ഓര്‍മ്മകളുടെ നിതാന്തമായ സാന്നിധ്യവും അനുഭവങ്ങളുടെ അനിതരസാധാരണമായ ചലനങ്ങളും കഥകളായി മാറുന്ന അത്ഭുതക്കാഴ്ചകളാണ് ഈ കഥാസമാഹാരം. ഔദ്യോഗികജീവിതത്തിലൂടെയും താന്‍ കടന്നുപോന്ന വഴികളിലൂടെയും സഞ്ചരിച്ച കഥാകാരന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളുടെ ബാക്കിപത്രങ്ങളാണിവ. പ്രണയവും വിരഹവും ഭാവനയും ഉള്‍ച്ചേര്‍ന്ന പരിസരങ്ങള്‍. ‘പാതി പറഞ്ഞ കഥകള്‍’. അജീഷ് അശോകന്. ഗ്രീന്‍ ബുക്സ്. വില 153 രൂപ.
