ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ധ്യാന്‍ ശ്രീനിവാസന്‍ – വിഷ്ണു ഉണ്ണി കൃഷ്ണന്‍ ചിത്രം ‘ഭീഷ്മര്‍’ മേയ് 22 മുതല്‍ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിക്കും. ആമസോണ്‍ പ്രൈം, സണ്‍ നെക്സ്റ്റ് എന്നീ ഓടിടി പ്ലാറ്റ്ഫോമുകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഒരു മ്യൂസിക്കല്‍ റൊമാന്റിക് ഫാമിലി ഫണ്‍ ഫില്‍ഡ് ത്രില്ലറാണ് ഭീഷ്മര്‍. മലയാളികളുടെ പ്രിയ താരങ്ങളായ ധ്യാന്‍ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ വലിയൊരു താരനിര തന്നെയുണ്ട്. ഇന്ദ്രന്‍സ്, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, അഖില്‍ കവലയൂര്‍, സെന്തില്‍ കൃഷ്ണ, ജിബിന്‍ ഗോപിനാഥ്, വിനീത് തട്ടില്‍, സന്തോഷ് കീഴാറ്റൂര്‍, ബിനു തൃക്കാക്കര, മണികണ്ഠന്‍ ആചാരി, അബു സലിം, ജയന്‍ ചേര്‍ത്തല, സോഹന്‍ സീനുലാല്‍, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയന്‍, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ഭീഷ്മര്‍’ മേയ് 22 മുതല്‍ ഒടിടിയില്‍
