Posted inഓട്ടോമോട്ടീവ്

ടിവിഎസ് ഐക്യൂബ് എസിന്റെ പുതിയ പതിപ്പ്

ഇലക്ട്രിക് സ്‌കൂട്ടറായ ടിവിഎസ് ഐക്യൂബ് എസിന്റെ പുതിയ പതിപ്പ് പുറത്തിറക്കി ടിവിഎസ് മോട്ടോര്‍. 4.7 കിലോവാട്ട്അവര്‍ ബാറ്ററി പാക്കോടു കൂടിയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്. 1,37,142 രൂപയാണ് വില. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 175 കിലോമീറ്റര്‍ വാഗ്ദാനം ചെയ്യുന്നു. പേര്‍പ്പിള്‍ ബീജ്, ബ്ലൂ ബീജ് എന്നീ രണ്ട് പുതിയ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും സ്‌കൂട്ടര്‍ ലഭ്യമാണ്. ബ്രേക്കിങ്ങിനായി ഡിസ്‌ക്-ഡ്രം കോമ്പിനേഷനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലെ 4.4 കിലോവാട്ട് മോട്ടോര്‍ പരമാവധി 82 കിലോമീറ്റര്‍ വേഗം നല്‍കുന്നു. പൂജ്യത്തില്‍ നിന്ന് […]

Posted inപുസ്തകങ്ങൾ

ഉരഗം

കള്ളങ്ങള്‍ സത്യത്തെക്കാള്‍ കരുത്താര്‍ജ്ജിക്കുന്ന ഈ യുഗത്തില്‍, നുണകള്‍കൊണ്ട് മെനഞ്ഞെടുത്ത അലസജീവിതത്തിലൂടെ ഇഴഞ്ഞുജീവിക്കുന്ന ഒരുവന്‍. വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഭയന്ന്, ഉത്തരവാദിത്വങ്ങളില്‍നിന്നും നിരന്തരം ഓടിയൊളിച്ച ഭൂപന്‍ അവസാനം ചെന്നുചേര്‍ന്നത് അയാളുടെ ഭാവിയെ മുഴുവന്‍ ഇല്ലായ്മ ചെയ്യാന്‍ ശേഷിയുള്ള ഒരു പ്രവൃത്തിയിലായിരുന്നു. വെറുപ്പിന്റെ ലോകത്തിലേക്ക് വ്യക്തിയും ദേശവും പരിണാമം ചെയ്യപ്പെടുന്നതിന്റെ വാങ്മയ ചിത്രം. സുരേന്ദ്രന്‍ മങ്ങാട്ടിന്റെ ഏറ്റവും പുതിയ നോവല്‍. ‘ഉരഗം’. മാതൃഭൂമി. വില 170 രൂപ.

Posted inആരോഗ്യം

കുടവയര്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും

കുടവയര്‍ കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കുമെന്ന് പഠനം. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന വസ്തുവാണ് തടികുറയ്ക്കാന്‍ സഹായിക്കുന്നത്. അതുപോലെ തന്നെ ദഹനപ്രശ്നങ്ങള്‍ക്കും ഇഞ്ചി ഒരു പരിഹാരമാണ്. ആര്‍ത്തവ സംബന്ധമായുള്ള വയറു വേദനയ്ക്കും ഇഞ്ചി നീര് കഴിച്ചാല്‍ ആശ്വാസം ലഭിക്കും. വയറിന് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടിയ അവസ്ഥയെയാണ് അബ്ഡോമിനല്‍ ഒബിസിറ്റി അഥവാ സെന്‍ട്രല്‍ ഒബിസിറ്റി. ഇതു വെറും ഒരു ശരീര അഴകിന്റെ മാത്രം പ്രശ്നമായി കാണാവുന്ന ഒന്നല്ല. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കൊഴുപ്പ് രണ്ട് തരത്തിലാണ് വയറുഭാഗത്ത് രൂപപ്പെടുന്നത്. ഒന്ന് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മേയ് 7, വ്യാഴം

  മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി. ഞായറാഴ്ച മുഖ്യമന്ത്രി ആരെന്നു പ്രഖ്യാപിക്കും. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തുന്ന ഒറ്റവരി പ്രമേയം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അവതരിപ്പിച്ചു. വി.ഡി. സതീശന്‍ പിന്താങ്ങി. കേന്ദ്ര നിരീക്ഷകരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി ദീപാ ദാസ് മുന്‍ഷിയും കോണ്‍ഗ്രസ് എംഎല്‍എമാരെ ഒറ്റയ്ക്കു കണ്ടു നിലപാടുകള്‍ ആരാഞ്ഞു. കേരളത്തില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് എഐസിസി നിരീക്ഷകര്‍ യുഡിഎഫിലെ ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായം തേടുന്നു. […]

Posted inGeneral

മദ്ധ്യാഹ്ന വാർത്തകൾ

ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായില്ലെങ്കിൽ അന്തിമ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പാസാക്കി. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ‎ ‎കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകിയേക്കും. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുകയെന്നാണ് വിവരം. ‎ ‎മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള എഐസിസി നിരീക്ഷകരുടെ കൂടിക്കാഴ്ച്ച തുടരുന്നു. കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങി […]

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന, പവന് 1,11,800 രൂപ!

