കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ ജോർജ്ജ് സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്. മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയതിന് വിമർശനം രൂക്ഷമാകുന്നത്.
സത്യ പ്രതിജ്ഞ ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ.
