വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി റെനോ ഇന്ത്യ. ഏപ്രിലിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം, റെനോ ഇന്ത്യ മൊത്തം 5,413 പാസഞ്ചര്‍ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു. 2025ല്‍ ഇത് വെറും 2,602 യൂണിറ്റായിരുന്നു. 108 ശതമാനം വളര്‍ച്ച. 36 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൊത്തം ഡസ്റ്റര്‍ വില്‍പ്പന 3,761 യൂണിറ്റുകളിലെത്തി. ഈ രണ്ട് മാസങ്ങളില്‍ റെനോയുടെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 10,459 യൂണിറ്റായിരുന്നു, ഇതില്‍ ഡസ്റ്റര്‍ മാത്രം 36 ശതമാനമാണ്. ഏപ്രിലില്‍ കമ്പനിയുടെ മൊത്തം 9,333 വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഏകദേശം 48 ശതമാനവും ഡസ്റ്ററായിരുന്നു. മൂന്നാം തലമുറ റെനോ ഡസ്റ്ററിന്റെ വില 10.49 ലക്ഷം മുതല്‍ 18.49 ലക്ഷം (എക്‌സ്-ഷോറൂം) വരെ ഉയരുന്നു. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് ഈ എസ്യുവിക്ക് കരുത്ത് പകരുന്നത്.
