കേരളത്തില്‍ ആരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കണമെന്ന ചര്‍ച്ചയ്ക്കായി ന്യഡല്‍ഹിയില്‍ ഇന്നു നിര്‍ണ്ണായക യോഗം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധിയും കെ.സി വേണുഗോപാലും പങ്കെടുക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണെന്നു രമേശ് ചെന്നിത്തല. മുന്നണിയില്‍ ചര്‍ച്ച ചെയ്യാറില്ലെന്നും എല്ലാവരെയും മന്ത്രിയാക്കാനാനാവില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതേസമയം, എംഎല്‍എമാരുടെ പിന്തുണ മാത്രമല്ല, ഘടകകക്ഷികളുടെ അഭിപ്രായവും പരിഗണിക്കണമെന്നാണ് വി.ഡി. സതീശന്‍ പക്ഷത്തിന്റെ നിലപാട്. എല്ലാവശങ്ങളും പരിശോധിച്ച് മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്ചയിക്കുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് […]
ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിനോട് നിലപാട് തേടി
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബി ഡി എസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിയായ ഡോ.എം.കെ റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിനോട് നിലപാട് തേടി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ഡോ. റാം മുൻകൂർ ജാമ്യഅപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. മെയ് 15 നകം പൊലീസ് മറുപടി നൽകണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
എം കെ സ്റ്റാലിൻ രാജിവെച്ചു
തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ. 74 സീറ്റുകളാണ് തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേടാനായത്. കൊളത്തൂർ മണ്ഡലത്തിലാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടുമെന്നും വോട്ടർമാർക്ക് നന്ദിയെന്നും ഭരണത്തിലുള്ളപ്പോൾ ജനങ്ങൾക്കായി വികസന പദ്ധതികൾ ആവിഷ്കരിച്ചുവെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചു.
വെറും നാല് മാസത്തില്‍ പിന്‍വലിച്ചത് 2 ലക്ഷം കോടി!
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 2026ലെ ആദ്യ നാല് മാസത്തില്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 2 ലക്ഷം കോടി രൂപ. നാഷ്ണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡിന്റെ കണക്കനുസരിച്ച് ജനുവരി 1 മുതല്‍ ഏപ്രില്‍ 30 വരെ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചത് 1.98 ലക്ഷം കോടി രൂപയാണ്. 2025ല്‍ മൊത്തമായി പിന്‍വലിച്ചത് 2.4 ലക്ഷം കോടി രൂപ മാത്രമായിരുന്നു. 2024ല്‍ ഇത് 1.29 ലക്ഷം കോടിയും. പശ്ചിമേഷ്യയിലെ സംഘര്‍ഷം മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വലിയ സമ്മര്‍ദത്തിലേക്ക് എത്തപ്പെട്ടതും നിക്ഷേപം വഴിതിരിഞ്ഞു […]
ആദ്യകാല വെബ് സെര്‍ച്ച് ആസ്‌ക്.കോം ഇനിയില്ല!
ഇന്റര്‍നെറ്റിലെ ആദ്യകാല സെര്‍ച്ച് സംവിധാനങ്ങളില്‍ ഒന്നുകൂടി ഓര്‍മയാകുന്നു. മൂന്ന് പതിറ്റാണ്ടോളം ഇന്റര്‍നെറ്റില്‍ സാന്നിധ്യമറിയിച്ച ആസ്‌ക്.കോം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ആദ്യകാല വെബ് കാലഘട്ടത്തിലെ ഉപയോക്താക്കള്‍ക്ക് സുപരിചിതമായിരുന്ന അക്കാലത്തെ പ്രശസ്തമായ പേരുകളില്‍ ഒന്നാണ് ഇതോടെ ഇല്ലാതാകുന്നത്. 2026 മേയ് 1-ന് ഔദ്യോഗികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന് നടത്തിപ്പുകാരായ ഐഎസി സ്ഥിരീകരിച്ചു. 1990കളുടെ അവസാനത്തിലും 2000-കളുടെ തുടര്‍ച്ചയിലുമൊക്കെ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന പലര്‍ക്കും വെബ് സെര്‍ച്ച് ചെയ്യാനുള്ള ആദ്യ സംവിധാനങ്ങളില്‍ ഒന്നായിരുന്നു ഇത്. 2010 ല്‍ പ്രധാന സെര്‍ച്ച് പാതയില്‍നിന്ന് വഴിമാറുകയും ചോദ്യോത്തര […]
‘പേട്രിയറ്റി’ന്റെ പുതിയ ടീസര്‍ പുറത്ത്
മികച്ച വിജയം നേടി മുന്നേറുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന്റെ പുതിയ ടീസര്‍ പുറത്ത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മലയാളത്തിന്റെ താരസൂര്യന്മാരെ ആഘോഷിക്കുന്ന ടീസര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം മമ്മൂട്ടി-മോഹന്‍ലാല്‍ എന്നിവര്‍ 18 വര്‍ഷത്തിന് ശേഷം ഒന്നിച്ചെത്തുന്നു എന്നതും, ഇരുവരും കാഴ്ചവെച്ച മികച്ച പ്രകടനവുമാണ്. മഹേഷ് നാരായണ്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം […]
‘ഹൗഡിനി’യില്‍ നായികയായി ജലജയുടെ മകള്‍
മാജിക്ക് പ്രധാന പശ്ചാത്തലമാക്കി ആസിഫ് അലി നായകനാകുന്ന, പ്രജേഷ് സെന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ഹൗഡിനി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൈ പിന്നില്‍ ചേര്‍ത്ത് മജിഷ്യന്മാര്‍ പൊതുവേ പ്രത്യഷപ്പെടുന്ന കോട്ടും തൊപ്പിയും ധരിച്ച് പിന്‍തിരിഞ്ഞു നില്‍ക്കുന്ന ആസിഫ് അലിയുടെ ലുക്കാണ് പോസ്റ്ററില്‍ കാണുന്നത്. പ്രശസ്ത നടി ജലജയുടെ മകള്‍ ദേവിയാണ് ഈ ചിത്രത്തിലെ നായിക. ഗുരു സോമസുന്ദരം പ്രശാന്ത് അലക്സാണ്ടര്‍, ക്രിസ് വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പം മണ്‍മറഞ്ഞുപോയ പ്രശസ്ത നാടക സംവിധായകന്‍ പ്രശാന്ത് നാരായണനും […]
നിസാന്‍ ടെറാനോ ഇന്ത്യയിലേക്ക്
പുതു ടെറാനോയും ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ നിസാന്‍ ഒരുങ്ങുകയാണ്. ലാഡര്‍ ഫ്രെയിം ചേസിസില്‍ ഒരുക്കുന്ന നിസാന്‍ ടെറാനോ പിഎച്ച്ഇവി പവര്‍ട്രെയിനിലാവും ഇന്ത്യയിലെത്തുക. പങ്കാളിയായ റെനോയുമായി ചേര്‍ന്നാണ് ഇന്ത്യയില്‍ നാലു മോഡലുകളും നിസാന്‍ നിര്‍മിക്കുന്നത്. നേരത്തെ ഇന്ത്യയില്‍ വിറ്റിരുന്ന ടെറാനോ റെനോ ഡസ്റ്ററിന്റെ റീബാഡ്ജ്ഡ് പതിപ്പായിരുന്നു. അതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും പുതിയ ടെറാനോ. ബോക്സി രൂപവും നിവര്‍ന്നുള്ള നില്‍പും എടുത്തുപിടിച്ചുള്ള വീല്‍ ആര്‍ച്ചുകളും ബോഡി ക്ലാഡിങും സ്‌കിഡ് പ്ലേറ്റുകളും റൂഫിലെ ആക്സസറികളും പിന്നിലെ സ്പെയര്‍ വീലുമെല്ലാം ചേര്‍ന്ന് വാഹനത്തിന്റെ […]
അന്‍പരശിയുടെ സങ്കടം
മാന്ത്രികശംഖില്‍ നിന്നുംപൊഴിയുന്ന മധുരസംഗീതം പോലെ കേള്‍ക്കാന്‍ ഇമ്പമേറിയവയാണ് ഈറോഡ് ശര്‍മ്മിളയുടെ കഥകള്‍. അറിവും കൗതുകവും ഭാവനയും കുഞ്ഞുമനസ്സുകളില്‍ അതിരില്ലാതെ പെയ്യുന്ന കഥകളില്‍, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയുള്ള ആഹ്വാനം അതിശക്തമായി അന്തര്‍ലീനമായിട്ടുണ്ട്. സകലജീവജാലങ്ങളോടുമുള്ള അനുകമ്പയും സ്‌നേഹവും തന്നെയാണ് ഈറോഡ് ശര്‍മ്മിളയുടെ കഥകളുടെ ആത്മാവെന്ന് മൊഴിമാറ്റത്തിലൂടെ പി. വി സുകുമാരനും സാര്‍ത്ഥകമാക്കിയിരിക്കുന്നു. അന്‍പരശിയുടെ സങ്കടം ഉള്‍പ്പെടെ കുട്ടികള്‍ക്ക് ഏറെയിഷ്ടമാവുന്ന ഒന്‍പത് കഥകളുടെ സമാഹാരം. ‘അന്‍പരശിയുടെ സങ്കടം’. ജിവി ബുക്‌സ്. വില 161 രൂപ.
മൂത്രം പിടിച്ചുനിര്‍ത്തിയാല്‍ വൃക്കകള്‍ തകരാറിലാകും
ശരീരത്തില്‍ നിന്ന് മാലിന്യം പുറന്തള്ളാനുള്ള പ്രാഥമിക മാര്‍ഗമാണ് മൂത്രമൊഴിക്കല്‍. ഈ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുന്നത് ആരോഗ്യത്തെ വിപരീതമായി ബാധിക്കാം, പ്രത്യേകിച്ച് വേനല്‍ക്കാലത്ത്. ഇത് ക്രമേണ നമ്മുടെ മൂത്രസഞ്ചിയെയും വൃക്കകളെയും തകരാറിലാക്കാം. വൃക്കകള്‍ ഫില്‍ട്ടര്‍ ചെയ്യുന്ന മാലിന്യം മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. മൂത്രസഞ്ചി നിറയുമ്പോള്‍ അതിന്റെ റിസപ്റ്ററുകള്‍ തലച്ചോറിലേക്ക് മൂത്രസഞ്ചി ശൂന്യമാക്കേണ്ടതിന്റെ സൂചനകള്‍ അയയ്ക്കുന്നു. മൂത്രമൊഴിക്കാനുള്ള പ്രേരണ ഓരോ വ്യക്തിയിലും വ്യത്യാസപ്പെടാം, അത് പ്രായം, മൂത്രാശയ ശേഷി, പകലിന്റെ സമയം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. മൂത്രം പിടിച്ചു വയ്ക്കുമ്പോള്‍ മൂത്രസഞ്ചിയില്‍ ബാക്ടീരിയകള്‍ […]
