Posted inലേറ്റസ്റ്റ്

നെതർലൻഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ മറ്റൊരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു

നെതർലൻഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ മറ്റൊരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു. മൂന്നുപേർ മരണപ്പെടുകയും ഒരാളുടെ ആരോഗ്യാവസ്ഥ ഗുരുതരമാകുകയും ചെയ്തതിനിടെ, ആണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നത്. മരണപ്പെട്ട ഡച്ച് വനിതയ്ക്കും 69കാരനായ ബ്രീട്ടീഷ് പൗരനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ബ്രിട്ടീഷ് പൗരനെ തീവ്ര പരിചരണത്തിനായി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബ‍ർ​ഗിലേക്ക് മാറ്റി.

Posted inലേറ്റസ്റ്റ്

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം മമത ബാനർജി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുഖന്ദ മജുംദാർ

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം മമത ബാനർജി അംഗീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുഖന്ദ മജുംദാർ. ജനവിധി ചോദ്യംചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ശോഭനമായ ഭാവിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പ് നടത്തിയ അതേ തെരഞ്ഞെടുപ്പ് കമ്മീഷനാണ് കേരളത്തിലും തെരഞ്ഞെടുപ്പ് നടത്തിയത്. കേരളത്തിൽ ജനാധിപത്യം വിജയിച്ചപ്പോൾ ബംഗാളിലാണ് പ്രശ്നമായിരിക്കുന്നതെന്നും ഒരിടത്ത് ഉറച്ചുനിൽക്കണമെന്നും സുഖന്ദ മജുംദാർ വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കിഫ് ബി സിഇഒ കെഎം എബ്രഹാം രാജിവച്ചു

കിഫ് ബി സിഇഒ കെഎം എബ്രഹാം രാജിവച്ചു. അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് താത്കാലിക ചുമതല. കിഫ് ബിയുടെ ഭാവിയിൽ യുഡിഎഫ് സർക്കാറിൻ്റെ നയപരമായ തീരുമാനം വരും മുമ്പാണ് പടിയിറക്കം.സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ എതിർപ്പ്, പ്രതിപക്ഷ ആരോപണം അങ്ങിനെ നിരന്തരം വിവാദങ്ങളിൽ പെട്ടെങ്കിലും മുഖ്യമന്ത്രി എബ്രഹാമിന് നൽകിയത് പരിപൂർണ്ണ പിന്തുണയാണ്. യുഡിഎഫ് അധികാരത്തിലെത്തിയാൽ കിഫ് ബിയുടെ ഭാവി എന്താകുമെന്നതിൽ അവ്യക്തത ബാക്കിയാണ്. നിർമ്മാണത്തിലുള്ള1 ലക്ഷത്തി പതിനായിരം കോടി രൂപയുടെ പദ്ധതികളിലും വരണം പുതിയ സർക്കാറിനെതിരെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി ഡി സതീശന് എറണാകുളത്ത് ഉജ്ജ്വല സ്വീകരണം

വി ഡി സതീശന് എറണാകുളത്ത് ഉജ്ജ്വല സ്വീകരണം. ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രവർത്തകർ സ്വീകരിച്ചത്. വിഡി സതീശനെ ചുമലിലേറ്റിക്കൊണ്ടാണ് പ്രവർത്തകർ റെയിൽവേ സ്റ്റേഷന് പുറത്തേക്ക് എത്തിച്ചത്. തിരുവനന്തപുരത്തെ വിജയാഘോഷത്തിന് ശേഷം ഇന്നാണ് വിഡി സതീശൻ എറണാകുളത്ത് എത്തിയത്.കൊച്ചി ന​ഗരത്തിൽ നിന്ന് മാത്രമല്ല മറ്റ് സ്ഥലങ്ങളിൽ നിന്നുപോലും വി ഡി സതീശനെ സ്വീകരിക്കാനായി ആളുകൾ എത്തിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ

സിപിഎം നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി വിഎസിന്റെ മകൻ. അഴിമതിക്കും പരിസ്ഥിതിക്കും സാധാരണക്കാരൻ്റെ നീതിക്കും വേണ്ടി പോരാടണമെന്നും ആ പഴയ കരുത്തിലേക്ക് തിരിച്ചു പോകേണ്ട സമയം അതിക്രമിച്ചുവെന്നും വിഎ അരുൺകുമാർ പറഞ്ഞു. ഫേസ്ബുക്കിലാണ് അരുൺ കുമാറിൻ്റെ വിമർശനം. പാർട്ടി നിലപാടുകളിലേക്കുള്ള തിരിച്ചുപോക്ക് അനിവാര്യമാണെന്ന സൂചന നൽകിയാണ് എഫ്ബി പോസ്റ്റ്.ആദർശങ്ങളിൽ നിന്നുള്ള നേരിയ വ്യതിചലനം പോലും ജനങ്ങൾ ഗൗരവമായി കാണുമെന്ന് വിഎസിന് ബോധ്യമുണ്ടായിരുന്നു. ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കുമെന്നും അരുൺ കുമാർ പറയുന്നു.

Posted inലേറ്റസ്റ്റ്

തോൽവി സമ്മതിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് പ്രഖ്യാപിച്ചു മമത

തോൽവി സമ്മതിക്കില്ലെന്നും രാജിവെയ്ക്കില്ലെന്നും ഗവർണറെ കാണില്ലെന്നുമുള്ള വിചിത്ര നിലപാട് പ്രഖ്യാപിച്ചു മമത . ധാർമിക വിജയം ടിഎംസിക്കാണെന്നും മമത പറയുന്നു. കൂടാതെ, തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളും മമത ഉയർത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ 90 ശതമാനം ചാർജ് ബാക്കിയുണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ അട്ടിമറിക്ക് കൂട്ടുനിന്നു എന്നത് വ്യക്തമാണെന്നും മമത പറഞ്ഞു.ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി ഇതിനെതിരെ ശക്തമായി പ്രതിഷേധം നടത്തും. തുടർ സമരപരിപാടികൾ വൈകാതെ തുടരും. എല്ലാവിധത്തിലും പോരാടുമെന്നും മമത ബാനർജി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം

മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള നീക്കങ്ങൾ കോൺഗ്രസ്സിൽ അതിശക്തം. 50 ലേറെ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് പിടിമുറക്കുകയാണ് കെസി വേണുഗോപാൽ പക്ഷം. സീനിയോറിറ്റി ഓർമ്മിപ്പിക്കുന്ന രമേശ് ചെന്നിത്തല, എംഎൽഎമാരുടെ എണ്ണമാണ് പ്രധാനമെങ്കിൽ 2021ൽ താൻ പ്രതിപക്ഷനേതാവാകുമായിരുന്നുവെന്ന് പറഞ്ഞു. ഘടകകക്ഷികളുടെയും പൊതുസമൂഹത്തിന്റേയും പിന്തുണയിൽ പ്രതീക്ഷവെക്കുന്ന വിഡി സതീശൻ, പദവി കിട്ടിയില്ലെങ്കിൽ കടുത്ത നിലപാടെടുത്തേക്കും.ഉമ്മൻചാണ്ടിക്ക് ശേഷം മുഖ്യമന്ത്രി കെസി- വിജയാഹ്ലാദം തീരും മുമ്പെ തലസ്ഥാനത്തടക്കം ഫ്ലെക്സിറക്കി പണി തുടങ്ങി കെസി പക്ഷം. നമ്പറിലാണ് മുഴുവൻ ആത്മവിശ്വാസവും. ജയിച്ചുവന്ന എംഎൽഎമാരിൽ 52 പേരുടെ പിന്തുണയാണ് അവകാശവാദം. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തമിഴ്നാട്ടിലെ വമ്പൻ വിജയത്തിന് ശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷൻ വിജയ്

തമിഴ്നാട്ടിലെ വമ്പൻ വിജയത്തിന് ശേഷം  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുൽ ഗാന്ധിക്കും നന്ദി പറഞ്ഞ് ടിവികെ അധ്യക്ഷൻ വിജയ്.  വിജയത്തിന് ശേഷമുള്ള വിജയ്‍യുടെ ആദ്യ പ്രതികരണമാണിത്. രാഷ്ട്രീയത്തിനപ്പുറം തമിഴ്നാടിന്റെ ക്ഷേമത്തിനു മുൻഗണന നൽകാമെന്നും തമിഴ്നാടിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ പ്രതിബദ്ധത പുലർത്താമെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വിജയ് പറ‍ഞ്ഞു. തമിഴ്നാടിന്റെ വികസനത്തിൽ കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടുകയും ചെയ്തു. ടിവികെ ജനറൽ സെക്രട്ടറി ഗവർണർ രാജേന്ദ്ര ആർലേക്കറുമായി ഫോണിൽ സംസാരിച്ചു. ഗവർണർ ചെന്നൈയിൽ എത്തുമ്പോൾ വിജയ്ക്ക് കാണാൻ […]

Posted inബിസിനസ്സ്

പോസ്റ്റ് ഓഫീസ് ഇടപാടുകള്‍ക്ക് ഇനി പാന്‍ നിര്‍ബന്ധം

2026ലെ ഇന്‍കം ടാക്‌സ് ചട്ടങ്ങള്‍ പ്രകാരം പോസ്റ്റ് ഓഫീസിലെ നിക്ഷേപം, പിന്‍വലിക്കല്‍, പുതിയ അക്കൗണ്ട് തുടങ്ങല്‍ തുടങ്ങിയ എല്ലാ പ്രധാന ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ രേഖപ്പെടുത്തണമെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ നിക്ഷേപങ്ങള്‍ക്കായി ഇനി മുതല്‍ ഫോം 97 പൂരിപ്പിച്ചു നല്‍കണം. അപേക്ഷകന്റെ പേര്, വിലാസം, ഇടപാടിന്റെ തുക, സ്വഭാവം എന്നിവ ഫോമില്‍ വ്യക്തമാക്കണം. കൂടാതെ തിരിച്ചറിയല്‍ രേഖകളും ഇതിനൊപ്പം സമര്‍പ്പിക്കേണ്ടതുണ്ട്. പലിശ വരുമാനത്തിന് ടി.ഡി.എസ് പിടിക്കുന്നത് ഒഴിവാക്കാന്‍ ഇനി മുതല്‍ ഫോം 121 […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പിണറായി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കിയതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

തൊഴിലാളി ദ്രോഹ നടപടികൾക്ക് നേതൃത്വം നൽകിയ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കിയതിന് ജനങ്ങൾക്ക് നന്ദി അറിയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ജനങ്ങളെ വിസ്‌മരിച്ച് പ്രവർത്തിക്കുന്ന ഏതൊരു ഗവൺമെന്റിനും ശക്തമായ താക്കീതാണ് ഈ ജനവിധി. ആശമാരുടെ പ്രതിദിന വേതനം 700 രൂപയാക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകുക, പെൻഷൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 266 ദിവസമാണ് സെക്രട്ടേറിയറ്റ് പടിക്കൽ സ്ത്രീ തൊഴിലാളികൾ സമരം ചെയ്തത്.