തമിഴക വെട്രി കഴകം സർക്കാരിന് ആറുമാസത്തിൽ കൂടുതൽ ആയുസുണ്ടാവില്ലെന്ന് ഡിഎംകെ എംഎൽഎയും മുൻ മന്ത്രിയുമായ അനിത രാധാകൃഷ്ണൻ. വിജയുടെ പാർട്ടിക്ക് നിയമസഭയിൽ സ്വന്തമായി വ്യക്തമായ ഭൂരിപക്ഷമില്ലെന്നും മറ്റ് കക്ഷികളുടെ ദയയിലാണ് ഈ സർക്കാർ നിലനിൽക്കുന്നതെന്നും അനിത രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. സിനിമയിൽ അഭിനയിക്കുന്നത് പോലെ എളുപ്പമല്ല ഒരു സംസ്ഥാനം ഭരിക്കുന്നതെന്നും രാഷ്ട്രീയത്തിലെയും ഭരണത്തിലെയും യാഥാർത്ഥ്യങ്ങൾ വിജയ് ഉടൻ തന്നെ മനസ്സിലാക്കുമെന്നും അനിത രാധാകൃഷ്ണൻ പരിഹസിച്ചു.
വിജയ് സർക്കാരിന് 6 മാസത്തിൽ കൂടുതൽ ആയുസില്ലെന്ന് ഡിഎംകെ എംഎൽഎ
