മെയ് മാസം ഇലക്ട്രിക് കാറുകള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളുമായി ചൈനീസ് ഇലക്ട്രിക് കാര്‍ കമ്പനിയായ ബിവൈഡി. 2026 ജൂലൈ മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച സമയത്താണ് ഈ ഓഫര്‍ വരുന്നത്. ബിവൈഡി ഇ-മാക്‌സ് 7 ന് 5.2 ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. പഴയ കാര്‍ മാറ്റി പുതിയ ബിവൈഡി ഇ-മാക്‌സ് 7 വാങ്ങുകയാണെങ്കില്‍, അവര്‍ക്ക് അധിക ആനുകൂല്യങ്ങള്‍ ലഭിക്കും. ഏകദേശം 300,000 കിലോമീറ്റര്‍ ദീര്‍ഘിപ്പിച്ച വാറന്റിയും ഏഴ് വര്‍ഷത്തേക്ക് സൗജന്യ അറ്റകുറ്റപ്പണി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു. ബിവൈഡി അറ്റോ 3 യിലും ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മോഡലിനൊപ്പം രണ്ട് വര്‍ഷത്തെ സൗജന്യ അറ്റകുറ്റപ്പണി പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നു.
