Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെസി വേണുഗോപാലിനെ പുകഴ്ത്തി വെള്ളാപ്പള്ളി ന‌ടേശൻ

കെസി വേണുഗോപാൽ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോൺ​ഗ്രസ് വിജയത്തിന്റെ ശിൽപ്പിയാണെന്നും വെള്ളാപ്പള്ളി നടേശൻ. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതിൽ ഒരു സമുദായ നേതാവിനും അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഡി സതീശൻ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിൻ്റെ ഒത്താശ ഉണ്ടെന്നും, രമേശ് ചെന്നിത്തല ഏറെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണെന്നും ഒരു വിവാദവും ഉണ്ടാക്കാത്തയാളാണെന്നും പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് വിരോധമില്ലെന്ന് ജി സുകുമാരന്‍ നായര്‍

കോൺഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എൻഎസ്എസിന് വിരോധമില്ല, കഴിവുള്ളവരെയും പരിചയമുള്ളവരെയും ആക്കണമെന്ന് മാത്രമാണുള്ളതെന്ന് ജി സു,കുമാരന്‍ നായര്‍. ഒരു വ്യക്തിയെ മുഖ്യമന്ത്രിയാക്കണമെന്ന് എൻഎസ്എസ് ചൂണ്ടിക്കാണിക്കില്ല കോൺഗ്രസിന്റെ കേന്ദ്രനേതൃത്വം ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക അവർ തന്നെ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും, സംസ്ഥാനത്ത് ഉണ്ടായത് ജനാധിപത്യത്തിന്റെ വിജയമാണെന്നും അത് യുഡിഎഫിന്‍റെ മിടുക്കല്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പഞ്ചാബിൽ ഇരട്ട സ്ഫോടനം

പഞ്ചാബിൽ മണിക്കൂറുകൾക്കിടയിൽ ജലന്ധറിലും അമൃത്‌സറിലും സ്ഫോടനം.  ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിന് സമീപവും അമൃത്‌സറിലെ ഖാസ കന്റോൺമെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങൾ നടന്നത്. സംഭവങ്ങളിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയർ ആസ്ഥാനത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. ജലന്ധർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ഖാലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായാണ് സൂചന.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സന്ദീപ് വാര്യരുടെ റോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് നടപടി

കാസർകോട് തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ പടന്ന കടപ്പുറത്ത് ഉണ്ടായ സംഘർഷത്തിൽ കണ്ടാലറിയുന്ന 100 യു ഡി എഫ് പ്രവർത്തകർക്കെതിരെയും 80 സിപിഎം പ്രവർത്തകർക്കെതിരെയും കേസെടുത്തു. സന്ദീപ് വാര്യരുടെ റോഡ്ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ റോഡ് ബ്ലോക്കാക്കിയതിനെ ചെല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരം അടിച്ചു തകർത്തതായി പരാതിയുണ്ട്. യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ സ്വീകരണത്തിനായെത്തിയ യുഎഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും

സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടച്ചിടും, ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവയ്‌ക്കും.​ വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധവുമായി ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മമതയെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിച്ച് കേന്ദ്രസർക്കാർ

നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിന്റെ പരാജയത്തിന് പിന്നാലെ  ബംഗാളിൽ നാടകീയ രംഗങ്ങൾ. തോൽവി സമ്മതിക്കില്ലെന്നും രാജിവെക്കില്ലെന്നും മുഖ്യമന്ത്രി മമത ബാർജി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മമതയെ പുറത്താക്കാനുള്ള നിയമവഴികൾ പരിശോധിക്കുകയാണ് കേന്ദ്രസർക്കാർ. രാജി നൽകിയില്ലെങ്കിൽ മമതയെ ഗവർണർ പുറത്താക്കിയേക്കും. ധാർമിക വിജയം ടിഎംസിക്കാണെന്ന് മമത പറയുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയർത്തി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തോൽവിക്ക് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് നേതാക്കൾക്ക് കത്ത്

തോൽവിയെ കുറിച്ചുളള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെ നേതാക്കൾക്ക് കത്ത് പ്രവാഹം. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ അതിനു കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഇ മെയിലായാണ് കത്തുകൾ ലഭിക്കുന്നത്. അണികളും സാധാരണ പ്രവർത്തകരും പലതരത്തിലുള്ള കാരണങ്ങൾ തോൽവിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്ന പൊതു പ്രഖ്യാപനങ്ങൾ അല്ലാതെ ഒരുതരത്തിലുള്ള തിരുത്തലുകളും നടത്തിയില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്രോജക്ട് ഫ്രീഡം നിർത്തിവെച്ച് ട്രംപ്

ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ പുറത്തെത്തിക്കാനുള്ള പ്രോജക്ട് ഫ്രീഡം താത്കാലികമായി നിർത്തിവച്ചു. കരാർ അന്തിമമാക്കാനും ഒപ്പിടാനുമുള്ള പ്രക്രിയ സാധ്യമാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിനാണ് പ്രോജക്ട് ഫ്രീഡം നിർത്തിവച്ചതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ പ്രതിനിധികളുമായുള്ള ചർച്ച പുരോഗമിക്കുകയാണെന്നും എന്നാൽ പ്രോജക്ട് ഫ്രീഡം നിർത്തിവച്ചെങ്കിലും ഇറാനെതിരെയുള്ള നാവിക ഉപരോധം ശക്തമായി തുടരുമെന്നും ട്രംപ് പറഞ്ഞു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ മേയ് 6, ബുധന്‍

കേരളത്തില്‍ ആരെ മുഖ്യമന്ത്രിയാക്കണമെന്ന ചര്‍ച്ചയ്ക്കായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അജയ് മാക്കനും മുകുള്‍ വാസ്നിക്കും നാളെ കേരളത്തിലെത്തും. നാളെ നിയമസഭ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ അയക്കാന്‍ രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പങ്കെടുത്ത യോഗമാണു തീരുമാനിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, വി.ഡി. സതീശന്‍ എന്നിവരാണു മുഖ്യമന്ത്രിയാകാന്‍ രംഗത്തുള്ളത്. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടിവരും. തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയിന്റെ ടിവികെയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം യുഡിഎഫ് പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശൻ, കെ സി വേണുഗാപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പരിഗണിക്കുമ്പോൾ, ചാണ്ടി ഉമ്മൻ, മാത്യു കുഴൽനാടൻ തുടങ്ങിയ യുവനേതാക്കളും സാധ്യതാ പട്ടികയിലുണ്ട്.   എറണാകുളത്ത് വി ഡി സതീശന് ഉജ്ജ്വല സ്വീകരണം. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്. വിഡി സതീശനെ ചുമലിലേറ്റിക്കൊണ്ടാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം […]