Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമേരിക്കയും ഇറാനും തമ്മിൽ ധാരണയിലേക്കെന്ന് റിപ്പോർട്

അമേരിക്കയും ഇറാനും തമ്മിൽ സമാധാന ധാരണയിലേക്കെന്ന് റിപ്പോർട്ട്. ഉപരോധങ്ങളും ഹോർമുസ് അടച്ചതും ഘട്ടംഘട്ടമായി പിൻവലിക്കുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ഒറ്റപ്പേജുള്ള ധാരണപത്രത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ സന്ധിയായത്.  അതേസമയം, ആണവായുധ പദ്ധതി ഇറാൻ ഉപേക്ഷിക്കേണ്ടി വരുമെന്നും ഇറാന്റെ മേലുള്ള ഉപരോധങ്ങൾ അമേരിക്ക പടിപടിയായി നീക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Posted inബിസിനസ്സ്

അദാനി പോര്‍ട്ട്സ് ഓഹരികള്‍ വിറ്റഴിച്ച് പ്രൊമോട്ടര്‍മാര്‍

അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ രണ്ട് ശതമാനത്തോളം ഓഹരികള്‍ വിറ്റഴിച്ച് പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനം. ‘വേള്‍ഡ് വൈഡ് എമര്‍ജിംഗ് മാര്‍ക്കറ്റ് ഹോള്‍ഡിംഗ് ലിമിറ്റഡ്’ ആണ് 7,486.20 കോടി രൂപയുടെ (1.99 ശതമാനം) ഓഹരി വില്‍പ്പന നടത്തിയത്. ഈ സ്ഥാപനത്തിന്റെ കമ്പനിയിലെ പങ്കാളിത്തം 3.74 ശതമാനത്തില്‍ നിന്ന് 1.75 ശതമാനമായി കുറഞ്ഞു. ഇതോടെ അദാനി പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ആകെ ഓഹരി പങ്കാളിത്തം 68.02 ശതമാനത്തില്‍ നിന്ന് 66.03 ശതമാനമായി താഴ്ന്നു. ഏപ്രില്‍ മാസത്തില്‍ അദാനി പോര്‍ട്ട്സ് […]

Posted inടെക്നോളജി

പുതിയ സംരംഭം പ്രഖ്യാപിച്ച് ആന്ത്രോപിക്കും ഓപ്പണ്‍ എഐയും

പുതിയ സംയുക്ത സംരംഭം പ്രഖ്യാപിച്ച് ആന്ത്രോപിക്. ബ്ലാക്ക്സ്റ്റോണ്‍, ഹെല്‍മാന്‍ ആന്‍ഡ് ഫ്രീഡ്മാന്‍, ഗോള്‍ഡ്മാന്‍ സാക്‌സ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ വാള്‍സ്ട്രീറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പുതിയ സംയുക്ത സംരംഭം. പുതിയൊരു എഐ സര്‍വീസ് കമ്പനി ആരംഭിക്കാനാണ് നീക്കം. ഇടത്തരം കമ്പനികളുമായി സഹകരിക്കുന്ന ഈ സ്ഥാപനം, അവരുടെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ക്ലോഡ് എഐ മോഡലുകള്‍ ഉള്‍പ്പെടുത്താന്‍ സഹായിക്കും. ഇത് ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് പോലുള്ള സേവനാധിഷ്ഠിത കമ്പനികള്‍ക്ക് കനത്ത പ്രഹരമായിരിക്കും. ആന്ത്രോപിക്കിന്റെ ക്ലോഡ് കോവര്‍ക്ക് സംവിധാനം ഇതിനുമുമ്പ് ഇന്ത്യന്‍ ഐടി ഓഹരികളെ […]

Posted inവിനോദം

‘അതിരടി’യിലെ പുതിയ ഗാനം ‘പട്ടി ഷോ’

ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘അതിരടി’യിലെ പുതിയ ഗാനം പുറത്ത്. വിഷ്ണു വിജയ് സംഗീതം നല്‍കിയ ഗാനം രചിച്ചത് സുഹൈല്‍ കോയ, അറിവ് എന്നിവര്‍ ചേര്‍ന്നാണ്. ‘പട്ടി ഷോ’ എന്ന വരികളോടെ ശ്രദ്ധ നേടുന്ന ഗാനം ആലപിച്ചത് ഡബ്‌സി, അറിവ്, സുഹൈല്‍ കോയ എന്നിവര്‍ ചേര്‍ന്നാണ്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ചിത്രം മേയ് 14-നാണ് ആഗോള റിലീസായി തിയേറ്ററുകളിലെത്തുക. സാംകുട്ടി എന്ന […]

Posted inവിനോദം

സൂര്യ നായകനായ ‘കറുപ്പ്’ ചിത്രം മെയ് 14ന്

സൂര്യ നായകനായി ഇനി വരാനിരിക്കുന്ന ‘കറുപ്പ്’ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റര്‍ പുറത്തിറക്കി. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തും. കറുപ്പ് ഒരു മാസ് കൊമേഴ്‌സ്യല്‍ എന്റര്‌ടെയ്‌നര് ആയിരിക്കും. നെറ്റ്ഫ്‌ലിക്‌സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‌സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്‌സ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷ കൃഷ്ണനും വീണ്ടും ഒന്നിക്കുന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. സൂര്യയെയും തൃഷയെയും അവരുടെ മുന്‍ സംരംഭങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു മേക്കോവറില്‍ കറുപ്പ് […]

