ദില്ലിയിൽ നടക്കുന്ന കൂടിക്കാഴ്ച പൂർത്തിയായി. മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചകൾക്ക് ശേഷം നേതാക്കൾ പുറത്തേക്ക് ഇറങ്ങി. പ്രഖ്യാപനം ഉടനെന്നാണ് സൂചന.മുഖ്യമന്ത്രിയാരെന്ന പ്രഖ്യാപനം പിന്നീട് ഉണ്ടാകുമെന്ന് ദീപദാസ് മുൻഷി അറിയിച്ചു. യോഗത്തിൽ അന്തിമ തീരുമാനം ആയില്ലെന്നും രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗയും തീരുമാനമെടുക്കുമെന്നും ദീപദാസ് മുൻഷി പറഞ്ഞു.
നിർണായക നീക്കവുമായി മുസ്ലീം ലീഗ്
നിർണായക നീക്കവുമായി മുസ്ലീം ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീഗ് യോഗം ചേരും. പാണക്കാട് വെച്ചാണ് യോഗം. പ്രഖ്യാപനം ഉണ്ടായാൽ പാണക്കാടേക്ക് ഉടൻ എത്താനാണ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് ഉറച്ച പിന്തുണയാണ് ലീഗ് നൽകിയിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സതീശന്‍റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു
തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണം യാഥാർത്ഥ്യമാകുന്നു. 108 സീറ്റിൽ നിന്ന് 120 എം എൽ എമാരുടെ പിന്തുണ ഉറപ്പാക്കിയതിന് പിന്നാലെ കൂടിക്കാഴ്ചക്കായി ഗവർണർ രാജേന്ദ്ര അർലേക്കർ വിജയ്ക്ക് സമയം അനുവദിച്ചു. ആദ്യം മുതലേ എം എൽ എമാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടി സർക്കാർ രൂപീകരണത്തിൽ ഉടക്കിട്ടിരുന്ന ഗവർണർ, ആദ്യം കൂടിക്കാഴ്ചക്ക് സമയം നൽകുന്നില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. 120 എം എൽ എമാരുടെയും പിന്തുണ കത്ത് ലഭിച്ചതിന് പിന്നാലെ ലോക്ഭവൻ റൂട്ടിലേക്ക് തിരിച്ച വിജയ്, പാതി വഴിയിൽ യൂ ടേൺ എടുത്ത് […]
റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി
റോഷി അഗസ്റ്റിനെയും പ്രമോദ് നാരായണനെയും രൂക്ഷമായി വിമർശിച്ച് കേരള കോൺഗ്രസ് (എം) സ്റ്റിയറിങ്ങ് കമ്മിറ്റി. തെരഞ്ഞെടുപ്പിന് മുൻപ് മുന്നണി മാറ്റ സാധ്യത ഉണ്ടായിട്ടും അതിനെ തടഞ്ഞതാണ് പാർട്ടിയുടെ നാശത്തിന് കാരണം എന്നാണ് വിമർശനം. പിണറായി വിജയൻ്റെയും സിപിഎം നേതാക്കളുടെയും ധാഷ്ട്യവും തിരിച്ചടിയായി എന്നാണ് കേരള കോൺഗ്രസ് എം വിലയിരുത്തൽ.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇറാന്റെ യുദ്ധ-സമാധാന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി യുഎസ്
ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇറാന്റെ യുദ്ധ-സമാധാന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതായി യുഎസ്. ഇന്റലിജന്‍സ്. അമേരിക്കയുമായി നടത്തുന്ന സമാധാന ചര്‍ച്ചകളുടെ ഗതിനിര്‍ണയിക്കാനുള്ള നീക്കങ്ങളില്‍ മുജ്തബ സജീവമാണെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വൃത്തങ്ങള്‍ കരുതുന്നത്. യുഎസ് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് സി എന്‍ എന്‍ ചാനലാണ് ഈ വിവരം പുറത്തുവിട്ടത്.
