Posted inഓട്ടോമോട്ടീവ്

കോമ്പസിന് വന്‍ കിഴിവുമായി ജീപ്പ് ഇന്ത്യ

ഐക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ 2026 മെയ് മാസത്തില്‍ അതിന്റെ വ്യത്യസ്ത മോഡലുകളില്‍ ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ശ്രേണിയില്‍, കമ്പനിയുടെ ജനപ്രിയ എസ്യുവി കോമ്പസും വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്. ഈ കാലയളവില്‍, ജീപ്പ് കോംപസ് വാങ്ങുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് 1.50 ലക്ഷം രൂപ വരെ ലാഭിക്കാം. ക്യാഷ് ഡിസ്‌കൗണ്ടിന് പുറമേ, ഈ ഓഫറില്‍ മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. 60-ലധികം സുരക്ഷാ സവിശേഷതകള്‍ ഇതില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി […]

Posted inപുസ്തകങ്ങൾ

ആര്‍ക്കും ആരുമല്ലാത്ത എല്ലാവര്‍ക്കും

വിഷാദംപിടിച്ച മനസ്സില്‍ എല്ലാം കരച്ചിലായി മാറിക്കൊണ്ടിരിക്കുമ്പോള്‍, ‘എന്തുകൊണ്ട് ആരും എന്നെ കാണുന്നില്ല, കേള്‍ക്കുന്നില്ല, മനസ്സിലാക്കുന്നില്ല!’ എന്നത് പല കരച്ചിലുകളിലെ ഒരു കരച്ചിലാകുമ്പോള്‍, ഒരു വലിയ വിഷമം എടുത്തുമാറ്റാന്‍ പറ്റാത്ത ഭാരമായി ഉള്ളിലങ്ങനെ കനംവെച്ചുകൊണ്ടിരിക്കുമ്പോള്‍, ചോദ്യങ്ങള്‍ ഒരു നിസ്സഹായതയായി മനസ്സില്‍ പിന്നെയും പിന്നെയും മുഴങ്ങുമ്പോള്‍ എങ്ങനെയാണ് നാളെയിലേക്ക് നടക്കാനാവുക എന്ന കടുപ്പമേറിയ ചോദ്യം സ്വയം ചോദിക്കേണ്ടിവന്ന ഒരു മനുഷ്യന്‍ നല്‍കുന്ന സ്നേഹസമ്മാനം. നമ്മള്‍ എന്തുകൊണ്ട് ജീവിതം തുടരണം എന്ന് സ്വയവും മറ്റുള്ളവരെയും ഓര്‍മ്മിപ്പിക്കാന്‍ ഒരു കൈപ്പുസ്തകം. ‘ആര്‍ക്കും ആരുമല്ലാത്ത […]

Posted inആരോഗ്യം

എന്താണ് ഹാന്റാ വൈറസ്?

കേപ് വെര്‍ഡെ ദ്വീപുകളില്‍ കുടുങ്ങിയ ക്രൂസ് കപ്പലില്‍ ഹാന്റാവൈറസ് സ്ഥിരീകരിച്ച യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാന്‍ നിര്‍ദേശം നല്‍കി ലോകാരോഗ്യസംഘടന. വൈറസിന്റെ അപൂര്‍വ്വമായ ആന്‍ഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഹാന്റാ വൈറസ് എന്നത് ഒരു മാരകമായ വൈറസ് ബാധയാണ്. എലികള്‍, വവ്വാല്‍ പോലുള്ളവയിലൂടെയാണ് വൈറസ് മനുഷ്യരിലെത്തുന്നത്. ഇവയുടെ മൂത്രം, കാഷ്ഠം അല്ലെങ്കില്‍ ഉമിനീര്‍ എന്നിവയിലെ വളരെ ചെറിയ കണങ്ങള്‍ വായുവുമായി കലരുകയും ഇത് ശ്വസിക്കുകയോ, സ്പര്‍ശിക്കുകയോ, അറിയാതെ ഭക്ഷണത്തില്‍ കലരുകയോ, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പുരയിടം കുഴിച്ച് തെളിവെടുപ്പ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസുമായി ബന്ധപ്പെട്ട് പുരയിടം കുഴിച്ച് തെളിവെടുപ്പ് നടത്തി. 2018ല്‍ പ്രതി സജിയുടെ പിതാവ് മാത്യുവിനെ കാണാതായ സംഭവത്തിലാണ് പുരയിടം കുഴിച്ച് പരിശോധന നടത്തുന്നത്. മാത്യുവിനെ സജി കൊലപ്പെടുത്തി കുഴിച്ചു മൂടിയിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തുന്നത്. സഹോദരന്‍ റെജിയുടെ മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതുമാണ് പകയ്ക്ക് കാരണമെന്ന് സജി പൊലീസിനോട് പറഞ്ഞിരുന്നു. മാത്യുവിന്റെ മകനല്ല സജിയെന്ന് പറഞ്ഞ് റെജി നിരന്തരം ആക്ഷേപിച്ചിരുന്നു. സജിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാതിരുന്നതും പകയ്ക്ക് കാരണമായി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം

ഇറാനും അമേരിക്കയും തമ്മില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നു. വ്യാഴാഴ്ച ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. എന്നാൽ പ്രകോപനമില്ലാതെ ഇറാന്‍ തങ്ങളുടെ യുദ്ധക്കപ്പലുകള്‍ ആക്രമിച്ചതിന് തിരിച്ചടിയായാണ് ആക്രമണം എന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്. പ്രസിഡന്റ് ട്രംപ് സോഷ്യല്‍ മീഡിയാ പോസ്റ്റിലൂടെയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 8, വെള്ളി

  കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന തര്‍ക്കം തെരുവില്‍ ആളിക്കത്തുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം കുറുപ്പന്തറയില്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് ആത്മഹത്യാശ്രമം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രാന്‍സിസാണ് ആത്മഹത്യാ ശ്രമം നടത്തിയത്. രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയും നേതാക്കളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടേയും പ്രചാരണമുണ്ട്. കെ.പിസിസി ആസ്ഥാനത്ത് കെ.സി വേണുഗോപാലിനെ അനുകൂലിച്ചു സ്ഥാപിച്ച ഫ്‌ളെക്‌സില്‍ കരിഓയില്‍ ഒഴിച്ചു. ◾https://dailynewslive.in/ ആരെ മുഖ്യമന്ത്രിയാക്കണമെന്നു തീരുമാനിക്കാന്‍ കേരളത്തിലെത്തിയ എഐസിസി നിരീക്ഷകര്‍ തയാറാക്കിയ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശശി തരൂരിന്റെ ഹർജിയിൽ ദില്ലി ഹൈക്കോടതിയുടെ ഇടപെടൽ

ശശി തരൂർ എം പിക്ക് ആശ്വാസമായി ദില്ലി ഹൈക്കോടതിയുടെ ഇടപെടൽ. സ്വകാര്യത അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ  തരൂരിന്റെ ഡീപ്പ്ഫേക്ക് വീഡിയോകൾ നീക്കാൻ കോടതി വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. പാക്കിസ്ഥാനെ തരൂർ പ്രകീർത്തിക്കുന്ന തരത്തിലുള്ള വ്യാജ വീഡീയോകളാണ് പ്രചരിക്കുന്നത്. ഇതടക്കമുള്ള തരൂരിന്‍റെ വ്യാജ വീഡിയോകളെല്ലാം നീക്കണമെന്നാണ് കോടതി ഉത്തരവിട്ടത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്ന് ബിനോയ് വിശ്വം

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് വേണമെന്നും സിപിഐയിൽ നേതൃമാറ്റത്തിൻ്റെ സാഹചര്യം ഇല്ലെന്നും ബിനോയ് വിശ്വം. സാങ്കേതികമായ തടസ്സങ്ങൾ പ്രശ്നമല്ലെന്നും മുൻപും ഇത്തരം തടസ്സങ്ങൾ നീക്കി നടപടി ഉണ്ടായിട്ടുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം ഇടത് നയവ്യതിയാനങ്ങൾ വന്നപ്പോൾ തിരുത്തേണ്ട ഘട്ടങ്ങളിൽ സിപിഐ തിരുത്തിയിട്ടുണ്ട്. എലപ്പുള്ളി ബ്രൂവറി, പിഎംശ്രീ മുതലായവ ഉദാഹരണമാണെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. മന്ത്രിമാരിൽ ഭൂരിഭാഗം പേരും വിജയിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Posted inബിസിനസ്സ്

വരുമാനത്തില്‍ റെക്കോഡിട്ട് തിരുവനന്തപുരം സ്റ്റേഷന്‍

2025- 26 സാമ്പത്തികവര്‍ഷത്തില്‍ യാത്രാ വരുമാനത്തില്‍ റെക്കോഡിട്ട് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. 319.21 കോടി രൂപയാണ് നേടിയത്. 288.32 കോടിയാണ് മുന്‍ വര്‍ഷത്തെ നേട്ടം. ഏറ്റവും കുറവ് വരുമാനം ലഭിച്ചത് കോട്ടയം റെയില്‍വേ സ്റ്റേഷനാണ്. 89.53 കോടി. കഴിഞ്ഞ തവണ 87.55 കോടിയായിരുന്നു. 267.50 കോടി രൂപ നേടി എറണാകുളം ജംങ്ഷന്‍ രണ്ടാം സ്ഥാനത്തുണ്ട്. മുന്‍ വര്‍ഷത്തേതില്‍ നിന്ന് 17.55 കോടി രൂപയുടെ വര്‍ധനവ്. സംസ്ഥാനത്ത് കൂടുതല്‍ വരുമാനമുള്ള മൂന്നാമത്തെ റെയില്‍വേ സ്റ്റേഷന്‍ കോഴിക്കോട് ആണ്. 28.51 […]

Posted inടെക്നോളജി

വെബ് വേര്‍ഷനിലും ഡിഎം സാധ്യമാക്കി ത്രെഡ്‌സ്

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ത്രെഡ്‌സ്. വെബ് വേര്‍ഷനിലും ഡിഎം (ഡയറക്ട് മെസേജിങ്) സാധ്യമാകുന്ന ഫീച്ചറാണ് ത്രെഡ്‌സ് അവതരിപ്പിച്ചത്. ത്രെഡ്‌സ് വെബില്‍ നിന്ന് നേരിട്ട് വ്യക്തികള്‍ക്കും, ഗ്രൂപ്പ് സന്ദേശങ്ങളും അയയ്ക്കാനും സ്വീകരിക്കാനും ഈ ഫീച്ചറിലൂടെ സാധിക്കും. സമാന ഫീച്ചര്‍ ത്രെഡ്‌സിന്റെ മൊബൈല്‍ ആപ്പ് വേര്‍ഷനില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയിരുന്നു. ഇതിനായി പ്രത്യേകമൊരു മെസേജസ് ടാബ് ത്രെഡ്‌സില്‍ കാണാനാകും. ത്രെഡ്‌സിന്റെ എതിരാളിയായ എക്‌സിലും ബ്ലൂസ്‌കൈയിലും ഇതിനകം തന്നെ ഡെസ്‌ക്ടോപ്പ് മെസേജിങ് സൗകര്യമുണ്ട്. ത്രെഡ്‌സിന്റെ വെബ് വേര്‍ഷനില്‍ […]