തൃശൂർ മുണ്ടത്തിക്കോട് 17 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് പുര ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. കൊച്ചിൻ, തിരുവമ്പാടി ദേവസ്വം എന്നീ ബോർഡുകൾക്കും സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജൂൺ 16 നകം വിശദീകരണം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു.
മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി. മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ 25 മുതൽ വിതരണം ചെയ്യാനും, മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ മർദ്ദനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കാനും തീരുമാനിച്ചു.
വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകളുടെ കാര്യത്തിൽ മാത്രമല്ല മന്ത്രിമന്ദിരങ്ങളുടെ കാര്യത്തിലുള്ള തർക്കങ്ങൾക്ക് പരിഹാരമായി മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’യാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചത്.ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള അശോകയാണ് സണ്ണി ജോസഫിന് അനുവദിച്ചത്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഷൗക്കത്തലിയുടെ നേതൃത്വത്തിൽ, ബൈജു പൗലോസ് അന്വേഷണ ഉദ്യോഗസ്ഥനായ 6 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പിണറായി ‘രക്ഷാപ്രവർത്തനം’ എന്ന് വിശേഷിപ്പിച്ച ഈ സംഭവത്തിൽ ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.
മുഖ്യമന്ത്രി വിഡി സതീശനെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജിന്റോ ജോണാണ് ‘വടശ്ശേരി ദാമോദര മേനോൻ സതീശൻ’ എന്ന് മേനോൻ കൂട്ടിയുള്ള വിഡി സതീശന്റെ സത്യപ്രതിജ്ഞയെ വിമർശിച്ചത്. പഞ്ച് കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇന്ക്ലൂസീവ് എന്നും പോസ്റ്റില് പറയുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകർ. സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ ജോർജ്ജ് സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ സിപിഎം രൂക്ഷ വിമർശനവുമായി രംഗത്ത്. ഇത് ബഹുസ്വര സമൂഹത്തിന് നിരക്കാത്തതും തെറ്റായ നടപടിയുമാണെന്ന് പാർട്ടി കുറ്റപ്പെടുത്തി. ഭരണഘടനാ നിർമ്മാണ സഭയുടെയും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയുടെയും മുൻ തീരുമാനങ്ങളെ അട്ടിമറിച്ചാണ് ഇത് ചെയ്തതെന്നും സിപിഎം പ്രസ്താവനയിൽ ആരോപിച്ചു
താമരശ്ശേരിയില് ഒരു ദിവസത്തെ ഇടവേളയില് രണ്ട് പേര്ക്ക് പാമ്പ് കടിയേറ്റു. പത്ത് വയസ്സുള്ള കുട്ടിയും സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്ന യുവാവുമാണ് ചികിത്സയിലുള്ളത്. കോരങ്ങാട് സ്വദേശി യൂസഫിന്റെ മകന് മുഹമ്മദ് റയാനും തച്ചംപൊയില് ചാലക്കരയിലെ സ്വകാര്യ സ്ഥാപനത്തില് ജോലി ചെയ്യുന്ന കൊയിലാണ്ടി നടേരി സ്വദേശി ചാമവളപ്പില് ഷെമീദി(21)നുമാണ് പാമ്പ് കടിയേറ്റത്.
പത്തനംതിട്ട ജില്ലയ്ക്ക് പുതിയ മന്ത്രിസഭയിൽ അർഹമായ ഒരു മന്ത്രിസ്ഥാനം ലഭിക്കേണ്ടതായിരുന്നുവെന്ന് നിയുക്ത എം എൽ എ പഴകുളം മധു. വ്യക്തിപരമായി തനിക്ക് മന്ത്രിയാകണമെന്ന് യാതൊരുവിധ ആഗ്രഹവും ഉണ്ടായിരുന്നില്ലെന്നും, മന്ത്രിസ്ഥാനത്തിനായി പാർട്ടിയുടെ ഒരു മുതിർന്ന നേതാവിനോടും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ വിമർശനവുമായി കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. വായനയ്ക്ക് സമയം മാറ്റിവയ്ക്കുന്ന മുഖ്യമന്ത്രി ഡോ. ബിആർ അംബേദ്കറെ വായിക്കാൻ കൂടുതൽ സമയം കണ്ടെത്തണമെന്ന് കോൺഗ്രസ് വക്താവ് അനൂപ് വി ആർ. മുൻ സത്യപ്രതിജ്ഞകളിൽ ഉപയോഗിക്കാതിരുന്ന മേനോൻ ഇപ്പോൾ എങ്ങനെ പേരിന്റെ വാലായി വന്നുവെന്നും അനൂപ് ചോദിക്കുന്നു.
ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേൽക്കുമെന്ന സൂചന നൽകി സിപി ജോൺ. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിനെക്കുറിച്ചും സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ചും പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ സ്ത്രീകൾക്ക് വലിയ ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒ.ജെ. ജനീഷിന് അനുവദിച്ച പത്താം നമ്പർ സ്റ്റേറ്റ് കാറിന്റെ നമ്പറും കൊടുങ്ങല്ലൂരിൽ ലഭിച്ച വോട്ടിന്റെ ഭൂരിപക്ഷവും ഒരേ അക്കങ്ങളാണ്. കെ.എൽ. 01 സി.ബി. 8308 എന്നതാണ് പത്താം നമ്പർ സ്റ്റേറ്റ് കാറിന്റേത്. 8308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജനീഷ് ഇടതുകോട്ട പിടിച്ചെടുത്തത്.
മെയ് മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി ബോര്ഡ് പെന്ഷന് വിതരണം ഈ മാസം 25-ന് ആരംഭിക്കും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. പിണറായി സർക്കാരുകൾ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചപ്പോൾ, യുഡിഎഫ് 3000 രൂപ വാഗ്ദാനം ചെയ്തിരുന്നു.
പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി സംസ്ഥാന പൊലീസിൽ അഴിച്ചുപ്പണിക്ക് തുടക്കം കുറിച്ച് ആഭ്യന്തരവകുപ്പ്. പൊലസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലമാറ്റി ഡിജിപി ഉത്തരവിറക്കി. 10 വർഷമായി യൂണിഫോമിടാതെ സെപെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി ചെയ്തിരുന്ന നേതാക്കളെ ക്രമസമാധാന ചുമതലയിലേക്ക് മാറ്റി.
വാട്സ്ആപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം പങ്കുവെച്ചത്. കാസർകോട് ജില്ലയിലെ പൊലീസ് ഫ്രണ്ട്സ് ( ‘POLICE FRIENDS’ ) എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ്റെ വിവാദ സന്ദേശം. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിന്റെ ചിത്രമടക്കം പങ്കുവച്ച്മുഖ്യമന്ത്രിക്ക് ബി ആർ എം ഷെഫീർ പിന്തുണ പ്രഖ്യാപിച്ചു. നമ്പൂതിരിപ്പാട്, നായനാർ എന്നതൊക്കെ ജാതി പേരാണെന്നും ആദരണീയ ഹര്കിഷന്സിംഗ് സുര്ജിത് മരണം വരെ ടര്ബന് തലയില് കെട്ടിയിരുന്നു എന്നതും വിഡിഎസിനെ പരിഹസിക്കുന്ന സൈബർ സഖാക്കൾ മറക്കരുതെന്നുമാണ് ബി ആർ എം ഷെഫീർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നു .
കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫിൻ്റെ നേതൃത്വത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമമാണ് നടന്നതെന്നും അത് നല്ല നിലയിൽ നടപ്പിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മാലിന്യ പ്രശ്നം, വിദ്യാഭ്യാസ രംഗം, ആരോഗ്യ രംഗം, സ്ത്രീകളുടെയും കുട്ടികളുടേയും സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം മുന്നേറി. എല്ലാം നാടിൻ്റെ അഭിവൃദ്ധി ലക്ഷ്യമാക്കി ചെയ്ത കാര്യങ്ങളാണെന്നും പിണറായി വിജയൻ പറഞ്ഞു.
