ഏകദേശം അഞ്ചുകോടി രൂപ വിലയുള്ള കാഡിലാക് എസ്‌കലെയ്ഡ് വാഹനം ഷാരൂഖ് ഖാന്റെ വാഹനശേഖരത്തിലെ പുതിയ മോഡലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരത്തില്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കുന്ന വാഹനമാണ് കാഡിലാക് എസ്‌കലെയ്ഡ്. ഇന്ത്യയിലെ ഇതിന്റെ വില അഞ്ചുകോടി രൂപയോളം വരും. എന്നാല്‍ യു.എസ്. വിപണിയില്‍ ഇതിന്റെ ഏറ്റവും വിലകൂടിയ പതിപ്പ് 1.68 ലക്ഷം യു.എസ്. ഡോളറിന് (ഏകദേശം 1.61 കോടി രൂപ) ലഭ്യമാണ്. എസ്‌കലെയ്ഡിന് 5382 മില്ലിമീറ്റര്‍ നീളമുണ്ട്, ചില വേരിയന്റുകളില്‍ ഇതിലും കൂടുതലാണ്. അതേസമയം, എസ്.യു.വി.യുടെ ഉയരം 1948 മില്ലിമീറ്ററാണ്. ഇതിലെ 6.2 ലിറ്റര്‍ വി8 പെട്രോള്‍ എന്‍ജിന്‍ 420 എച്പി പവറും 624 എന്‍എം ടോര്‍ക്കും നല്‍കുന്നു. 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഈ വാഹനം വെറും 6.5 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 682 എച്പി കരുത്തുള്ള സൂപ്പര്‍ചാര്‍ജ്ഡ് വി8 എന്‍ജിന്‍ അടങ്ങിയ ‘വി’ വേരിയന്റും ലഭ്യമാണ്.
കാഡിലാക് എസ്‌കലെയ്ഡ് വാഹനത്തില്‍ ഷാരൂഖ്
