Posted inവിനോദം

‘കാട്ടാളന്‍’ ചിത്രത്തിലെ സിദ്ദിഖിന്റെ കാരക്ടര്‍ പോസ്റ്റര്‍

ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ‘കാട്ടാളന്‍’ ചിത്രത്തിലെ സിദ്ദിഖിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ജോര്‍ജ് ഡി പീറ്റര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സിദ്ദിഖ് എത്തുന്നത്. ബ്ലോക്ക്ബസ്റ്ററായി മാറിയ മാര്‍ക്കോയില്‍ സിദ്ദിഖ് അവതരിപ്പിച്ച അതേ കഥാപാത്രം. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മിക്കുന്ന കാട്ടാളന്‍ മെയ് 28നാണ് തിയറ്ററുകളിലെത്തുക. നവാഗതനായ പോള്‍ ജോര്‍ജ് ആണ് സംവിധാനം. ദുഷാര വിജയന്‍ ആണ് നായിക. പുഷ്പ, ജയിലര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തെലുങ്ക് താരം സുനില്‍, കബീര്‍ദുഹാന്‍ സിങ്, പാര്‍ഥ് […]

Posted inവിനോദം

‘സിന്‍ഗ’ തമിഴ് ചിത്രത്തിലെ വീഡിയോ ഗാനം

കയാല്‍ ചന്ദ്രനെ നായകനാക്കി രാജ ദുരൈ സിങ്കം സംവിധാനം ചെയ്യുന്ന ‘സിന്‍ഗ’ എന്ന തമിഴ് ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റിലീസായി. മണി അമുതവന്‍ എഴുതിയ വരികള്‍ക്ക് മനോജ് ചിന്നസ്വാമി സംഗീതം പകര്‍ന്ന് സത്യ പ്രകാശ് ആലപിച്ച മുത്തേ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. മലയാളത്തിലെ പ്രിയ താരങ്ങളായ സിജാ റോസ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഒരു നായ്ക്കുട്ടിയും ഈ ചിത്രത്തിന്റെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നു. ആദിത്യ കതിര്‍, പ്രശസ്ത മലയാള നടന്‍ അരിസ്റ്റോ […]

Posted inഓട്ടോമോട്ടീവ്

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കിഴിവുകളുമായി ടാറ്റ

ടാറ്റ മോട്ടോഴ്സ് 2026 മെയ് വരെയുള്ള തങ്ങളുടെ ഇലക്ട്രിക് ഫോര്‍ വീലര്‍ വാഹനങ്ങള്‍ക്ക് കിഴിവുകള്‍ പ്രഖ്യാപിച്ചു. ടിയാഗോ ഇവിക്ക് കമ്പനി 1.30 ലക്ഷം വിലമതിക്കുന്ന ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. കാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 7.99 ലക്ഷം രൂപ ആണ്. എല്ലാ വകഭേദങ്ങളിലും കിഴിവ് ലഭ്യമാകും. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 58 മിനിറ്റിനുള്ളില്‍ ഇത് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെടുകയും ഒറ്റ ചാര്‍ജില്‍ 315 കിലോമീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. കൂടാതെ, ഒരു പ്രത്യേക റിവാര്‍ഡ് പ്രോഗ്രാമിന് […]

Posted inപുസ്തകങ്ങൾ

സുവര്‍ണ്ണമല്ലികയുടെ ചില്ല

പല വര്‍ണ്ണങ്ങളോടുകൂടിയ ഇഴകള്‍കൊണ്ട് നെയ്തെടുത്ത പട്ടുപോലെയോ, പലയിനം പൂക്കള്‍ കോര്‍ത്ത മാലപോലെയോ വ്യക്തി, ദേശം, കാലഘട്ടം, കുടുംബം എന്നിവ ഈ ആഖ്യാനത്തില്‍ ഇണക്കിച്ചേര്‍ത്തിരിക്കുന്നു. അവയിലോരോന്നിന്റെയും വികാസവും പരിണാമവും അത്യുക്തിയോ ന്യൂനോക്തിയോ പക്ഷപാതമോ കൂടാതെ നെയ്യുകയോ കോര്‍ക്കുകയോ ചെയ്യുന്നതിലുള്ള ശ്രദ്ധയാണ് ഇതിനെ ആചാരമാത്രമല്ലാത്ത, ആത്മീയ പവിത്രതയോടുകൂടിയ ശ്രാദ്ധകര്‍മ്മമാക്കി അനുഭവപ്പെടുത്തിത്തരുന്നത്. എഴുത്തുകാരനും അദ്ധ്യാപകനുമായിരുന്ന കെ.വി. രാമനാഥന്റെ ജീവിതം മകള്‍ ഓര്‍ത്തെടുക്കുന്നു. ‘സുവര്‍ണ്ണമല്ലികയുടെ ചില്ല’. രേണു രാമനാഥ്. മാതൃഭൂമി. വില 238 രൂപ.  

