നീറ്റ് പരീക്ഷ ക്രമക്കേഡുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാനന് രാജി വയ്ക്കണം, നാഷണല് ടെസ്റ്റിംഗ് ഏജന്സി മേധാവിയെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. നീറ്റ് ചോദ്യപേപ്പര് ചോര്ച്ചക്ക് പിന്നാലെ നാല് വിദ്യാര്ഥികള് ആത്മഹത്യ ചെയ്തു. ഡല്ഹിയിലും ഉത്തര്പ്രദേശിലും ഗോവയിലും, രാജസ്ഥാനിലുമാണ് ആത്മഹത്യാ റിപ്പോര്ട്ട് ചെയ്തത്. മാനസിക സമ്മര്ദ്ദ മൂലമാണ് ആത്മഹത്യകള് എന്ന് റിപ്പോര്ട്ടുകള്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന് കോണ്ഗ്രസ്
