കേരള നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും. നാളെ നിയമസഭയിൽ പ്രോ ടെം സ്പീക്കർക്ക് മുൻപാകെയാകും അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പിനും പ്രോ ടെം സ്പീക്കർ നേതൃത്വം നൽകും. സഭയിലെ ഏറ്റവും മുതിർന്നയാളാണ് മുൻ മന്ത്രി കൂടിയായ ജി സുധാകരൻ. സഭാസ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണനെയാണ് തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി സ്‌പീക്കറായി ഷാനിമോൾ ഉസ്മാനെയും തിരഞ്ഞെടുത്തിരുന്നു.
കേരള നിയമസഭ പ്രോ ടെം സ്പീക്കറായി ജി സുധാകരൻ ഇന്ന് ചുമതലയേൽക്കും
