ലോകേഷ് കനകരാജ് നായകനാകുന്ന പുതിയ സിനിമ ‘ഡിസി’ ട്രെയിലര്‍ എത്തി. സ്വന്തം സിനിമകളിലെ നായകന്മാരെ പുനഃസൃഷ്ടിക്കുകയാണ് ഈ ചിത്രത്തിലൂടെ ലോകേഷ്. മുടിയും താടിയും നീട്ടിവളര്‍ത്തി ദേവ്ദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. പരുക്കന്‍ ലുക്കിലാണ് ലോകേഷ് എത്തുന്നത്. വാമിഖ ഗബ്ബി നായികയായെത്തുന്നു. ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ മാഥേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്ചേഴ്സാണ്. ചിത്രം കാന്‍ ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്തിരുന്നു.
