ആഭ്യന്തര വില്‍പ്പനയില്‍ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളര്‍ച്ച രേഖപ്പെടുത്തി നെസ്ലെ ഇന്ത്യ. 2026 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ കമ്പനിയുടെ ആഭ്യന്തര വില്‍പ്പന 23.1 ശതമാനം ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 6,445 കോടി രൂപയിലേക്ക് ആഭ്യന്തര വില്‍പ്പന എത്തി. ഇതോടൊപ്പം 26.3 ശതമാനം പ്രവര്‍ത്തന ലാഭവും കമ്പനി നേടി. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങളിലൂടെയും ശക്തമായ ബ്രാന്‍ഡ് സാന്നിധ്യത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി പറയുന്നു. പരസ്യ ചെലവ് 50 ശതമാനത്തിലധികം ഉയര്‍ത്തിയത് കുത്തനെയുള്ള വില്‍പ്പന വളര്‍ച്ച നേടാന്‍ സഹായിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പന കണക്കുകളെ അപേക്ഷിച്ച് മൊത്തം വില്‍പ്പനയില്‍ 23.4 ശതമാനമാണ് ഉണ്ടായത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ നെസ്ലെയുടെ മൊത്തം വില്‍പ്പന 23,071.5 കോടി രൂപയാണ്. അറ്റാദായം 3,544.6 കോടി രൂപയുമാണ്. നെസ്ലെയുടെ കിറ്റ്കാറ്റിന്റെയും മാഗിയുടെയും ആഗോളതലത്തിലെ ഏറ്റവും വലിയ വിപണിയാണ് ഇപ്പോള്‍ ഇന്ത്യ.
ആഭ്യന്തര വില്‍പ്പനയില്‍ ചരിത്രം കുറിച്ച് നെസ്ലെ ഇന്ത്യ
