രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കാഡ് അറ്റാദായം കൈവരിച്ചു. ഇക്കാലയളവില്‍ 10,134 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ 5,201 കോടി രൂപയേക്കാള്‍ അറ്റാദായത്തില്‍ 95 ശതമാനം വര്‍ദ്ധനയുണ്ട്. മുത്തൂറ്റ് ഗ്രൂപ്പിന്റെ സംയോജിത വായ്പ ആസ്തികള്‍ 49 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,81,916 കോടി രൂപയിലെത്തി റെക്കോഡിട്ടു. സംയോജിത ലാഭം 98 ശതമാനം ഉയര്‍ന്ന് 10,607 കോടി രൂപയായി. വായ്പാ ആസ്തികള്‍ 50 ശതമാനം വളര്‍ന്ന് 1,62,826 കോടി രൂപയായി. സ്വര്‍ണ പണയ വായ്പ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 50 ശതമാനം വളര്‍ച്ചയുമായി 1,54,084 കോടി രൂപയിലെത്തി. ശക്തമായ സാമ്പത്തിക പ്രകടനം, ആസൂത്രിതമായ ശാഖാ വികസനം, അചഞ്ചലമായ ഉപഭോക്തൃ വിശ്വാസം എന്നിവയാണ് ലാഭക്കുതിപ്പിന് കരുത്തായത്.
