Posted inബിസിനസ്സ്

ഓഹരികള്‍ ഏറ്റെടുക്കാന്‍ കൊട്ടക് മഹീന്ദ്രയ്ക്ക് അനുമതി

സ്വകാര്യ ബാങ്കിംഗ് മേഖലയിലെ പ്രമുഖരായ കൊട്ടക് മഹീന്ദ്ര ബകൊട്ടക് മഹീന്ദ്രാങ്കിന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 9.99 ശതമാനം വരെ ഓഹരികള്‍ ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി. കൊട്ടക് ഫ്‌ലെക്‌സികാപ്പ് ഫണ്ടിന് എയു സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 1.60 ശതമാനം പങ്കാളിത്തമാണുള്ളത്. കൂടാതെ എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ട്, നിപ്പോണ്‍ ലൈഫ്, ഇന്‍വെസ്‌കോ, ഡിഎസ്പി മിഡ്ക്യാപ്പ് എന്നീ ഫണ്ടുകള്‍ക്കും എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ് തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും എയു സ്മോള്‍ ഫിനാന്‍സില്‍ നിക്ഷേപമുണ്ട്. എയു സ്മോള്‍ ഫിനാന്‍സ് […]

Posted inടെക്നോളജി

സ്വപ്നം കാണാനും ഇനി എഐ ചാറ്റ്‌ബോട്ട്

മനുഷ്യര്‍ക്ക് സമാനമായ രീതിയില്‍ ‘സ്വപ്നം കാണാന്‍’ സഹായിക്കുന്ന പുതിയ സവിശേഷതയുമായി ആന്ത്രോപിക്. തങ്ങളുടെ എഐ ചാറ്റ്‌ബോട്ടായ ‘ക്ലോഡിലാണ്’ ഈ സവിശേഷത ആന്ത്രോപിക് അവതരിപ്പിച്ചിരിക്കുന്നത്. മനുഷ്യര്‍ സാധാരണയായി ഉറക്കത്തിലൂടെ ഓര്‍മ്മകളെ ക്രമീകരിച്ച് അനാവശ്യമായ വിവരങ്ങള്‍ ഒഴിവാക്കുന്ന പ്രക്രിയയ്ക്ക് സമാനമാണ് ഈ പ്രത്യേകത. ഈ സവിശേഷത കൊണ്ട് ക്ലോഡ് മുന്‍കാലങ്ങളിലെ 100 സെഷനുകള്‍ വരെയുള്ള വിവരങ്ങളാണ് പരിശോധിച്ച് പഠിക്കുന്നത്. അതിന് ശേഷം പഴയ മെമ്മറിയിലെ ആവശ്യമില്ലാത്ത വിവരങ്ങള്‍ ഒഴിവാക്കി കൂടുതല്‍ വ്യക്തതയുളള ഒരു പുതിയ മെമ്മറി സ്റ്റോര്‍ സൃഷ്ടിക്കുന്നു. ഇതോടൊപ്പം […]

Posted inവിനോദം

വിജയ് ദേവരകൊണ്ട ചിത്രത്തിന് സംഗീതമൊരുക്കാന്‍ ഹിഷാം

തെലുങ്ക് സൂപ്പര്‍ താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രത്തിന് സംഗീതമൊരുക്കാന്‍ മലയാളി സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ്. നാനി നായകനായ ‘ഹായ് നാനാ’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ശൗര്യവ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ പീരിയഡ് ഡ്രാമയിലാണ് ഹിഷാം സംഗീതമൊരുക്കുന്നത്. കഴിഞ്ഞ മാസമാണ് വിജയ് ദേവരകൊണ്ട പുതിയ ചിത്രം പ്രഖ്യാപിച്ചത്. തെലുങ്കില്‍ ഇതിനോടകം ഒരുപിടി സൂപ്പര്‍ ഹിറ്റുകള്‍ ഒരുക്കിയ ഹിഷാം, വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. ‘ഖുഷി’ എന്ന വിജയ് ദേവരകൊണ്ട […]

Posted inവിനോദം

‘ധുരന്ധര്‍ 2’ മെയ് 14 മുതല്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ

രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത ‘ധുരന്ധര്‍ 2’ സിനിമയുടെ ആദ്യ രണ്ട് ഭാഗങ്ങളുടെ ആഗോള ഗ്രോസ് ബോക്‌സ് ഓഫിസ് കളക്ഷന്‍ 3000 കോടി കവിഞ്ഞു. ഒരു ഇന്ത്യന്‍ സിനിമ നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. മെയ് 14 ന് ചിത്രം നെറ്റ്ഫ്‌ലിക്‌സിലൂടെ സ്ട്രീമിങ്ങിനെത്തുന്നു. 19 കോടിയ്ക്ക് പുറത്ത് ആണ് ധുരന്ധര്‍ 2 കേരളത്തില്‍ നിന്ന് നേടിയത്. ഒരു ബോളിവുഡ് ചിത്രം കേരളത്തില്‍ നിന്ന് നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ആണിത്. ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

