എഐയുടെ വരവോടെ രാജ്യത്തെ മുന്‍നിര ഐടി കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത് കനത്ത ഇടിവ്. 2024ലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍നിന്ന് 19 ലക്ഷം കോടി രൂപ(200 ബില്യണ്‍ ഡോളര്‍) അപ്രത്യക്ഷമായി. മൊത്തം മൂല്യത്തില്‍ 45 ശതമാനം ഇടിവ് ഇതിനകം സംഭവിച്ചുകഴിഞ്ഞു. ടിസിഎസ്, വിപ്രോ തുടങ്ങിയ കമ്പനികള്‍ക്ക് പകുതിയോളം മൂല്യം നഷ്ടമായി. 2024 ഡിസംബര്‍ 13-ന് ഐടി മേഖലയിലെ പ്രധാന കമ്പനികളുടെ മൊത്തം വിപണി മൂല്യം 40 ലക്ഷം കോടി രൂപയായിരുന്നു. എന്നാല്‍ 2026 മെയ് 14-ഓടെ 21 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് ഏകദേശം 19 ലക്ഷം കോടി രൂപയുടെ (45%) ഇടിവ്. 2026-ന്റെ തുടക്കം മുതല്‍ ഇതുവരെ വിപണി മൂല്യത്തില്‍ 9.5 ലക്ഷം കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ഓരോ കമ്പനികളുടെയും മൂല്യം പ്രത്യേകമെടുത്ത് കണക്കാക്കിയാല്‍ നഷ്ടം 20 ലക്ഷം കോടിയോളം വരും. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ഐടി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചകളിലൊന്നായി ഇതിനെ വിലയിരുത്തുന്നു.
ഐടി വിപണി മൂല്യത്തില്‍ കനത്ത ഇടിവ്
