വന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ‘ഓപ്പറേഷന്‍ ത്രാള്‍’ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. റിതിക സിംഗ്, അമൈറ ദസ്തര്‍, ആന്‍സണ്‍ പോള്‍, നന്ദലാല്‍ കൃഷ്ണമൂര്‍ത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാര്‍, മുരളി ശര്‍മ, സിറാജുദ്ദീന്‍ തുടങ്ങിയവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിര്‍വ്വഹിക്കുന്നു. നാഷണല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷന്‍ രംഗങ്ങളും ശക്തമായ ദേശസ്‌നേഹ സന്ദേശവും ചേര്‍ന്നതാണ്. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകന്‍ രതീഷ് വേഗ തന്നെയാണ്.
‘ഓപ്പറേഷന്‍ ത്രാള്‍’ ഷൂട്ടിംഗ് ആരംഭിച്ചു
