ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ മാര്‍ക്കോയ്ക്ക് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിങ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മിച്ച് പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളന്‍’ സിനിമയിലെ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ അലി എന്ന കഥാപാത്രമായാണ് ജഗദീഷ് എത്തുന്നത്. മാര്‍ക്കോയില്‍ ടോണി ഐസക് എന്ന വേഷം ജഗദീഷ് അവിസ്മരണീയമാക്കിയിരുന്നു. കാട്ടാളനിലും ഏറെ വേറിട്ട വേഷപ്പകര്‍ച്ചയിലാണ് അദ്ദേഹം എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. മേയ് 28-നാണ് കാട്ടാളന്‍ വേള്‍ഡ് വൈഡ് റിലീസിനായി ഒരുങ്ങുന്നത്. ചിത്രത്തില്‍ ആന തന്നെ ഓടിക്കുന്നതടക്കമുള്ള രംഗങ്ങളുണ്ടെന്നും ആനയ്ക്കൊപ്പമുള്ള രംഗങ്ങളിലെല്ലാം ഡ്യൂപ്പ് ഇല്ലാതെയാണ് അഭിനയിച്ചതെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്.
