അരനൂറ്റാണ്ടു പിന്നിട്ട മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരു വടക്കന്‍ വീരഗാഥ, ഡോ. ബാബാ സാഹേബ് അംബേദ്കര്‍ തുടങ്ങി കാതല്‍ ദ കോര്‍, നന്‍പകല്‍ നേരത്ത് മയക്കം, ഭ്രമയുഗം, കണ്ണൂര്‍ സ്‌ക്വാഡ് വരെയുള്ള എഴുപതോളം ചിത്രങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് മമ്മൂട്ടിയിലെ നടനെ ഒരു പുസ്തകംപോലെ വായിക്കുന്ന ഗ്രന്ഥം. മമ്മൂട്ടിയുടെ അഭിനയജീവിതത്തെ സമഗ്രാവലോകനത്തിനു വിധേയമാക്കുന്ന പഠനഗ്രന്ഥം. ‘മമ്മൂട്ടി: ഒരു പുസ്തകം’. ഇ.ജയകൃഷ്ണന്‍. മാതൃഭൂമി. വില 272 രൂപ.
