അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉപദേശകരും ചേർന്ന് നടത്തിയ ആയിരക്കണക്കിന് ഓഹരി ഇടപാടുകൾ പുതിയ സാമ്പത്തിക വിവാദത്തിലേക്ക് . സർക്കാർ നയങ്ങൾ നേരിട്ട് സ്വാധീനിക്കുന്ന എൻവിഡിയ, ബോയിംഗ് പോലുള്ള വൻകിട കമ്പനികളിലെ ഈ വ്യാപാരം ധാർമ്മികമായ വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം മൂവായിരത്തി എഴുന്നൂറിലധികം ഓഹരി ഇടപാടുകളാണ് ഇവര്‍ നടത്തിയത്. യുഎസ് സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന വന്‍കിട കമ്പനികളുടെ ഓഹരികളാണ് ഇതില്‍ ഭൂരിഭാഗവും എന്നതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട വിവരങ്ങളിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ ടെക്‌നോളജി, ഫിനാന്‍സ്, വ്യോമയാന കമ്പനികളുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികളാണ് ഈ ചുരുങ്ങിയ കാലയളവില്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയും ചെയ്തത്.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ഉപദേശകരും ചേർന്ന് നടത്തിയ ആയിരക്കണക്കിന് ഓഹരി ഇടപാടുകൾ പുതിയ സാമ്പത്തിക വിവാദത്തിലേക്ക്
