പ്രശസ്ത തെലുങ്കു താരം റാം പൊതിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ് ബാനറില്‍ കൃഷ്ണ പൊതിനേനി ആണ്. റാം പൊതിനേനിയുടെ 23 -ാം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുന്‍ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പൊതിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. തെലുങ്ക് സിനിമയില്‍ അപൂര്‍വമായി മാത്രം വന്നിട്ടുള്ള ഒരു സ്റ്റൈലിഷ് സൈക്കോളജിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഈ ചിത്രം ഒരുക്കാന്‍ പോകുന്നത്. കൂടാതെ, റാം പൊതിനേനിയുടെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ പോസ്റ്ററും പുറത്തിറക്കി. ജൂണില്‍ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ഈ വര്‍ഷം ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നു.
