കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ തമിഴ്നാട്മുഖ്യമന്ത്രി വിജയ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും അതിവേഗം നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി തീരുമാനിച്ചതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി ഈ മാസം അവസാനം വിജയ് രാജ്യ തലസ്ഥാനത്തെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള കേന്ദ്ര സഹായം അഭ്യർഥിക്കുമെന്നാണ് വ്യക്തമാകുന്നത്. നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനെ വിജയ് വിമർശിച്ചിരുന്നു.
കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ തമിഴ്നാട്മുഖ്യമന്ത്രി വിജയ്
