തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് അധികാരത്തിലെത്തിയതെന്ന് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നെന്നും ദിനംപ്രതിയെന്നോണം കൊലപാതകങ്ങൾ വർധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടിവികെ സർക്കാരിന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാവുന്നില്ലെന്നും സ്റ്റാലിൻ വിമർശിച്ചു. തഞ്ചാവൂരിൽ ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്റ്റാലിൻ.
തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് അധികാരത്തിലെത്തിയതെന്ന് മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആരോപിച്ചു