പത്തനംതിട്ട ജില്ലയ്ക്ക് പുതിയ മന്ത്രിസഭയിൽ അർഹമായ ഒരു മന്ത്രിസ്ഥാനം ലഭിക്കേണ്ടതായിരുന്നുവെന്ന് നിയുക്ത എം എൽ എ പഴകുളം മധു. വ്യക്തിപരമായി തനിക്ക് മന്ത്രിയാകണമെന്ന് യാതൊരുവിധ ആഗ്രഹവും ഉണ്ടായിരുന്നില്ലെന്നും, മന്ത്രിസ്ഥാനത്തിനായി പാർട്ടിയുടെ ഒരു മുതിർന്ന നേതാവിനോടും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട് മന്ത്രിസഭ വിപുലീകരിക്കാൻ തീരുമാനിച്ച് മുഖ്യമന്ത്രി വിജയ്. ഈ വരുന്ന വ്യാഴാഴ്ച മന്ത്രിസഭ വിപുലീകരണം നടക്കും. രാവിലെ 10 മണിക്ക് രാജ്ഭവനിൽ വെച്ചായിരിക്കും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം. പുതിയ മന്ത്രിസഭാ വിപുലീകരണത്തിൽ രണ്ട് കോൺഗ്രസ് പ്രതിപ്രതിനിധികൾ ക്യാബിനറ്റിൽ ഇടംപിടിച്ചേക്കുമെന്നാണ് ശക്തമായ സൂചനകൾ.
ബെംഗളൂരു – മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച എക്സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി വന്ദേ ഭാരത് സ്ലീപ്പറിനെക്കുറിച്ച് പ്രതികരിച്ചത്.
ട്രെയിനിലെ ഒഴിഞ്ഞ കോച്ചിൽ യുവതിയുടെ തലയില്ലാത്ത മൃതദേഹം. ഉത്തർ പ്രദേശിലെ ലഖ്നൗവിലാണ് സംഭവം. ഛപ്രയിൽ നിന്ന് ലഖ്നൗവിലേക്ക് സർവീസ് നടത്തുന്ന ഗോംതിനഗർ എക്സ്പ്രസിനുള്ളിലാണ് ക്രൂരമായ കൊലപാതകം നടന്നത്.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിരിക്കുകയാണ്, ഒപ്പം കൊല്ലപ്പെട്ടതാരാണെന്ന് തിരിച്ചറിയാനുള്ള തീവ്രശ്രമത്തിലാണ് പൊലീസുള്ളത്.
ബെംഗളൂരു – മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിൽ കഴിഞ്ഞ ദിവസം സർവീസ് ആരംഭിച്ച എക്സ്പ്രസ് ട്രെയിനിൻ്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി വന്ദേ ഭാരത് സ്ലീപ്പറിനെക്കുറിച്ച് പ്രതികരിച്ചത്.
കുടകിൽ ദുബാരെ ആനത്താവളത്തിൽ കുത്തേറ്റ് വീണ കൊമ്പൻ ചരിഞ്ഞു. മാർത്താണ്ഡ എന്ന കൊമ്പനാണ് ചരിഞ്ഞത്. മാർത്താണ്ഡയെയാണ് ഇന്നലെയാണ് ‘കാഞ്ചൻ’ എന്നയാന കുത്തിവീഴ്ത്തിയത്. പുഴയിൽ വീണ മാർത്താണ്ഡയുടെ അടിയിൽപ്പെട്ട സ്ത്രീ ഇന്നലെ മരിച്ചിരുന്നു.
കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) കേരള തീരത്തെ ഇന്ത്യൻ കൂന്തലുകളുടെ സങ്കീർണ്ണമായ പ്രത്യുൽപാദന രീതികൾ വെളിപ്പെടുത്തി. കൂട്ടത്തോടെയുള്ള പ്രജനനം, സ്വവർഗ ഇണചേരൽ, ഒന്നിലധികം പങ്കാളികളുമായുള്ള ഇണചേരൽ എന്നിവ ഇവയിൽ സാധാരണമാണെന്ന് പഠനം കണ്ടെത്തി. തീരക്കടൽ കൂന്തലുകളിൽ ഇതാദ്യമായാണ് ഇത്തരം സ്വഭാവം രേഖപ്പെടുത്തുന്നത്.
നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി സിബി ജോർജ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ ഇന്ത്യൻ എംബസി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തെയും മനുഷ്യാവകാശത്തെയും ചോദ്യംചെയ്ത മാധ്യമപ്രവർത്തകയ്ക്ക് വിദേശകാര്യ സെക്രട്ടറി സിബി ജോർജ് വിശദമായ മറുപടി നൽകിയത്.
ദില്ലി കലാപ കേസിൽ ഉമർ ഖാലിദിന് കോടതിയിൽ വീണ്ടും തിരിച്ചടി. ഇടക്കാല ജാമ്യം തേടിയുള്ള ഉമർ ഖാലിദിന്റെ അപേക്ഷ വിചാരണക്കോടതി തള്ളി. നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കരുതി എല്ലാ അപേക്ഷയിലും ഇത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
നടൻ വിജയ്യുടെ തമിഴക വെട്രി കഴകം സർക്കാർ ഏതുനിമിഷവും താഴെ വീഴാമെന്ന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ സജ്ജരാകാൻ സ്റ്റാലിൻ ഡിഎംകെ അണികൾക്ക് നിർദ്ദേശം നൽകി. നിലവിലെ സർക്കാരിന്റെ ഭൂരിപക്ഷത്തിലെ അസ്ഥിരതയും അണ്ണാ ഡിഎംകെ വിമതരുടെ പിന്തുണയുമാണ് ഡിഎംകെയുടെ ഈ കണക്കുകൂട്ടലിന് പിന്നിൽ.
രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി വരുമെന്ന് രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. ഇന്ധനവില വർധനവിനെയും കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും വിമർശിച്ച അദ്ദേഹം, അദാനിയും അംബാനിയും ഉൾപ്പെടെയുള്ളവർ തകരുമെന്നും പ്രവചിച്ചു. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിലാണ് ഈ വിമർശനം.
പശ്ചിമ ബംഗാളിലെ ഫാൾട്ട നിയോജക മണ്ഡലത്തിൽ റീപോളിങ് നടക്കാനിരിക്കെ നാമനിർദേശ പത്രിക പിൻവലിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ ടിഎംസിയുടെ ജഹാംഗീർ ഖാൻ ആണ് പത്രിക പിൻവലിച്ചത്. അതേസമയം ജഹാംഗീർ ഖാൻ്റെ പിന്മാറ്റം ടിഎംസി നേതൃത്വം അറിഞ്ഞിട്ടില്ല
ഇന്ത്യയിലെ ‘രാജൗരി’, ‘മാമുൻ’ എന്നീ വ്യോമതാവളങ്ങൾ തകർത്തെന്ന പാക് സൈനിക ഉദ്യോഗസ്ഥന്റെ അവകാശവാദം വലിയ പരിഹാസത്തിന് ഇടയാക്കുന്നു. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഇങ്ങനെയൊരു വ്യോമതാവളങ്ങൾ നിലവിലില്ല എന്നതാണ് സത്യം. ലക്ഷ്യം തെറ്റി കൃഷിയിടങ്ങളിലും തടാകങ്ങളിലും പതിച്ച പാക് മിസൈലുകളുടെ യാഥാർത്ഥ്യമാണ് ഈ ഉള്ളടക്കം വെളിപ്പെടുത്തുന്നത്.
ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ പീഡനക്കേസ് പ്രതിക്ക് ജാമ്യം കിട്ടിയ ശേഷം ലഭിച്ചത് വൻ സ്വീകരണം. ജയിലിൽനിന്ന് പുറത്തിറങ്ങിയ പ്രതിയെ പൂമാലയിട്ട് സ്വീകരിച്ച്, ചുമലിലിരുത്തി, മുദ്രാവാക്യം വിളികളോടെ നടത്തിയ പ്രകടനത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ വൈറലാകുന്നു. സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി.
ഇന്ത്യയിലെ ‘രാജൗരി’, ‘മാമുൻ’ എന്നീ വ്യോമതാവളങ്ങൾ തകർത്തെന്ന പാക് സൈനിക ഉദ്യോഗസ്ഥന്റെ അവകാശവാദം വലിയ പരിഹാസത്തിന് ഇടയാക്കുന്നു. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഇങ്ങനെയൊരു വ്യോമതാവളങ്ങൾ നിലവിലില്ല എന്നതാണ് സത്യം. ലക്ഷ്യം തെറ്റി കൃഷിയിടങ്ങളിലും തടാകങ്ങളിലും പതിച്ച പാക് മിസൈലുകളുടെ യാഥാർത്ഥ്യമാണ് ഈ ഉള്ളടക്കം വെളിപ്പെടുത്തുന്നത്.
കുവൈത്തിൽ ലഹരിമരുന്ന് കടത്തും ഉപയോഗവും തടയുന്നതിനായി നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 11 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള പ്രതികളിൽ നിന്ന് വിവിധതരം ലഹരിമരുന്നുകളും ആയുധങ്ങളും പണവും പിടിച്ചെടുത്തു.
കാനഡ, യുകെ, യുഎസ് തുടങ്ങിയ പ്രമുഖ രാജ്യങ്ങള് വിസ നിയമങ്ങള് കടുപ്പിച്ചതോടെ ഇന്ത്യന് വിദ്യാര്ഥികള് തങ്ങളുടെ ഉപരിപഠന സ്വപ്നങ്ങളുമായി ഫ്രാന്സിലേക്ക് തിരിയുകയാണ്. വേഗത്തിലുള്ള വിസ അനുമതി, ഇംഗ്ലീഷ് മീഡിയത്തിലുള്ള കൂടുതല് കോഴ്സുകള്, പഠനശേഷമുള്ള മികച്ച തൊഴിലവസരങ്ങള് എന്നിവയാണ് ഫ്രാന്സിനെ വിദ്യാര്ഥികളുടെ പുതിയ പ്രിയപ്പെട്ട ഇടമാക്കുന്നത്.
ഇന്ത്യൻ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ച നേരിട്ടതോടെ ഗൾഫ് കറന്സികള്ക്ക് മുന്നേറ്റം. വിനിമയ നിരക്കിൽ ഗൾഫ് കറന്സികള് കുതിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികള്ക്ക് ഇത് മികച്ച സമയമാണ്. ഒരു ദിർഹത്തിന് ചരിത്രത്തിലാദ്യമായി 26 രൂപ 22 പൈസ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വാർത്താ സമ്മേളനങ്ങൾ നടത്താത്തതിനെതിരെ കോൺഗ്രസ് രംഗത്ത്. കഴിഞ്ഞ 12 വർഷത്തിനിടെ രാഹുൽ ഗാന്ധി 129 വാർത്താ സമ്മേളനങ്ങൾ നടത്തിയപ്പോൾ മോദി ഒന്നുപോലും നടത്തിയില്ലെന്ന് കോൺഗ്രസ് കണക്കുകൾ നിരത്തി. നോർവീജിയൻ മാധ്യമപ്രവർത്തകയുടെ ചോദ്യം മോദി അവഗണിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്
റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഇന്ത്യയിൽ എത്തും. സെപ്റ്റംബറിൽ ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനാണ് പുടിൻ എത്തുക. സെപ്റ്റംബർ 12, 13 തീയതികളിലാണ് ബ്രിക്സ് നടക്കുക. കഴിഞ്ഞ വർഷം അവസാനം പുടിൻ ഇന്ത്യ സന്ദർശിച്ചിരുന്നു.
