തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ വൻ തിരക്ക്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് ചടങ്ങിന് എത്തിയത്. നിയുക്ത എംഎൽഎമാർക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും പോലും വേദിയിൽ ഇരിപ്പിടം കിട്ടാത്ത സ്ഥിതിയായിരുന്നു. വിവിഐപികൾക്കായി പ്രത്യേകം തരംതിരിച്ച മുൻനിരകളിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ ഇരച്ചുകയറി ഇരിപ്പിടങ്ങൾ കൈക്കലാക്കി. ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി തടിച്ചുകൂടിയിരിക്കുന്നത്.
സത്യപ്രതിജ്ഞാ വേദിയിൽ വൻ തിരക്ക്
