എഐ ഡീപ്‌ഫേക്കുകള്‍ കണ്ടെത്തുന്നതിനുള്ള ശക്തമായ ടൂള്‍ അവതരിപ്പിക്കാനൊരുങ്ങി യൂട്യൂബ്. 18 വയസിന് മുകളിലുള്ള എല്ലാ ഉപയോക്താക്കള്‍ക്കും ടൂള്‍ ലഭ്യമാക്കും. ഉപയോക്താക്കളുടെ മുഖത്തിന് ഡിജിറ്റല്‍ സംരക്ഷണം ഒരുക്കുന്ന സംവിധാനമാണ് യൂട്യൂബിന്റെ എഐ ഡീപ്‌ഫേക്ക് ഡിറ്റെക്ഷന്‍ ടൂള്‍. പകര്‍പ്പവകാശമുള്ള സംഗീതവും സിനിമയുടെ ഭാഗങ്ങളും സ്വയം കണ്ടെത്തുന്ന യൂട്യൂബിന്റെ പ്രശസ്തമായ ‘കണ്ടെന്റ് ഐഡി’ സംവിധാനത്തിന് സമാനമായാവും ഇതും പ്രവര്‍ത്തിക്കുക. ഇത് പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉപയോക്താക്കള്‍ സ്വന്തം മുഖത്തിന്റെ സെല്‍ഫി ശൈലിയിലുള്ള വീഡിയോ നല്‍കണം. യൂട്യൂബിന്റെ എഐ സംവിധാനം തുടര്‍ന്ന് പ്ലാറ്റ്‌ഫോം നിരന്തരം നിരീക്ഷിക്കും. സിസ്റ്റം ഒരു സാമ്യം കണ്ടെത്തുകയാണെങ്കില്‍ അത് ഉടന്‍ ഉപയോക്താവിനെ അറിയിക്കും. അവര്‍ക്ക് വീഡിയോ അവലോകനം ചെയ്തശേഷം ഉള്ളടക്കം നീക്കം ചെയ്യാന്‍ യൂട്യൂബിനോട് ഔദ്യോഗികമായി ആവശ്യപ്പെടാം.
എഐ ഡീപ്‌ഫേക്കുകള്‍ കണ്ടെത്താന്‍ യൂട്യൂബ്