Posted inആരോഗ്യം

മഞ്ഞയും നീലയും വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടോ?

ഒരാളുടെ കണ്ണുകള്‍ പരിശോധിച്ചാല്‍ അയാളുകള്‍ വൃക്കകളുടെ പ്രവര്‍ത്തന ശേഷി മനസിലാക്കാമെന്ന് വിദഗ്ധര്‍. കണ്ണിന് താഴെ തുടര്‍ച്ചയായി വീക്കം ശ്രദ്ധയില്‍ പെട്ടാല്‍ അല്ലെങ്കില്‍ മങ്ങിയതോ ചുവന്നതോ ആയ കണ്ണുകള്‍, വരണ്ട കണ്ണുകള്‍, കാഴ്ചയിലെ മാറ്റങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ വൃക്ക പ്രശ്നങ്ങളെ സൂചിപ്പിക്കാം. ഉറക്കത്തിന്റെ ക്ഷീണം വിട്ട ശേഷവും കണ്ണുകള്‍ വീര്‍ത്തിരിക്കുന്നത് വൃക്കകളുടെ തകരാറുകളുടെ സൂചനയാകാം. വൃക്ക തകരാറുള്ള ചില ആളുകള്‍ക്ക് ചില നിറങ്ങള്‍ വേര്‍തിരിച്ചറിയുന്നതില്‍ ബുദ്ധിമുട്ട് തോന്നാം, പ്രത്യേകിച്ച് മഞ്ഞയും നീലയും. ഇത് ഒപ്റ്റിക് നാഡിക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിൽ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകളുയർന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ എ ഐ സി സി നിരീക്ഷകരുടെ റിപ്പോർട്ട്‌ പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗയും ചർച്ചകൾക്കായി ഡൽഹിക്ക് വിളിപ്പിക്കും. ‎ ‎കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം

യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഗൾഫ് മേഖലയിൽ വീണ്ടും ഇറാൻ ആക്രമണം. വ്യാഴാഴ്ച രാത്രി ഇറാനിൽനിന്ന് യുഎഇ ലക്ഷ്യമാക്കി മിസൈലാക്രമണം ഉണ്ടായതായി യുഎഇ  പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും ഇറാന്റെ മിസൈലുകളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് വിജയകരമായി തടഞ്ഞുവരികയാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ വിജയെ ക്ഷണിക്കുമെന്ന് ഗവർണർ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കാനായി വിജയ്യെ ക്ഷണിക്കുന്നത് മനപ്പൂർവം വൈകിച്ചിട്ടില്ലെന്നും 118 പേരുടെ പിന്തുണ കാണിച്ചാൽ അപ്പോൾ ക്ഷണിക്കുമെന്നും  ഗവർണർ രാജേന്ദ്ര അർലേക്കർ. ഡിഎംകെ- എഐഎഡിഎംകെ സഖ്യത്തെയും ക്ഷണിക്കാൻ തയ്യാറാണെന്നും 118 പേരുടെ പിന്തുണ ഉള്ള ആരെയും ക്ഷണിക്കുമെന്നും ​ഗവർണർ പറഞ്ഞു. അതേസമയം, വിജയ് തന്നെ മുഖ്യമന്ത്രി ആകുമെന്നാണ് ടിവികെ പ്രതികരണം. വൈകിപ്പിക്കാൻ കഴിഞ്ഞേക്കും, പക്ഷേ തടയാനാകില്ലെന്നും ടിവികെ നേതാവ് അരുൺരാജ് പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഐപിഎല്ലിൽ കളിക്കാർക്കും ടീമുകൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബിസിസിഐ

താരങ്ങൾ ഹണിട്രാപ്പിൽ കുടുങ്ങാനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഐപിഎല്ലിൽ കളിക്കാർക്കും ടീമുകൾക്കും ജാഗ്രതാ നിർദ്ദേശവുമായി ബിസിസിഐ. അച്ചടക്കം കർശനമാക്കുന്നതിന്‍റെ ഭാഗമായി ഏഴ് പേജുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പുറപ്പെടുവിച്ചത്. നിയമങ്ങൾ ലംഘിക്കുന്നവരെ സസ്പെൻഡ് ചെയ്യാനും ഫ്രാഞ്ചൈസികൾക്ക് പിഴ ചുമത്താനും ബിസിസിഐ തീരുമാനിച്ചു. താരങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഹോട്ടൽ മുറികളിൽ ബിസിസിഐയുടെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് ഏതു സമയത്തും മിന്നൽ പരിശോധന നടത്തുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ മഴമുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്കി. വരുന്ന നാല് ദിവസം കൂടി മഴ തുടരുമെന്നാണ് സൂചന.