വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിലേക്കുള്ള മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രിമാരുടെ പട്ടിക തയ്യാർ. നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി 20 മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറി. മുഖ്യമന്ത്രിയോടൊപ്പം മുഴുവൻ മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും.
പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരൻ, മോൻസ് ജോസഫ്, എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, റോജി എം ജോൺ, ബിന്ദു കൃഷ്ണ, കെ എം ഷാജി, ടി സിദ്ധിഖ്, കെ എ തുളസി, ഒ ജെ ജനീഷ് തുടങ്ങിയവരുടെ പേരുകളാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.
വകുപ്പുകളിൽ ധാരണയായെന്നും അത് പിന്നീട് അറിയിക്കുമെന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ. അർഹതപ്പെട്ട ഒരുപാട് പേരെ ഉൾക്കൊള്ളിക്കാനായില്ലെന്നും വി ഡി സതീശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്ത സമ്മേളനത്തിന് ശേഷം മാധ്യമപ്രവർത്തകർക്ക് ഒപ്പം സെൽഫി എടുത്തു വി ഡി സതീശൻ.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് നിർദേശവുമായി ലോക്ഭവൻ. വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമേ ഉണ്ടാവാൻ പാടുള്ളൂവെന്നാണ് നിർദേശം. മറ്റുള്ളവർ വേദിയിൽ പാടില്ലെന്നും ഈ നിർദേശപ്രകാരമുള്ള ക്രമീകരണം സ്റ്റേജിൽ നടത്തണമെന്നും ലോക്ഭവൻ അറിയിച്ചിട്ടുണ്ട്.
രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖര്‍ഗെ, സിദ്ധരാമയ്യ, രേവന്ദ് റെഡ്ഡി എന്നിവർ സത്യപ്രതിജ്ഞക്ക് എത്തും.
മുസ്ലിം ലീഗിന്റെ മന്ത്രിമാരെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പി കെ കുഞ്ഞാലിക്കുട്ടി, എൻ ഷംസുദീൻ, കെ എം ഷാജി, പി കെ ബഷീർ, അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗിൽ നിന്ന് മന്ത്രിമാരാകുന്നത്. രണ്ടര വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ പാറക്കൽ അബ്ദുള്ള മന്ത്രിസഭയിലേക്ക് വരുമെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
യുഡിഎഫ് മന്ത്രിസഭയില്‍ അവസാന നിമിഷം രണ്ട് യുവമുഖങ്ങള്‍ കൂടി മന്ത്രിസഭയില്‍. റോജി എം ജോണ്‍, ഒ ജെ ജനീഷ് എന്നിവര്‍ക്കാണ് അവസരം ലഭിച്ചത്. മറ്റ് സമവാക്യങ്ങളൊന്നും നോക്കാതെ യുവമുഖങ്ങളെ പരിഗണിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവര്‍ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടത്.
എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല. മുന്നണിയെ ഒറ്റകെട്ടായി കൊണ്ടുപോകാനും പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനുമാണ് ശ്രമിക്കുന്നതെന്നും വ്യക്തിതാത്പര്യത്തിന് പുറമെ പാർട്ടിയുടെ താത്പര്യമാണ് തനിക്ക് വലുതെന്നും രമേശ് ചെന്നിത്തല.
പുതിയ യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് ലഭിച്ചതിൽ കെ മുരളീധരൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മുൻപ് ഇതേ വകുപ്പ് കൈകാര്യം ചെയ്തതിനാൽ, ധനകാര്യം പോലുള്ള സുപ്രധാന വകുപ്പുകൾ പ്രതീക്ഷിച്ച അദ്ദേഹം ചുമതലയേൽക്കില്ലെന്ന് അറിയിച്ചതായാണ് വിവരം.
വിഡി സതീശൻ്റെ മന്ത്രിസഭ മികച്ച ടീം എന്ന് നിയുക്ത മന്ത്രി സണ്ണി ജോസഫ്. എഐസിസി നിർദേശങ്ങൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയതെന്നും അർഹതയുള്ള പലരും പുറത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. 20 മന്ത്രിമാരുടെ പട്ടികയാണ് ഗവർണർക്ക് കൈമാറിയത്.
പുതിയ സംസ്ഥാന സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട് നഗരത്തിൽ നാളെ രാവിലെ ഏഴ് മുതൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാളെ നാല് മണി വരെ തലസ്ഥാനത്ത് ഗതാഗത, സുരക്ഷ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കമ്മീഷണർ അറിയിച്ചു.
യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാര്‍ ഉപയോഗിക്കുന്നത് പഴയ കാറുകളായിരിക്കുമെന്ന് വിവരം. വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍ ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാര്‍ക്കും പുതിയ കാര്‍ വാങ്ങില്ല.
കേരള കോൺഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രി മാത്രം. ജലവിഭവ വകുപ്പിനാണ് ധാരണയായിരിക്കുന്നത്. കൂടാതെ ചീഫ് വിപ്പ് കൂടി ലഭിച്ചേക്കും. രണ്ടാം മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലായിരുന്നു കേരള കോൺഗ്രസ് ജോസഫ് വിഭാഗം.
വി ഡി സതീശൻ മന്ത്രിസഭയിലെ മുസ്ലീം ലീഗ് മന്ത്രിപ്പട്ടികയിൽ പി കെ ബഷീറിനെ ഉൾപ്പെടുത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ. എം ഷാജി, എൻ ഷംസുദ്ദീൻ, പി കെ ബഷീർ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ ലീഗ് മന്ത്രിമാരാകുമെന്നാണ് വിവരം.
