കോപ്പ്-നോയര്‍ കെന്നഡിക്ക് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം ‘ബന്ദറി’ന്റെ ടീസര്‍ റിലീസ് ആയി. തിളങ്ങുന്ന ജാക്കറ്റ് ധരിച്ച്, ഇലക്ട്രിക് ഗിറ്റാര്‍ പിടിച്ചുകൊണ്ട്, ഒരു റോക്ക് സ്റ്റാറിന്റെ രൂപത്തിലാണ് ബോബി ഡിയോള്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധേയമായ വേഷത്തില്‍ മലയാളികളുടെ ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിലുണ്ട്. ഇന്ദ്രജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ പടം. സുദീപ് ശര്‍മ്മയും അഭിഷേക് ബാനര്‍ജിയും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെന്‍, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോണ്‍സ്ലെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജൂണ്‍ 5 ന് ബന്ദര്‍ ലോകമെമ്പാടുമുള്ള തിയേറ്റര്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
