കേരളത്തിലെ പുതിയ സർക്കാർ ജൂൺ 15-ഓടെ സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ തയ്യാറാകണമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. യാത്രകൾ സൗജന്യമാക്കുന്നത് ഒരു തമാശയല്ലെന്ന് വ്യക്തമാക്കിയ തോമസ് ഐസക്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് നിലവിലുള്ളതും നടപ്പാക്കിയതുമാണെന്ന് വ്യക്തമാക്കി. ഓസ്ട്രേലിയയിലെ വിക്ടോറിയ, ടാസ്മേനിയ എന്നീ സംസ്ഥാനങ്ങൾ മാർച്ച് മാസത്തിൽ എല്ലാ പൊതുഗതാഗത സംവിധാനങ്ങളും സൗജന്യമാക്കിയിരുന്നു. സ്പെയിൻ ട്രെയിൻ യാത്ര സൗജന്യമാക്കിയപ്പോൾ, ലക്സംബർഗ്, മാൾട്ട എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ട്രെയിൻ, ബസ്, ട്രാം എന്നിവ പൂർണ്ണമായും സൗജന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കാൻ തയ്യാറാകണമെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്
