സ്‌നാപ്ചാറ്റ്, ബിറീല്‍ തുടങ്ങിയ എതിരാളികളില്‍നിന്ന് ആശയങ്ങള്‍ കടമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ‘ഇന്‍സ്റ്റന്റ്‌സ്’ എന്ന പേരില്‍ പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായോ ഫോളോവര്‍മാരുമായോ താത്കാലികമായി പങ്കുവെക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്‍സ്റ്റഗ്രാം ആപ്പില്‍നിന്ന് ഇന്‍സ്റ്റന്റ്‌സ് ആക്‌സസ് ചെയ്യാന്‍ ഡി.എം. ഇന്‍ബോക്‌സില്‍ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള ഐക്കണിലോ ഫോട്ടോകളുടെ കൂട്ടത്തിലോ നോക്കുക. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ സുഹൃത്തുക്കള്‍ക്ക് ഇമോജി വഴി പ്രതികരിക്കാനും ഡി.എമ്മിലേക്ക് മറുപടി അയക്കാനും കഴിയും; എന്നാല്‍ ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ ആ ഫോട്ടോ അവര്‍ക്ക് പിന്നീട് കാണാനാവില്ല. ഇന്‍സ്റ്റന്റ്‌സുകള്‍ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകും. ഇന്‍സ്റ്റന്റ് അയക്കുന്നത് ഉടനെ തന്നെ പിന്‍വലിക്കാനും ആര്‍ക്കൈവില്‍നിന്ന് ഡെലീറ്റ് ചെയ്യാനുമെല്ലാമുള്ള സൗകര്യം ലഭ്യമാണ്.
