ഇറാൻ-അമേരിക്ക യുദ്ധം തുടരുന്നതിനിടെ, വൻ സൈനിക വിന്യാസവുമായി പാകിസ്‌താൻ. 8,000 സൈനികരെയും ചൈനയുമായി ചേർന്ന് വികസിപ്പിച്ച JF-17 തണ്ടർ വിഭാഗത്തിൽപ്പെട്ട 16 യുദ്ധവിമാനങ്ങളും ചൈനീസ് നിർമ്മിത HQ-9 വ്യോമപ്രതിരോധ സംവിധാനവും പാകിസ്താൻ സൗദിക്ക് കൈമാറി. ഉഭയകക്ഷി പ്രതിരോധ കരാറിന്റെ ഭാഗമായാണ് സൈനികരെ വിന്യസിച്ചതെന്നാണ് വിവരം. കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ പരസ്പരം സഹായിക്കണമെന്നാണ് വ്യവസ്ഥ.
ഇറാൻ-അമേരിക്ക യുദ്ധം തുടരുന്നതിനിടെ, വൻ സൈനിക വിന്യാസവുമായി പാകിസ്താൻ
