ഇന്ധന കയറ്റുമതി തീരുവയിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കി. പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് 3 രൂപ വീതം പ്രത്യേക അധിക എക്സൈസ് തീരുവ ഏർപ്പെടുത്തി. അതേസമയം, ഡീസൽ ലിറ്ററിന് 16.5 രൂപയും വിമാന ഇന്ധനത്തിന് 16 രൂപയും കയറ്റുമതി തീരുവ നിശ്ചയിച്ചു. പുതിയ നികുതി ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ, ആഭ്യന്തര വിപണിയിൽ ഇന്ധനലഭ്യത ഉറപ്പാക്കാനും കയറ്റുമതിയിലൂടെ കമ്പനികൾ അമിത ലാഭം കൊയ്യുന്നത് തടയാനുമാണ് ഈ നീക്കം
ഇന്ധന കയറ്റുമതി തീരുവയിൽ വലിയ മാറ്റങ്ങൾ വരുത്തി കേന്ദ്ര ധനമന്ത്രാലയം
