Posted inബിസിനസ്സ്

കല്യാണ്‍ ജുവലേഴ്സ് ലാഭത്തില്‍ 97 ശതമാനം വര്‍ധന

2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ കല്യാണ്‍ ജുവലേഴ്സ് ഇന്ത്യ ലിമിറ്റഡിന്റെ അറ്റാദായം 409.5 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം 187.6 കോടി രൂപയായിരുന്നു. 118 ശതമാനം വളര്‍ച്ച. നാലാം പാദ വരുമാനം മുന്‍വര്‍ഷത്തെ 6,181.5 കോടി രൂപയില്‍ നിന്ന് 66.2 ശതമാനം വര്‍ധിച്ച് 10,274.9 കോടി രൂപയായി ഉയര്‍ന്നു. മാര്‍ച്ച് 31-ന് അവസാനിച്ച പാദത്തില്‍ വരുമാനം 68 ശതമാനം വര്‍ധിച്ച് 8,994 കോടി രൂപയായും, ലാഭം 97 ശതമാനം വര്‍ധിച്ച് 366 കോടി രൂപയായും ഉയര്‍ന്നു. […]

Posted inടെക്നോളജി

യൂണികോണായി മാറി സ്‌കൈറൂട്ട് എയറോസ്പേസ്

ഇന്ത്യയിലെ ആദ്യ സ്പേസ്-ടെക് യൂണികോണ്‍ കമ്പനിയായി ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട്അപ്പ് സ്‌കൈറൂട്ട് എയറോസ്പേസ്. പുതിയ ഫണ്ടിങ് റൗണ്ടില്‍ ഏകദേശം 570 കോടി രൂപ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം 1.1 ബില്യണ്‍ ഡോളറിലെത്തിയത്. ഇതോടെ, ജസ്പേ, നെയ്‌സ, ക്രെഡിറ്റ്ബീ എന്നിവയ്ക്ക് ശേഷം ഈ വര്‍ഷം യൂണികോണായി മാറുന്ന നാലാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായി സ്‌കൈറൂട്ട്. നിലവില്‍ ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റായ വിക്രം 1 ന്റെ വിക്ഷേപണത്തിന് ഒരുങ്ങുകയാണ് സ്‌കൈറൂട്ട്. മുന്‍ ഐഎസ്ആര്‍ഒ […]

Posted inവിനോദം

‘കാട്ടാളന്‍’ സിനിമയിലെ ‘ദി ഹണ്ടര്‍ ആന്തം’ പുറത്ത്

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയിലെ ‘ദി ഹണ്ടര്‍ ആന്തം’ പുറത്ത്. മോഹന്‍ലാലിന്റെ പേജിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് ഒരുക്കിയിരിക്കുന്ന ഇലക്ട്രിഫൈയിങ് ആന്തം ആലപിച്ചിരിക്കുന്നത് നിഹാല്‍ സാദിഖും ഹനാന്‍ ഷായും എസ്‌വിഡിപിയും മുന്‍സും ചേര്‍ന്നാണ്. വരികള്‍ എഴുതിയിരിക്കുന്നത് സുഹൈല്‍ […]

Posted inവിനോദം

‘പെദ്ധി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി

തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ നായകനായി അഭിനയിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രമായ ‘പെദ്ധി’ യുടെ ചിത്രീകരണം പൂര്‍ത്തിയായി. 2026 ജൂണ്‍ 4 ന് ആണ് ചിത്രം ആഗോള തലത്തില്‍ തീയേറ്ററുകളിലെത്തുക. ദേശീയ അവാര്‍ഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിന്റെ ബാനറില്‍ വെങ്കട സതീഷ് കിലാരു ആണ് നിര്‍മ്മിക്കുന്നത്. മൈത്രി മൂവി മേക്കര്‍സ്, സുകുമാര്‍ റൈറ്റിങ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ട്രെയിലര്‍ 16നോ 17നോ പുറത്തുവിടും […]

Posted inഓട്ടോമോട്ടീവ്

റേഞ്ച് റോവര്‍ വാഹനങ്ങളുടെ വില വെട്ടിക്കുറച്ചു

ഇന്ത്യ-ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാരക്കരാറിന്റെ ചുവടുപിടിച്ച് ഇന്ത്യയില്‍ റേഞ്ച് റോവര്‍ വാഹനങ്ങളുടെ വില വെട്ടിക്കുറച്ച് ജഗ്വാര്‍ ലാന്‍ഡ് റോവര്‍. പൂര്‍ണമായി നിര്‍മിച്ച് ബ്രിട്ടനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവറുകളുടെ വിലയില്‍ 75 ലക്ഷം രൂപവരെയാണ് കുറയുക. റേഞ്ച് റോവര്‍ എസ്.വി, റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ്.വി. എന്നിവയ്ക്കാണ് വിലക്കുറവിന്റെ നേട്ടം ലഭിക്കുക. ഇതനുസരിച്ച് റേഞ്ച് റോവര്‍ എസ്.വി.യുടെ എക്‌സ്‌ഷോറൂം വില 4.25 കോടിയില്‍നിന്ന് 3.5 കോടിയായി കുറയും. റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ് എസ്.വി. വില 2.75 കോടിയില്‍നിന്ന് 2.35 […]

Posted inപുസ്തകങ്ങൾ

ആദം നീ എവിടെ ആകുന്നു

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ വി.ഡി. സതീശന്‍ തന്റെ രാഷ്ട്രീയജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനംചെലുത്തിയ ഗ്രന്ഥമായാണ് ബൈബിളിനെ വിശേഷിപ്പിച്ചിട്ടുള്ളത്. അത് അന്വര്‍ത്ഥമാക്കുന്ന 32 പ്രസംഗങ്ങളാണ് ആദം നീ എവിടെ ആകുന്നു എന്ന പുസ്തകത്തിലുള്ളത്. വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളിലുള്ളവരെ അഭിസംബോധനചെയ്തുകൊണ്ട് നടത്തിയ പ്രസംഗങ്ങള്‍. ‘ആദം നീ എവിടെ ആകുന്നു’. വി.ഡി സതീശന്‍. ഡിസി ബുക്‌സ്. വില 252 രൂപ.

Posted inആരോഗ്യം

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും മുട്ട

കുറഞ്ഞ ചെലവില്‍ മികച്ച പ്രോട്ടീന്‍ കിട്ടാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണ് മുട്ട. പ്രോട്ടീന്‍ മാത്രമല്ല, 13 സുപ്രധാന വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ട ആരോഗ്യത്തെ പലവിധത്തില്‍ ഗുണം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ, അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാനും മുട്ടയ്ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ജേണല്‍ ഓഫ് ന്യൂട്രിഷനില്‍ പ്രസിദ്ധീകരിച്ച ദീര്‍ഘകാല പഠനത്തിലാണ് ഈ കണ്ടെത്തല്‍. മുട്ടയില്‍ അടങ്ങിയ കൊളിന്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍, വിറ്റമിന്‍ ബി12, ല്യൂട്ടിന്‍ പോലുള്ള പോഷകങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ പോഷിപ്പിക്കുന്നതാണ്. ശരീരം സ്വന്തമായി ചെറിയ അളവില്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പൊതുജനങ്ങളെ നമസ്‌കരിച്ച് മോദി

പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിച്ചതിന് ബംഗാളിലെ ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്താനായി അവരെ നമസ്‌കരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സുവേന്ദു അധികാരി ബംഗാളിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ അസാധാരണ നന്ദി പ്രകടനം. ചുവന്ന പരവതാനി വിരിച്ച വേദിയിൽ നിന്ന് ആവേശഭരിതരായ ജനക്കൂട്ടത്തെ കൈവീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ നന്ദി പ്രകടനം ആരംഭിച്ചത്.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | മെയ് 9, ശനി

  കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചക്കായി ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ വൈകിട്ട് നാലുമണിക്ക്. ആദ്യ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുന്‍ഷിയും നിലപാടുകള്‍ നേതാക്കളെ അറിയിക്കും, രാഹുല്‍ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക. കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തുമെന്നും പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രിക്കസേരയുടെ പേരില്‍ തെരുവിലെ കളി, […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്കായി ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച മല്ലികാർജുൻ ഖർഗയുടെ വസതിയിൽ വൈകിട്ട് നാലുമണിക്ക്. ആദ്യ ഘട്ടത്തിൽ രാഹുൽ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുൻഷിയും നിലപാടുകൾ നേതാക്കളെ അറിയിക്കും, രാഹുൽ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക. ‎ ‎കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തുമെന്നും പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ‎ ‎മുഖ്യമന്ത്രിക്കസേരയുടെ പേരിൽ തെരുവിലെ […]