനിലെ വേള്‍ഡ് ക്ലാസിക് വിഭാഗത്തില്‍ തുടര്‍ച്ചയായി പ്രദര്‍ശിക്കുന്ന ആറാം ചിത്രം കൂടിയാണ് അമ്മ അറിയാന്‍. നേരത്തെ ജി […]

Posted inവിനോദം

ഷെയ്ന്‍ നിഗം ചിത്രം ‘ദൃഢം’ തിയേറ്ററുകളിലേക്ക്

ഷെയ്ന്‍ നിഗത്തെ നായകനാക്കി മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘ദൃഢം’ മേയ് എട്ടിന് തിയേറ്ററുകളിലെത്തും. ഷോബി തിലകന്‍, കോട്ടയം രമേശ്, ദിനേശ് പ്രഭാകര്‍, നന്ദന്‍ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, മാത്യു വര്‍ഗീസ്, ജോജി കെ. ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രന്‍, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏറെ ആഗ്രഹത്തോടെയും അതിലേറെ ആത്മവിശ്വാസത്തോടെയും നാട്ടിന്‍പുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്ണന്‍ ചാര്‍ജെടുക്കുന്നതും തുടര്‍ന്ന് ഒട്ടും പ്രതീക്ഷിക്കാതെ […]