ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ബംഗളൂരുവിലെ വൈറ്റ്ഫീല്‍ഡില്‍ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്നു. ഈ കേന്ദ്രത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ടെസ്ലയുടെ മോഡല്‍ വൈ, പുതുതായി പുറത്തിറക്കിയ മോഡല്‍ വൈ എല്‍ എന്നീ വാഹനങ്ങള്‍ നേരിട്ട് കണ്ട് അനുഭവിക്കാന്‍ സാധിക്കും. മോഡല്‍ വൈ എല്‍ പതിപ്പിന് ഇന്ത്യയില്‍ 61.99 ലക്ഷം രൂപ മുതലാണ് എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. പുതുതായി വിപണിയിലെത്തിയ ‘മോഡല്‍ വൈ എല്‍’ ഒരു ആറ് സീറ്റര്‍ ഇലക്ട്രിക് എസ്യുവിയാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 681 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. വെറും അഞ്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ശേഷിയുള്ള കരുത്തന്‍ മോട്ടോറാണ് ഇതില്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മോഡല്‍ വൈ എല്ലിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
എക്‌സ്പീരിയന്‍സ് സെന്റര്‍ തുറന്ന് ടെസ്ല