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് രാവിലെ 22 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 30 രൂപ വര്‍ധിച്ച് പുതുക്കിയ വിപണി വില 13,975 രൂപയായി. ഒരു പവന് വില 240 രൂപ കൂടി 1,11,800 രൂപയിലേക്ക് എത്തിച്ചേര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് വില 25 രൂപ ഉയര്‍ന്ന് 11,485 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ക്ക് ഉപയോഗിക്കുന്ന 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന്റെ വിപണി വില 20 രൂപ വര്‍ധിച്ച് 8,945 […]

Posted inടെക്നോളജി

വന്‍ പിരിച്ചുവിടലിനൊരുങ്ങി കോഗ്‌നിസന്റ്

ഐടി രംഗത്തെ മുന്‍നിരക്കാരായ കോഗ്‌നിസന്റ് ജീവനക്കാരില്‍ 12,000 മുതല്‍ 15,000 പേരെ പിരിച്ചുവിടുന്നു. ഇന്ത്യയിലാകും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുക. നിലവില്‍ 3,57,000 ജീവനക്കാര്‍ കമ്പനിക്ക് ആഗോളതലത്തിലുണ്ട്. ഇതില്‍ 2,50,000 ജോലിക്കാരും ഇന്ത്യയിലാണ്. പിരിച്ചുവിടല്‍ ആനുകൂല്യങ്ങള്‍ നല്കാന്‍ വേണ്ടി മാത്രം കോഗ്‌നിസന്റ് ഇന്ത്യയ്ക്ക് 230-320 മില്യണ്‍ ഡോളര്‍ ചെലവാകും. ഇന്ത്യയില്‍ കോഗ്‌നിസന്റ് ജീവനക്കാരുടെ വാര്‍ഷിക ശമ്പളം 15 ലക്ഷം രൂപയ്ക്ക് മുകളിലാണ്. പിരിച്ചുവിടപ്പെടുന്ന ഓരോ ജീവനക്കാരനും 7.5 ലക്ഷം രൂപ വരെ ലഭിക്കും. പ്രൊജക്ട് ലീപ് എന്നു […]

Posted inവിനോദം

ദയാവധം പ്രമേയമാക്കിയ ‘സ്വച്ഛന്ദമൃത്യു’

ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാന്‍ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സ്വച്ഛന്ദമൃത്യു’ മെയ് 15ന് പ്രദര്‍ശനത്തിനെത്തുന്നു. ദയാവധം പ്രമേയമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ജയകുമാര്‍, കോട്ടയം സോമരാജ്, ഡോ. സൈനുദ്ദീന്‍ പട്ടാഴി, ഖുറേഷി ആലപ്പുഴ, അഷ്‌റഫ്, നജ്മൂദ്ദീന്‍, ശ്രീകല ശ്യാം കുമാര്‍, മോളി കണ്ണമാലി, ശയന ചന്ദ്രന്‍, അര്‍ച്ചന, ധന്യ തുടങ്ങിയവരും അഭിനയിക്കുന്നു. വൈഡ് സ്‌ക്രീന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം […]

Posted inവിനോദം

ജോഷി – ജോജു ചിത്രത്തിന് തിരക്കഥ അനൂപ് മേനോന്‍

‘പൊറിഞ്ചു മറിയം ജോസ്’, ‘ആന്റണി’ എന്നീ ചിത്രങ്ങള്‍ക്കുശേഷം ജോഷിയും ജോജു ജോര്‍ജും ഒരുമിക്കുന്നു. ആക്ഷന്‍ ത്രില്ലര്‍ ഫാമിലി ഗണത്തില്‍പെടുന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത് നടനും സംവിധായകനുമൊക്കെയായി തിളങ്ങുന്ന അനൂപ് മേനോന്‍ ആണ്. ഇതാദ്യമാണ് അനൂപ് മേനോന്‍ ഒരു ജോഷി ചിത്രത്തിനു തിരക്കഥ എഴുതുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ജോജു സംവിധാനം ചെയ്യുന്ന ‘പരിപാടി’ എന്ന ചിത്രത്തിനു ശേഷമാകും ഈ സിനിമ ആരംഭിക്കുക. ‘പണി’ക്കു ശേഷം ജോജു സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.  

Posted inഓട്ടോമോട്ടീവ്

ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 220 എത്തുന്നു

ബജാജ് ഓട്ടോ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അവഞ്ചര്‍ സ്ട്രീറ്റ് 220 ഉള്‍പ്പെടുത്തി. ഈ മാസം അവസാനത്തോടെ ബൈക്ക് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ അവഞ്ചര്‍ ക്രൂയിസ് 220 മോഡലിന് 1.29 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. പുതിയ സ്ട്രീറ്റ് 220ന് ഇതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും. ഇതിന് പുറമേ അവഞ്ചര്‍ സ്ട്രീറ്റ് 160 മോഡല്‍ ഇന്ത്യയില്‍ ബജാജ് നിര്‍ത്തലാക്കിയതായാണ് സൂചന. കാരണം ഈ മോഡല്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. നിലവില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220 എന്നീ രണ്ട് […]