Posted inഓട്ടോമോട്ടീവ്

ഐഡി പോളോയുമായി ഫോക്സ്വാഗണ്‍

ഫുള്‍-ഇലക്ട്രിക് ഹാച്ച്ബാക്കായ ഐഡി.പോളോ ആഗോളതലത്തില്‍ അവതരിപ്പിച്ചിരിക്കുകയാണ് ഫോക്സ്വാഗണ്‍. ജര്‍മനിയില്‍ 24,995 യൂറോ (27.70 ലക്ഷം രൂപ) പ്രാരംഭ വിലയ്ക്കാണ് ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് എത്തുന്നത്. ഫുള്‍ ചാര്‍ജില്‍ 454 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കും. മൂന്ന് പവര്‍ട്രെയിന്‍ കോണ്‍ഫിഗറേഷനുകള്‍ ലഭിക്കുന്നു. 114 ബിഎച്പി, 133 ബിഎച്പി, 208 ബിഎച്പി എന്നിവയാണ് ഇതിലെ പവര്‍ ഔട്ട്പുട്ടുകള്‍. ആദ്യ രണ്ട് മോഡലുകളും 37 കിലോവാട്ട്അവര്‍ എല്‍ഇപി ബാറ്ററിയുമായി വരുന്നു. 208 ബിഎച്പി പതിപ്പ് 52 കിലോവാട്ട്അവര്‍ എന്‍എംസി ബാറ്ററിയുമായി വരുന്നു, […]

Posted inപുസ്തകങ്ങൾ

പാസ്വേഡ്

ഭൂമിക്ക് പകരമൊരു സമാന്തര ലോകം അതാണ് വേള്‍ഡ് ടു വേള്‍ഡ് ടുവില്‍ എത്തിച്ചേരുന്ന ഉണ്ണിമോളുടെയും ആരവിന്റെയും കഥ. വേള്‍ഡ് ടുവിലെ വിശേഷങ്ങള്‍. കംപ്യുട്ടറും ഇന്റര്‍നെറ്റും ജീവിതം എളുപ്പമാക്കുന്നതോടൊപ്പം, ജീവിതത്തോട്’ ചെയ്യുന്നത് പലതുമുണ്ട്. അതോടൊപ്പം ഗെയിം കളിയുടെ ലോകത്തെ വിശേഷങ്ങളും. ഒരൊറ്റ പാസ്വേഡ് കൊണ്ട് ജീവിതം മാറി മറിയുന്നതെങ്ങനെയെന്ന് കാട്ടിത്തരുന്ന പുസ്തകം. ‘പാസ്വേഡ്’. ഡോ.ശബ്‌ന എസ്. ജിവി ബുക്‌സ്. വില 85 രൂപ.

Posted inആരോഗ്യം

ഹീറ്റ് സ്‌ട്രോക്ക്, രാത്രി പോലും ശരീരം തണുക്കാത്ത അവസ്ഥ!

ചൂട് കഠിനമായതോടെ ഹീറ്റ് സ്‌ട്രോക്ക് പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത വര്‍ധിച്ചുവെന്ന് ആരോഗ്യവിദഗ്ധര്‍. രാത്രി പോലും ശരീരം തണുക്കാത്ത അവസ്ഥയിലേക്ക് ഇത് എത്തിക്കും. ഇതോടെ ശരീരത്തിന്റെ കോര്‍ ടെമ്പറേച്ചര്‍ ഉയര്‍ന്ന നിലയില്‍ തുടരുകയും ഹൃദയമിടിപ്പിന്റെ നിരക്ക് കൂടുകയും ചെയ്യുന്നു. ഇത് കഠിനമായ ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകുന്നു. ശരീരതാപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയരുന്ന അടിയന്തിര ആരോഗ്യസ്ഥിതിയാണ് ഹീറ്റ് സ്‌ട്രോക്ക്. ഇത് തലച്ചോറ്, വൃക്ക, പേശികള്‍ എന്നിവയ്ക്ക് സ്ഥിരമായ തകരാറോ മരണമോ ഉണ്ടാക്കാം. താപനില ഉയരുന്നത് ഭ്രമം, കോമ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിജയ് മുഖ്യമന്ത്രിപദത്തിലേക്ക്

തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയായി നാളെ രാവിലെ പതിനൊന്നരയ്ക്ക് സി ജോസഫ് വിജയ് സത്യപ്രതിജ്ഞ ചെയ്യും. വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങി. ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് എ ഐ എ ഡി എം കെ യും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂരിൽ പിണറായി വിജയനും എം വി ഗോവിന്ദനുമെതിരെ പോസ്റ്ററുകൾ

കണ്ണൂരിൽപിണറായി വിജയനും എം വി ഗോവിന്ദനും എതിരെ പോസ്റ്ററുകൾ. പി ജയരാജൻ പാർട്ടിയുടെ തലപ്പത്തേക്ക് വരണമെന്നും ആവശ്യം ഉയരുകയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നാട്ടിലാണ് ആദ്യം പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നേതാക്കൾ വേണ്ടെന്ന് മൊറാഴ സഖാക്കളുടെ പേരിലാണ് പോസ്റ്റർ പതിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടെ മട്ടന്നൂരിലും ഫ്ലക്സ് ഉയര്‍ന്നു. വ്യക്തിയല്ല പാർട്ടിയാണ് വലുതെന്നാണ് ഫ്ലക്സിലെ ഓർമ്മപ്പെടുത്തൽ. അഴീക്കോട് വന്ന പ്രതിഷേധ പോസ്റ്ററിൽ പി ജയരാജൻ പാർട്ടിയെ നയിക്കണമെന്നും ആവശ്യം.