വയനാട്ടിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും തിരിച്ചടി ഉണ്ടാകുമെന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നു വിലയിരുത്തൽ. എംഎൽഎ ടി സിദ്ദിക്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആലപ്പുഴയ്ക്ക് മികച്ച പ്രാതിനിധ്യം മന്ത്രിസഭയിലുണ്ടാകുമെന്നും ആലപ്പുഴയ്ക്ക് നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.
കെ സി വേണുഗോപാലിനെ സന്ദർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. ക്യാബിനറ്റ് പദവി തീരുമാനിക്കേണ്ടത് താനല്ലെന്നും, മുൻപും സ്ഥാനത്തിനായി ശുപാർശ ചെയ്തിട്ടില്ല മന്ത്രി പദവി ചർച്ചചെയ്യാനായിട്ടല്ല എത്തിയതെന്നും ജി സുധാകരൻ പ്രതികരിച്ചു.
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് പാർട്ടിക്കും സർക്കാരിനും വലിയ തിരിച്ചടിയായെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം.തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി നേരിട്ട പ്രധാന പ്രതിസന്ധികൾക്കെല്ലാം സംഗമം കാരണമായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കളമശ്ശേരി ഗവ.മെഡിക്കൽ കോളേജിന് പഠനാവശ്യത്തിനായി കൈമാറിയ അമ്മയുടെ മൃതദേഹം, മക്കളിൽ ചിലർ ആവശ്യപ്പെട്ടതിന്റെ പേരിൽ തിരികെ നൽകാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൊച്ചി സ്വദേശിനിയായ പരേതയുടെ ഏഴ് മക്കളിൽ മൂന്ന് പേരാണ് ഹർജി നൽകിയത്.
പൊലീസ് സ്റ്റേഷനുകളുടെ എസ്. എച്ച്. ഒ സംവിധാനം മാറ്റി സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മാറി സ്‌റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കി.
കേരളത്തിൽ ഭാവിയിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരൻ. ഇപ്പോൾ മൂന്ന് എംഎൽഎമാരുള്ള ബിജെപിക്ക് കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടിയത് പരാമർശിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന് രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയ കേസില്‍ മുന്‍ വില്ലേജ് എക്‌സ്‌റ്റെന്‍ഷന്‍ ഓഫിസർ തിരുവനന്തപുരം വിതുര ഗ്രാമപഞ്ചായത്തിലെ മുന്‍ വിഇഒയും നെട്ടയം സ്വദേശിയുമായ എസ്.ജി ദിനുവിന് വിജിലന്‍സ് കോടതി കഠിന തടവിനും പിഴയ്ക്കും ശിക്ഷിച്ചു.
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിലൊന്നായ ‘എംഎസ്‌സി മിക്കോൾ’ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു. സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട കപ്പൽ വിഴിഞ്ഞത്തെ ട്രാൻസ്ഷിപ്പ്മെന്‍റ് പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷം ഘാനയിലേക്ക് തിരിക്കും.
കോഴിക്കോട് ജില്ലയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്സൺ ആണ് മരിച്ചത്. താമരശ്ശേരിയിലും നാലു പേർക്ക് മിന്നലേറ്റു. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്.
തമിഴക വെട്രി കഴകം സ്ഥാപകനും മുഖ്യമന്ത്രിയുമായ വിജയ്‌യും താനും തമ്മിൽ 25 വർഷത്തെ തലമുറ വ്യത്യാസമുണ്ടെന്നും ചെറുപ്പത്തിൽ തന്നെ ഇതിഹാസങ്ങളായ എംജിആറിനെക്കാളും എൻടിആറിനെക്കാളും മികച്ച നേട്ടങ്ങൾ വിജയ് സ്വന്തമാക്കിയെന്നും രജനികാന്ത്.
നീറ്റ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നത് എന്‍ടിഎക്ക് ഉള്ളില്‍ നിന്നെന്ന് കണ്ടെത്തല്‍. ചോദ്യക്കടലാസ് തയ്യാറാക്കിയവരും പരിഭാഷകരും സിബിഐ നിരീക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷവും ചോദ്യപേപ്പര്‍ ചോര്‍ന്നോ എന്നും സിബിഐ പരിശോധിക്കുന്നു.
മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലുണ്ടായ അക്രമങ്ങളിൽ നീതി തേടി നാഗാ, കുക്കി-സോ വിഭാഗങ്ങൾ തെരുവിലിറങ്ങി. മെയ് 13-ന് കാങ്‌പോക്‌പിയിൽ മൂന്ന് ക്രൈസ്തവ സഭാനേതാക്കൾ കൊല്ലപ്പെട്ടതും നോനി ജില്ലയിൽ ഒരു നാഗാ വംശജൻ കൊല്ലപ്പെട്ടതുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണമായത്.
കന്യകയായ പെൺകുട്ടിയുടെ മൗനത്തെ വിവാഹത്തിനുള്ള സമ്മതമായി കണക്കാക്കാമെന്ന പുതിയ നിയമവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പുതിയ കുടുംബ നിയമപ്രകാരമാണിത്.
റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അതിമാരകമായ എബോള വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോംഗോയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ അതീവ ശ്രദ്ധ വേണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.
ഹോർമുസ് നിയന്ത്രണത്തിനായി പുതിയ പദ്ധതി ഉടൻ ഉണ്ടാവുമെന്ന് ഇറാൻ. ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം നിയന്ത്രിക്കുന്നതിനായി കപ്പലുകളിൽ നിന്ന് ആവശ്യമായ ഫീസ് ഈടാക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്.
മിഡിൽ ഈസ്റ്റിൽ തങ്ങളുടെ സൈനിക വിമാനങ്ങളിൽ ചെലവു കുറഞ്ഞ ഡ്രോൺ പ്രതിരോധ സംവിധാനം സ്ഥാപിച്ച് യു കെ. ഹോർമൂസ് തുറക്കാൻ പടക്കപ്പൽ അയക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണിത്.
