നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള കാരണം പിണറായിയുടെ ധാർഷ്ട്യം ആണെന്നും ശരീരഭാഷ സാധാരണക്കാരന് ഉൾക്കൊള്ളാൻ കഴിയാത്തതാണെന്നും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. വീട്ടിൽ പോയി പറയാൻ പറയുന്നതിന് പല അർത്ഥങ്ങളുണ്ട്, ഒരു സിപിഎം പ്രവർത്തക സെൽഫിയെടുത്തത് പോലും മുഖ്യമന്ത്രി തടഞ്ഞുവെന്നും നേതാക്കൾ വിമർശിച്ചു. അതേസമയം തനിക്ക് വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്ന് എംവി ഗോവിന്ദൻ സമ്മതിച്ചു. വാർത്താസമ്മേളനങ്ങളുടെ ശരീരഭാഷ ശരിയല്ലെന്ന് സമ്മതിച്ച സെക്രട്ടറി വീട്ടിൽ നിന്നു പോലും വിമർശനം ഉണ്ടെന്നും ഒരിക്കൻ കണ്ണാടിയിൽ നോക്കാറുണ്ടോ എന്നും പത്രസമ്മേളനങ്ങൾ വീണ്ടും കണ്ടു നോക്കണമെന്ന് മകൻ പറഞ്ഞെന്നും ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് തിരികെ ചോദ്യം ചോദിക്കുന്നത് നിർത്തിയെന്നും കൂടുതൽ പക്വതയോടെ പെരുമാറുമെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റില്‍ പിണറായി വിജയനും എംവി ഗോവിന്ദനും രൂക്ഷ വിമര്‍ശനം