നെക്‌സോണിന് പുതിയ വേരിയന്റ് പ്യുവര്‍ പ്ലസ് പിഎസ്

നെക്‌സോണിന് പുതിയ വേരിയന്റുമായി ടാറ്റ. പത്തു ലക്ഷം രൂപയ്ക്ക് പനോരമിക് സണ്‍റൂഫുള്ള ഇന്ത്യയിലെ ഏക മോഡല്‍ എന്ന പേരിലാണ് പുതിയ വേരിയന്റ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്. പ്യുവര്‍ പ്ലസ് പിഎസ് എന്ന മോഡലിന്റെ പെട്രോള്‍ മാനുവലിന് 9.59 ലക്ഷം രൂപയും, എഎംടിക്ക് 10.14 ലക്ഷം രൂപയും, ട്വിന്‍ സിലിണ്ടര്‍ സിഎന്‍ജിക്ക് 10.39 ലക്ഷം രൂപയും, ഡീസല്‍ എംടിക്ക് 10.54 ലക്ഷം രൂപയും, ഡീസല്‍ എഎംടിക്ക് 11.19 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പ്യുവര്‍ പ്ലസ്, ക്രിയേറ്റീവ് ട്രിമ്മുകള്‍ക്ക് ഇടയില്‍ […]

Posted inപുസ്തകങ്ങൾ

ചുക്കും ഗെക്കും

മഞ്ഞില്‍ പൊതിഞ്ഞ വഴികളും, കാടിന്റെ നിശ്ശബ്ദതയും, അമ്മയോടൊപ്പം നടത്തുന്ന ഒരു മറക്കാനാകാത്ത യാത്രയും… മോസ്‌കോ നഗരത്തില്‍ നിന്ന് നീലമലയ്ക്കടുത്തുള്ള കാട്ടിലേക്ക്, അച്ഛനെ തേടി പുറപ്പെടുന്ന കൊച്ചുകുട്ടികളായ ചുക്കും ഗെക്കും അനുഭവിക്കുന്ന സാഹസിക നിമിഷങ്ങളാണ് ഈ കഥ. കുട്ടികളുടെ കൗതുകവും ധൈര്യവും സ്‌നേഹവും ചേര്‍ന്നൊഴുകുന്ന ഈ റഷ്യന്‍ ബാലസാഹിത്യകൃതി, വായനക്കാരെ ഒരു മഞ്ഞുകാല യാത്രയിലേക്ക് കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. ‘ചുക്കും ഗെക്കും’. അര്‍ക്കാദി ഗൈദാര്‍. വിവര്‍ത്തനം: ശാലിനി വിനീത്. ലോഗോസ് ബുക്‌സ്. വില 104 രൂപ.  

Posted inആരോഗ്യം

പത്ത് മിനിറ്റ് എഐ ഉപയോഗം പോലും തലച്ചോറിനെ ബാധിക്കും

കേവലം പത്ത് മിനിറ്റ് നേരത്തെ നിര്‍മിതബുദ്ധി ഉപയോഗം പോലും ഒരു വ്യക്തിയുടെ ചിന്താശേഷിയെയും പ്രശ്‌നപരിഹാര ശേഷിയെയും അതിവേഗം പ്രതികൂലമായി ബാധിക്കുമെന്ന് പഠനം. നിര്‍മിതബുദ്ധിയുടെ അമിതമായ ഉപയോഗം മനുഷ്യന്റെ തലച്ചോറിനെയും ചിന്താശേഷിയെയും എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പുതിയ മുന്നറിയിപ്പുകള്‍ നല്‍കുകയാണ് ശാസ്ത്രലോകം. നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ലളിതമായ ഗണിത പ്രശ്‌നങ്ങളും വായനയുമായി ബന്ധപ്പെട്ട ടാസ്‌കുകളും ഓണ്‍ലൈനായി നല്‍കിയാണ് ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഇതില്‍ ചിലര്‍ക്ക് ടാസ്‌കുകള്‍ ചെയ്യാന്‍ സഹായിക്കുന്നതിനായി എഐ അസിസ്റ്റന്റുകളെ നല്‍കിയിരുന്നു. തുടര്‍ന്ന് പെട്ടെന്ന് ഈ എഐ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബം​ഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പശ്ചിമ ബം​ഗാളിൽ സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നരേന്ദ്ര മോദി, അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയിട്ടുണ്ട്. സുവേന്ദുവിനൊപ്പം അഞ്ചു മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് ബ്രിഗേഡ് ​ഗ്രൗണ്ടിൽ എത്തിയിരിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് ഇമെയിൽ പ്രവാഹം

കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിക്ക് ഇമെയിൽ പ്രവാഹമെന്ന് റിപ്പോർട്ട്. വയനാട്ടിൽ നിന്നടക്കമുള്ള പ്രവർത്തകരാണ് ഔദ്യോഗിക ഇമെയിലുകളിലേക്ക് ബന്ധപ്പെടുന്നത്. അതേസമയം, പ്രിയങ്കയുടെ മണ്ഡലത്തിൽ ഇന്ന് പ്രതിഷേധ പ്രകടനത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരുവിലെ കളി പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

മുഖ്യമന്ത്രിക്കസേരയുടെ പേരിൽ തെരുവിലെ കളി, പ്രവർത്തകർ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് വിഭാഗീയ പ്രവർത്തനമാണ്, സംഘടന മര്യാദ പാലിക്കണമെന്നും തീക്കൊള്ളികൊണ്ട് തല ചൊറിയരുതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി നേതാക്കൾക്ക്‌ അവസാനം വരെ പൊരുതാംഎന്നാൽ തെരുവ് യുദ്ധം നടത്തരുതെന്നും  ഹൈക്കമാൻഡ് തീരുമാനം വന്നാൽ ഒരു എതിർ ശബ്ദവും ഉയരില്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.