വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാവ് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന് ആവശ്യം. ഐ സി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര് ഇമെയില്‍ അയച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്. കോവളം എംഎല്‍എ എം വിന്‍സന്റിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കത്ത് അയച്ചിട്ടുണ്ട്. സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനാണ് കത്തയച്ചത്.
വയനാട്ടില്‍ നിന്ന് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്ന ആവശ്യം ശക്തം