വമ്പൻ ആഘോഷത്തിന് തയാറെടുത്ത് കെസി പക്ഷം
വമ്പൻ ആഘോഷത്തിന് തയാറെടുത്ത് കെസി പക്ഷം.മുഖ്യമന്ത്രിയായി പ്രഖ്യാപനം വന്നാൽ കെപിസിസി ആസ്ഥാനത്ത് പായസ വിതരണം അടക്കം നടത്താൻ നേതാക്കൾ ആലോചിക്കുന്നുണ്ട്. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സെക്രട്ടറിയേറ്റിലേക്ക് വലിയ പ്രകടനം നടത്താനുള്ള കോപ്പുകൂട്ടുന്നുണ്ട്. എന്നാല്‍, ഒന്നും അവസാനിച്ചിട്ടില്ല എന്നാണ് വിഡി – ആർസി ഇപ്പോഴും വലിയ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിച്ചാൽ ഉടൻ തന്നെ സംസ്ഥാനത്ത് ഉടനീളം കെസി പക്ഷം പ്രകടനം നടത്തും.
ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ
തമിഴ്നാട്ടിൽ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിസികെ. വിജയ്ക്ക് രണ്ട് എംഎൽഎമാരുടെ കൂടി പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ ടിവികെയ്ക്ക് 118 പേരുടെ പിന്തുണയായി. വിസികെ ഓഫീസിന് മുന്നിൽ ടിവികെയുടെ ആഹ്ലാദപ്രകടനം നടക്കുകയാണ്. അതേസമയം, വിജയ് മുഖ്യമന്ത്രി ആകുമെന്ന് ആധവ് അർജുന പറഞ്ഞു. വിജയ് മാജിക് നമ്പറിൽ എത്തിയെന്നും ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാകും എന്ന് ആധവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഗവർണർ അംഗീകരിക്കുമോ എന്നതാണ് പ്രധാനം.
കടുത്ത വിമർശനവുമായി കേരള കോൺഗ്രസ് എം
പിണറായി വിജയനാണു തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ദയനീയ പരാജയത്തിന് കാരണമെന്ന ആരോപണവുമായി കേരള കോൺഗ്രസ് (എം). ശനിയാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയിൽ പിണറായി വിജയനെതിരെ ഒരുവിഭാഗം നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം പൂർണമായും മുഖ്യമന്ത്രിയെ മുന്നിൽനിർത്തിയാണ് നയിച്ചതെന്നും അത് വലിയ തിരിച്ചടിയായെന്നുമാണ് പാർട്ടി വിലയിരുത്തൽ. ഇനിയും പിണറായി വിജയൻതന്നെ മുന്നണിയെ നയിച്ചാൽ ബംഗാളിലെ ഇടതുപക്ഷത്തിന് സംഭവിച്ചതിന് സമാനമായ തകർച്ച കേരളത്തിലും ഉണ്ടാകുമെന്ന് നേതാക്കൾ പറഞ്ഞു.
വ്യക്തികളെ കുടിയൊഴിപ്പിക്കാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി
വ്യക്തികളെ കുടിയൊഴിപ്പിക്കാൻ ഉത്തരവിടാനുള്ള അധികാരം സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ന്യൂനപക്ഷ കമ്മിഷൻ പുറപ്പെടുവിച്ച കുടിയിറക്കൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ് ഈശ്വരൻ വിധി പ്രസ്താവിച്ചത്. മലപ്പുറം സ്വദേശി മൊയ്തീൻകുട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. രജിസ്ട്രേഷൻ നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞ് നൽകുന്നില്ലെന്നാരോപിച്ച് അബ്ദുൽ സലാം നൽകിയ പരാതിയിലായിരുന്നു ന്യൂനപക്ഷ കമ്മിഷന്റെ ഇടപെടൽ.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ നീക്കത്തിൽ നിന്ന് ഇ പി എസ് പിന്മാറി
പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് എടപ്പാടി പളനിസ്വാമി എക്സിലൂടെ വ്യക്തമാക്കി. ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇ പി എസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാരിന് ആശംസകൾ നേർന്ന് അദ്ദേഹം എക്‌സിൽ കുറിപ്പും പങ്കുവെച്ചു. എ ഐ എ ഡി എം കെയുടെ ഈ പിന്മാറ്റം വിജയ്ക്ക് സർക്കാർ രൂപീകരണം എളുപ്പമാക്കുമെന്നാണ് വ്യക്തമാകുന്നത്.
