Screenshot 2026 05 16 17 50 38 341 com.android.chrome edit

സ്കൂൾ പരിസരങ്ങളിലെ പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നിരോധിച്ചിട്ടുള്ള 100 മീറ്റർ പരിധി 500 മീറ്ററായി ഉയർത്തുന്ന കാര്യത്തിൽ സർക്കാർ നിലപാട് തേടി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കുന്നത് തടയാൻ നിലവിലെ നിയമത്തിൽ ഭേദഗതി ആവശ്യമാണെന്ന പരാതിയിലാണ് ഈ നടപടി. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. വെസ്റ്റ് ഹിൽ റസ്റ്റ് ഹൗസിൽ ജൂണിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 100 മീറ്റർ എന്നത് കുറഞ്ഞ ദൂരമായതിനാൽ വിദ്യാർത്ഥികൾക്ക് ലഹരിവസ്തുക്കൾ എളുപ്പത്തിൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന പരാതിയിലാണ് നടപടി. ഭാവിതലമുറയെ പുകയിലയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും വിപത്തുകളിൽ നിന്നും രക്ഷിക്കുന്നതിന് നിലവിലെ നിയമങ്ങളിൽ അടിയന്തര ഭേദഗതി ആവശ്യമാണെന്ന് പ്രൊഫ. വർഗീസ് മാത്യു സമർപ്പിച്ച പരാതിയിൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *