Posted inലേറ്റസ്റ്റ്

തായ്‌വാന് ചുറ്റും വീണ്ടും സൈനിക വിന്യാസം ശക്തമാക്കി ചൈന

തായ്‌വാന് ചുറ്റും വീണ്ടും സൈനിക വിന്യാസം ശക്തമാക്കി ചൈന. ഇന്ന് രാവിലെ ആറ് മണിക്ക് 12 ചൈനീസ് സൈനിക വിമാനങ്ങളും ആറ് യുദ്ധക്കപ്പലുകളും രണ്ട് ഔദ്യോഗിക കപ്പലുകളും തായ്‌വാന് സമീപം കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ വിമാനങ്ങളിൽ 10 എണ്ണം തായ്‌വാൻ കടലിടുക്കിലെ അതിർത്തി രേഖയായ മീഡിയൻ ലൈൻ കടന്ന് തായ്‌വാന്റെ വടക്ക്, തെക്ക്-പടിഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിലുള്ള വ്യോമ പ്രതിരോധ മേഖലയിലേക്ക് പ്രവേശിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി

തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായി. 108 എം എൽ എ മാരുടെ പിന്തുണയുണ്ടായിരുന്ന ടി വി കെയുടെ ‘കൈ’ പിടിച്ചെത്തിയ കോൺഗ്രസിന് പിന്നാലെ ഇന്ന് വിസിലടിച്ച് ഇടത് പാർട്ടികളും വി സി കെയും ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ജനനായകനായി വിജയ് മാറുന്നത്. കോൺഗ്രസിന്‍റെ 5, ഇടതുപാർട്ടികളുടെ 4, വി സി കെയുടെ 1, എം എൽ എ മാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് കേവല ഭൂരിപക്ഷമായ 118 ടി വി കെയ്ക്ക് സ്വന്തമായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സി പി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ

ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ലക്സുകൾ സ്ഥാപിക്കുന്നതും അവസാനിപ്പിക്കണമെന്ന് വിഡി സതീശൻ. തൃശൂരിലും തിരുവനന്തപുരത്തും കോഴിക്കോട്ടുംം മലപ്പുറത്തും വിഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തുന്നതിനിടെ ആണ് വിഡി സതീശന്റെ അഭ്യര്‍ത്ഥന പുറത്തുവന്നിരിക്കുന്നത്.കേരളത്തിലെ മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രി പദവിക്കായി ചരടുവലിക്കുന്ന നേതാക്കളെ ഹൈക്കമാന്റ് ദില്ലിക്ക് വിളിപ്പിച്ചിരുന്നു. വിഡി സതീശനും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇന്ന് ദില്ലിക്ക് പുറപ്പെടും. നിലവിൽ കെസി വേണു​ഗോപാൽ ദില്ലിയിൽ തുടരുകയാണ്.

Posted inലേറ്റസ്റ്റ്

പര്‍വ്വതാരോഹണം നടക്കുന്നതിനിടെ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു

പര്‍വ്വതാരോഹണം നടക്കുന്നതിനിടെ ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വിദേശികള്‍ അടക്കം മൂന്ന് പേര്‍ മരിച്ചു. നിരവധി പര്‍വ്വതാരോഹകര്‍ കുടുങ്ങി. ഇവരില്‍ ഭൂരിഭാഗം പേരെയും സുരക്ഷിതമായി താഴെയെത്തിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി പിന്നീട് അധികൃതര്‍ അറിയിച്ചു. പര്‍വതഗര്‍ത്തത്തില്‍ നിന്ന് അഗ്‌നിപര്‍വ്വത അവശിഷ്ടങ്ങള്‍ ഇപ്പോഴും പുറന്തള്ളുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ സച്ചിദാനന്ദൻ രാജിവച്ചു

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം കെ സച്ചിദാനന്ദൻ രാജിവച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. ഭരണ മാറ്റത്തിന്‍റെ ഭാഗമായിട്ടാണ് രാജിയെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ‘സ്വാഭാവികമായിട്ടും എല്ലാവരും ഒഴിയുമല്ലോ,ഗവണ്‍മെന്‍റ് മാറിയാൽ ഒഴിയും, ഞാനിപ്പോൾ ഒഴിയാനാണ് വന്നത്’ എന്നാണ് സച്ചിദാനന്ദന്‍റെ പ്രതികരണം. മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2022 മാർച്ചിലാണ് കെ സച്ചിദാനന്ദൻ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്. പിണറായി സർക്കാരിനെ നിശിതമായി വിമർശിച്ച സാഹിത്യ അക്കാദമി അധ്യക്ഷനാണ് […]

Posted inബിസിനസ്സ്

റെക്കോഡ് നേട്ടവുമായി വണ്ടര്‍ല ഹോളിഡേയ്‌സ്

2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രമുഖ അമ്യൂസ്‌മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ മൊത്തം വരുമാനം 32% വര്‍ധനയോടെ 142.05 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 107.59 കോടി രൂപയായിരുന്നു. പുതുതായി ആരംഭിച്ച ചെന്നൈ പാര്‍ക്കിന്റെയും ‘ഐല്‍ ബൈ വണ്ടര്‍ല’എന്ന റിസോര്‍ട്ടിന്റെയും മികച്ച പ്രകടനമാണ് കമ്പനിയെ റെക്കോര്‍ഡ് നേട്ടത്തിലേക്ക് നയിച്ചത്. എബിറ്റ മുന്‍വര്‍ഷത്തെ 30.54 കോടി രൂപയെ അപേക്ഷിച്ച് 64% വര്‍ധനയോടെ 50.01 കോടി രൂപയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 49% വര്‍ധിച്ച് […]

Posted inടെക്നോളജി

പുതിയ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈനുമായി വാട്‌സാപ്പ്

പുതിയ ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സ്ആപ്പ്. വാട്‌സ്ആപ്പിന്റെ ഐഒഎസ് പതിപ്പിലാണ് പുതിയ അപ്ഡേറ്റ് എത്തുന്നത്. പുതിയ അപ്ഡേറ്റിലൂടെ ചാറ്റ് ഇന്റര്‍ഫേസിലും ഈ മാറ്റങ്ങള്‍ വന്നേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചാറ്റ് ബാര്‍ താഴെ തന്നെ തുടരുകയും എന്നാല്‍ ഇതൊരു ഫ്ലോട്ടിങ് ഇലമെന്റായി പ്രത്യക്ഷപ്പെടുകയും ചെയ്യും. ഗ്ലാസ് പോലുള്ള സുതാര്യമായ രൂപകല്‍പ്പന ഉപയോഗിച്ച് പശ്ചാത്തലത്തിലുള്ള ചാറ്റ് വാള്‍പേപ്പര്‍ ഭാഗികമായി പ്രതിഫലിപ്പിക്കുന്ന തരത്തിലായിരിക്കും ഡിസൈന്‍. കൂടാതെ, പുതിയ മെസേജിലേക്ക് പെട്ടെന്ന് പോകാനുള്ള ബട്ടണ്‍ പോലുള്ള നിയന്ത്രണങ്ങളും പുതുക്കിയ രൂപത്തില്‍ […]

Posted inവിനോദം

കോര്‍ട്ട്റൂം ത്രില്ലര്‍ ചിത്രം ‘സിസ്റ്റം’ ആമസോണ്‍ പ്രൈമില്‍

ആഗോള പ്രീമിയറിനൊരുങ്ങി ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ ഹൈ-സ്റ്റേക്ക്സ് കോര്‍ട്ട്റൂം ത്രില്ലര്‍ ചിത്രം ‘സിസ്റ്റം’. അധികാരവും നീതിയും തമ്മിലുള്ള പോരാട്ടം ശക്തമായി അവതരിപ്പിക്കുന്ന ചിത്രം മെയ് 22 മുതല്‍ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലായി പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്യുന്ന ചിത്രം ബവേജ സ്റ്റുഡിയോസിന്റെ ബാനറില്‍ പമ്മി ബവേജ, ഹര്‍മന്‍ ബവേജ, സ്മിത ബാലിഗ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഹര്‍മന്‍ ബവേജ, അരുണ്‍ സുകുമാര്‍, അശ്വിനി അയ്യര്‍ തിവാരി, തസ്നീം ലോക്ഹണ്ഡ്വാല, […]

Posted inവിനോദം

ഹിന്ദി ചിത്രം ‘ബന്ദറി’ല്‍ ഇന്ദ്രജിത്ത് സുകുമാരനും

പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ ഹിന്ദി ചിത്രം ‘ബന്ദറി’ല്‍ ഇന്ദ്രജിത്ത് സുകുമാരനും ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ടീസറില്‍ ഇന്ദ്രജിത്തിന്റെ കഥാപാത്രവും ഉണ്ട്. 16 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഇന്ദ്രജിത്ത് ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ ദി വെയ്റ്റിംഗ് റൂം എന്ന ചിത്രമാണ് ഇന്ദ്രജിത്ത് ഇതിന് മുന്‍പ് അഭിനയിച്ച ഒരേയൊരു ഹിന്ദി ചിത്രം. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോണ്‍ മാജിക് വര്‍ക്‌സിന്റെ ബാനറില്‍ നിഖില്‍ ദ്വിവേദി ആണ് ബന്ദറിന്റെ നിര്‍മ്മാതാവ്. സുദീപ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി വിഡി സതീശൻ രമേശ് ചെന്നിത്തല സണ്ണി ജോസഫ് എന്നീ നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ച് എഐസിസി. ഹൈക്കമാന്റുമായുള്ള ചര്‍ച്ച നാളെയും പ്രഖ്യാപനം മറ്റന്നാളും ഉണ്ടായേക്കും. അതേസമയം  സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ സി വേണുഗോപാലിനെയും വിഡി സതീശനെയും അനുകൂലിച്ച് പോസ്റ്ററുകള്‍ ഉയര്‍ന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ കെസി വേണുഗോപാലിനെതിരെ ഫ്ലക്സ്  ബോര്‍ഡ് ഉയര്‍ത്തി.