2 20

മാരി സെല്‍വരാജിന്റെ ബ്‌ളോക് ബസ്റ്റര്‍ ചിത്രം വാഴൈയുടെ രണ്ടാം ഭാഗം ‘വാഴൈ 2’ എന്നുപേരില്‍ ഒരുങ്ങുന്നു. കതിര്‍, കയാദു ലോഹര്‍, അനുപമ പരമേശ്വരന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നെറ്റ് ഫ്‌ലിക്‌സാണ് നിര്‍മ്മാണം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് സൂചന. കലൈയരശന്‍, നിഖില വിമല്‍, പൊന്‍വേല്‍ എം, രാകുല്‍ .ആര്‍ എന്നിവരെ പ്രധാന കഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ കേരളത്തിലും മികച്ച വിജയം നേടി. 2024 ആഗസ്റ്റ് 30 നാണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ബാലതാരങ്ങള്‍ക്കൊപ്പം നിഖില വിമലിന്റെ മികച്ച പ്രകടനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. പരിയേറും പെരുമാള്‍, കര്‍ണന്‍, മാമന്നന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകന്‍ മാരി സെല്‍വരാജ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *