സൂര്യആര്‍.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ പ്രീ സെയില്‍ ബുക്കിങ് ഇല്ലാതിരുന്നിട്ടും ആദ്യ ദിനം ബുക്ക് മൈ ഷോയില്‍ മാത്രം ആറു ലക്ഷത്തി എഴുപത്തി ഒന്നായിരത്തില്പരം ടിക്കറ്റുകള്‍ വില്‍ക്കാനായി. സൂര്യയുടെ ഗംഭീര പ്രകടനമാണ് ചിത്രം സമ്മാനിക്കുന്നത്. മലയാളി താരങ്ങളായ ഇന്ദ്രന്‍സ്, അനഘ, സ്വാസിക, ശിവദ എന്നിവരുടെ മികച്ച പ്രകടനങ്ങളും ചിത്രത്തിലുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ തിയേറ്ററില്‍ നല്‍കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
