Screenshot 20260423 140814

‎കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ. രാവിലെ 10ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. വി

‎

‎വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാമതായും മൂന്നാമതായി രമേശ് ചെന്നിത്തലയും സത്യവാചകം ചൊല്ലി. സണ്ണി ജോസഫ്, കെ. മുരളീധരൻ,മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ, എ.പി. അനിൽകുമാർ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൾ ഗഫൂർ, ടി. സിദ്ദിഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരും യഥാക്രമം മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തു.

‎

വി ഡി സതീശൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായി ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് രമേശ് ചെന്നിത്തല അധികാരമേറ്റു. രമേശ് ചെന്നിത്തലയ്ക്കിത് മന്ത്രിപദവിയിലെ മൂന്നാമൂഴമാണ്. രണ്ടാംവട്ടമാണ് ആഭ്യന്തര മന്ത്രി പദവിയിലേക്കെത്തുന്നത്. മറ്റെല്ലാവരും മലയാളത്തിൽ സത്യവാചകം ചൊല്ലിയപ്പോൾ കെ. മുരളീധരൻ ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്.

 

‎യുഡിഎഫ് മന്ത്രിസഭയിൽ ആര്‍എസ്‍പിയുടെ ഷിബു ബേബി ജോണും സിഎംപിയുടെ സി പി ജോണും സഗൗരവം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മറ്റ് മന്ത്രിമാര്‍ എല്ലാം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവം എന്നാൽ മലയാളഭാഷാ നിയമപ്രകാരം ഗൗരവത്തോടുകൂടി എന്നാണ് അര്‍ത്ഥം.

‎

‎മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സർക്കാരിന് കേന്ദ്രസർക്കാരിൻ്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മോദി ഉറപ്പു നൽകി. ജനങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിക്കുന്നതിനായി, പുതുതായി രൂപീകൃതമായ കേരള ഗവൺമെൻ്റിന് കേന്ദ്ര ഗവൺമെൻറ് എല്ലാ വിധ പിന്തുണയും ഉറപ്പുനൽകുന്നുവെന്ന് മോദി എക്സിൽ കുറിച്ചു.

‎

‎കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എന്നിവരും, വിവിധ സാമൂഹിക നേതാക്കൾ, മത മേലധ്യക്ഷന്മാർ തുടങ്ങിയവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തി.

‎

‎വി ഡി സതീശന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന വേദിയില്‍ ശ്രദ്ധേയമായി പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ബിജെപി സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, സിപിഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വം എന്നിവര്‍ വേദിയിലുണ്ടായിരുന്നു.

‎

‎പുതിയ മന്ത്രിമാരുടെ ഔദ്യോഗിക ഓഫീസുകൾ സംബന്ധിച്ച ക്രമീകരണങ്ങൾ സെക്രട്ടേറിയറ്റിൽ പൂർത്തിയായി. മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും ഒരേ നിലയിലായിരിക്കും പ്രവർത്തിക്കുക. രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിലായിരിക്കും.

‎

‎മന്ത്രിമാർക്ക് അടിസ്ഥാന ശമ്പളം ക്ഷാമബത്ത, മണ്ഡല അലവൻസ് , യാത്രാ അലവൻസ് എന്നിവ ചേർത്ത് ഒരു മാസം 97,429 രൂപ ലഭിക്കും. ഇത് കൂടാതെ മന്ത്രിമാർക്കെല്ലാം സകുടുംബം പൂർണ ചികിത്സാ പരിരക്ഷയും ലഭിക്കും. ഇത് കൂടാതെ മന്ത്രിമാർക്ക് സ്വന്തമായി ഒരു ഔദ്യോഗിക വസതിയും, കാറും, പൈലറ്റ് വാഹനവും ലഭിക്കും.

‎

‎തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പതിനായിരക്കണക്കിന് പ്രവർത്തകരാണ് ചടങ്ങിന് എത്തിയത്. നിയുക്ത എംഎൽഎമാർക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും പോലും വേദിയിൽ ഇരിപ്പിടം കിട്ടാത്ത സ്ഥിതിയായിരുന്നു.ഒരു ലക്ഷത്തോളം ആളുകളാണ് സ്റ്റേഡിയത്തിലും പരിസരത്തുമായി തടിച്ചുകൂടിയത്.

‎

‎സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാർ രാജ്ഭവനിലേക്ക് പോകും. അതിന് ശേഷം സെക്രട്ടറിയേറ്റിലെ ഓഫീസുകളിലെത്തി ചുമതലയേൽക്കും. തുടർന്ന് ക്യാബിനറ്റ് ചേരും.

‎

‎യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയാകാൻ സാധിക്കാത്തതിലെ വിഷമം പങ്കുവെച്ച് പി വി അൻവർ. കഴിഞ്ഞ ദിവസം തലസ്ഥാനത്തുണ്ടായ ചെറിയൊരു അപകടത്തെ തുടർന്ന് ഡോക്ടർമാർ ഇദ്ദേഹത്തിന് പൂർണ്ണമായ ബെഡ് റെസ്റ്റ് നിർദ്ദേശിക്കുകയായിരുന്നു.

‎

‎വാഹന മോഡിഫിക്കേഷന്‍ സംബന്ധിച്ച് മുഖ്യമന്ത്രി വി ഡി സതീശന് ഒന്നും ചെയ്യാൻ പറ്റില്ലെന്നും മോട്ടോർ വാഹന മോഡിഫിക്കേഷൻ നിയമങ്ങൾ കേന്ദ്രത്തിന്റേത് ആണെന്നും അഖിൽ മാരാർ.

‎

‎ലെവൽ ക്രോസിംഗിൽ ബസിലേക്ക് ഇടിച്ച് കയറി ചരക്കു തീവണ്ടി. 8 പേർക്ക് ദാരുണാന്ത്യം, 32ലേറെ പേർക്ക് ഗുരുതര പരിക്ക്. തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന്റെ മധ്യഭാഗത്തുള്ള അസോക്ദിൻ ഡേങ് റോഡിൽ എയർപോർട്ട് റെയിൽ ലിങ്കിന്റെ മക്കസാൻ സ്റ്റേഷന് സമീപമുള്ള റെയിൽവേ ക്രോസിംഗിലാണ് അപകടമുണ്ടായത്.

‎

‎തമിഴക വെട്രി കഴകം സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന് ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. വിജയുടെ പാർട്ടിക്ക് നിയമസഭയിൽ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ ദയയിലാണ് ഈ സർക്കാർ നിലനിൽക്കുന്നതെന്നും അനിത രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

‎

‎നൈജീരിയയിലെ ബോർണോ സ്റ്റേറ്റിൽ വിവിധ സ്കൂളുകളിൽ ആക്രമണം. നഗരത്തിലുള്ള മൂന്ന് സ്‌കൂളുകളിൽ നിന്നായി അമ്പതിലധികം കുട്ടികളെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി. കാണാതായവരിൽ ഭൂരിഭാഗവും രണ്ട് മുതൽ അഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ്.

‎

‎

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *